Breaking News

ഡോണൾഡ് ട്രംപ് അടുത്തയാഴ്ച ഗൾഫ് സന്ദർശിക്കും

ദുബായ് : അമേരിക്കൻ പ്രസിഡന്റ്  ഡോണൾഡ് ട്രംപ് അടുത്തയാഴ്ച ഗൾഫ് സന്ദർശിക്കുന്നു. ഇതിന് മുന്നോടിയായി യുഎഇ റിയൽ എസ്റ്റേറ്റ് മേഖലയിലെ ചർച്ചകളിൽ ട്രംപ് പ്രധാന വിഷയമായി. അബുദാബിയിൽ ട്രംപ് ടവർ പദ്ധതി ആരംഭിക്കാൻ സാധ്യതയുണ്ടെന്ന് അടുത്ത കേന്ദ്രങ്ങൾ സൂചിപ്പിക്കുന്നു. എന്നാൽ, സന്ദർശന സമയത്ത് തന്നെ പ്രഖ്യാപനം ഉണ്ടാകുമോ എന്ന കാര്യത്തിൽ സ്ഥിരീകരണം ഇല്ല.അതേസമയം, ഡൗൺടൗൺ ദുബായിലെ 80 നിലകളുള്ള ട്രംപ് ഇന്റർനാഷനൽ ഹോട്ടൽ & ടവറിന്റെ വിൽപന ശക്തമായി തുടരുന്നു. രണ്ട് ബെഡ്‌റൂം അപ്പാർട്ട്മെന്റുകൾ 40 ലക്ഷം ദിർഹം മുതൽ തുടങ്ങിയപ്പോൾ നാലു ബെഡ്‌റൂം പെൻറ്റ്‌ഹൗസുകൾക്ക് വില 70 ദശലക്ഷത്തിലുമേറെയാണ്. ഹോട്ടലിനായി 18 നിലകൾ മാറ്റിവച്ചിരിക്കുന്നതും നിക്ഷേപകരെ ആകർഷിക്കുന്ന ഘടകമാണ്.സൗദി ജിദ്ദയിലെ ട്രംപ് ടവറിന്റെ വിജയകരമായ തുടക്കത്തിന് ശേഷം ദുബായ് പദ്ധതിയും വിൽപന ലക്ഷ്യങ്ങൾ കൈവരിക്കുമെന്നാണ് പ്രതീക്ഷ. ദാർ ഗ്ലോബൽ ആണ് പദ്ധതിയുടെ വികസനം നടത്തുന്നത്. ഒമാനിലെ ഗോൾഫ് കമ്യൂണിറ്റിയുമായി ബന്ധപ്പെട്ട മറ്റൊരു ട്രംപ് പദ്ധതിയുമായി ഇവർക്ക് ബന്ധമുണ്ട്. ദമാക് ഹിൽസിലെ ട്രംപ് എസ്റ്റേറ്റ്സിന് ശേഷം ട്രംപ് ഓർഗനൈസേഷൻറെ രണ്ടാമത്തെ പ്രധാന ദുബായ് പദ്ധതി കൂടിയാണിത്. 2013ൽ 30-35 ലക്ഷം ദിർഹത്തിൽ ആരംഭിച്ച ദമാക് ഹിൽസിലെ ആഡംബര വില്ലകൾ ഇപ്പോൾ അഞ്ചുകോടിയിലേറെ ദിർഹം വിലയിലെത്തിയിട്ടുണ്ട്.

The Gulf Indians

Recent Posts

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

3 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

3 months ago

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…

3 months ago

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…

3 months ago

യുഎഇയിൽ കനത്ത മൂടൽമഞ്ഞ്: ഷാർജ വിമാനത്താവളത്തിൽ സർവീസുകൾ താളം തെറ്റി; യാത്രക്കാരോട് ജാഗ്രത നിർദേശം

ഷാർജ: വ്യാഴാഴ്ച പുലർച്ചെ യുഎഇയിൽ പെയ്തിറങ്ങിയ കനത്ത മൂടൽമഞ്ഞ് ഷാർജ രാജ്യാന്തര വിമാനത്താവളത്തിലെ സർവീസുകൾ ഗുരുതരമായി ബാധിച്ചു. ദൂരക്കാഴ്ച വളരെ…

3 months ago

ഒമാനി റിയാലിന്റെ ഔദ്യോഗിക ചിഹ്നം പുറത്തിറക്കി:ആഗോള സാമ്പത്തിക വേദിയിൽ കൂടുതൽ ശക്തമായി ഒമാൻ

മസ്‌കത്ത് ∙ ഒമാനി റിയാലിന്റെ ചിഹ്നം ഔദ്യോഗികമായി പുറത്തിറക്കി സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ (സിബിഒ). ഒമാനി റിയാലിന് ഏകീകൃത…

3 months ago

This website uses cookies.