ശിവഗിരി: ഡോ.എം.കെ. ഹരികുമാർ എഴുതിയ ‘ശ്രീനാരായണായ’ എന്ന നോവലിനു ശിവഗിരി മഠത്തിന്‍റെ പുരസ്കാരം. ശ്രീനാരായണ സന്ദേശപ്രചരണം ജീവിതത്തിന്റെ ഭാഗമായി സ്വീകരിച്ച ഡോ. ഗീതാ സുരാജിനേയും പ്രശസ്ത സാഹിത്യകാരന്‍ എം.കെ. ഹരികുമാറിനേയും ശിവഗിരിമഠം ഈ മാസം 29 നു ശിവഗിരി തീർഥാടനത്തിന്‍റെ ഭാഗമായി ചേരുന്ന സമ്മേളനത്തിൽ പുരസ്കാരം നൽകി ആദരിക്കും. ശ്രീനാരായണഗുരുവിന്‍റെ ആശയങ്ങളെയും ചിന്തകളെയും ജ്ഞാനസരണികളെയും കലാപരമായും നവീനമായും ആവിഷ്ക്കരിക്കുന്ന ബൃഹത് നോവലാണ് ‘ശ്രീനാരായണായ’.
ഡോ. ഗീതാ സുരാജ് കഴിഞ്ഞ ആറുദശാബ്ദക്കാലമായി ഭാരതത്തിനകത്തും പുറത്തുമായി പ്രഭാഷണപരമ്പരയും ഒരു ഡസനിലധികം ശ്രീനാരായണ സംബന്ധിയായ കൃതികളും രചിച്ചിട്ടുണ്ട്. ഗീതാ സുരാജും ഭര്‍ത്താവ് സുരാജും ഗുരുദേവനെക്കുറിച്ചെഴുതിയ തീസിസിനാണ് ഡോക്റ്ററേറ്റ് നേടിയത്. ഗുരുസന്ദേശ പ്രചരണത്തിന്റെ ഭാഗമായി ഡോ. ഗീതാ സുരാജിന് സമഗ്ര സംഭാവനാ പുരസ്‌കാരം നല്‍കി ആദരിക്കും.
എം.കെ. ഹരികുമാര്‍ ഗുരുദേവനെയും ഗുരുപ്രസ്ഥാനത്തെയും കൃതികളെയും ആസ്പദമാക്കി നിരവധി പഠനങ്ങളും പ്രഭാഷണങ്ങളും നടത്തിയിട്ടുണ്ട്. അദ്ദേഹത്തിന്റെ ശ്രീനാരായണായ എന്ന ഗുരുദേവന്റെ ജീവിതത്തെ ആസ്പദമാക്കി എഴുതിയ ബ്രഹദ് നോവലിന്റെ പേരിലാണ് ഹരികുമാറിനെ ആദരിക്കുന്നത്. ഗുരുദേവനെക്കുറിച്ചുണ്ടായ നോവലുകളില്‍ ഉയര്‍ന്ന നിലവാരം പുലര്‍ത്തുന്ന ശ്രീനാരായണായ എന്ന നോവലിന് നിരവധി പ്രസ്ഥാനങ്ങള്‍ ഇതിനകം പുരസ്‌കാരങ്ങള്‍ നല്‍കിയിട്ടുണ്ട്.
ശിവഗിരി തീര്‍ത്ഥാടന ഭാഗമായി ഡിസംബര്‍ 29നു നടത്തുന്ന ഗുരുധര്‍മ പ്രചരണ സഭയുടെ സമ്മേളനത്തില്‍ വച്ച് രാവിലെ 10 മണിക്ക് എം.കെ. ഹരികുമാറിനും ഉച്ച കഴിഞ്ഞ് 2 മണിക്ക് നടക്കുന്ന മാതൃ യുവജന സമ്മേളനത്തില്‍ വച്ച് ഡോ. ഗീതാസുരാജിനും പുരസ്‌കാരങ്ങള്‍ നല്‍കും.
മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…
പി.കെ സജിത് കുമാര്‍ : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
This website uses cookies.