Breaking News

ഡോക്യുമെന്ററി പ്രദര്‍ശനത്തിന് സംരക്ഷണം നല്‍കുമെന്ന് എം വി ജയരാജന്‍ ; പ്രദര്‍ശനത്തിനെതിരെ ബിജെപി, മുഖ്യമന്ത്രിക്ക് പരാതി

ബിബിസി ഡോക്യുമെന്ററി പ്രദര്‍ശനത്തിന് പാര്‍ട്ടി സംരക്ഷണം നല്‍കുമെന്ന് സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം വി ജയ രാജന്‍. കേരളത്തില്‍ പ്രദര്‍ശിപ്പി ക്കാനുള്ള നീക്കം ഒരുതരത്തിലും അനുവദി ക്കരുതെന്ന് ആവശ്യപ്പെട്ടുകൊണ്ട് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരന്‍ രംഗത്ത്

കണ്ണൂര്‍: ഗുജറാത്ത് കാലാപത്തെക്കുറിച്ചുള്ള ബിബിസി ഡോക്യുമെന്ററി പ്രദര്‍ശനത്തിന് പാര്‍ട്ടി സംര ക്ഷണം നല്‍കുമെന്ന് സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം വി ജയ രാജന്‍.ഡോക്യുമെന്ററി പ്രദര്‍ശി പ്പിക്കുന്നതിന്റെ പേരില്‍ കേസെടുക്കുന്നെങ്കില്‍ എടുക്കട്ടെ. ജയിലില്‍ പോകാനും തയ്യാറാണ്. മാധ്യമ വിലക്ക് നടത്തിയത് കൊണ്ട് വം ശഹത്യ എന്ന യാഥാര്‍ത്ഥ്യം ഇല്ലാതാകുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

രാജ്യത്തുടനീളം ബിബിസി ഡോക്യുമെന്ററി പ്രദര്‍ശിപ്പിക്കാനാണ് ഡിവൈഎഫ്ഐ തീരുമാനമെന്ന് സം സ്ഥാന സെക്രട്ടറി വി കെ സനോജ് വ്യക്തമാക്കി. ഡോക്യുമെന്ററി യുടെ ആദ്യ ഭാഗം ക്യാമ്പസുകളില്‍ പ്രദ ര്‍ശിപ്പിക്കുമെന്ന് എസ്എഫ്ഐയും അറിയിച്ചിട്ടുണ്ട്. ഇന്ന് വൈകീട്ട് ആറുമണിക്ക് പൂജപ്പുരയില്‍ ഡി വൈഎഫ്ഐ ഡോക്യുമെന്ററി യുടെ ആദ്യഭാഗം പ്രദര്‍ശിപ്പിക്കും. വൈകീട്ട് 6:30ന് കാലടി സംസ്‌കൃത സര്‍വകലാശാലയില്‍ എസ്എഫ്ഐ ഡോക്യുമെന്‍ന്ററി പ്രദര്‍ശിപ്പിക്കും. ജനുവരി 27ന് കണ്ണൂര്‍ ജില്ലയി ലെ എല്ലാ ക്യാമ്പസുകളിലും ഡോക്യുമെന്ററി പ്രദര്‍ശിപ്പിക്കുമെന്നും എസ്എഫ്ഐ വ്യക്തമാക്കി.

അതേസമയം ബിബിസി ഡോക്യുമെന്ററി കേരളത്തില്‍ പ്രദര്‍ശിപ്പിക്കാനുള്ള നീക്കം ഒരുതരത്തിലും അ നുവദിക്കരുതെന്ന് ആവശ്യപ്പെട്ടുകൊണ്ട് കേന്ദ്ര വിദേശകാര്യ സഹ മന്ത്രി വി മുരളീധരന്‍ രംഗത്തു വന്നി രുന്നു. ഇക്കാര്യത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അടിയന്തരമായി ഇടപെടണം. ഇന്ത്യയുടെ ഐക്യ വും അഖണ്ഡതയും അപകട പ്പെടുത്താനുള്ള വിദേശനീക്കങ്ങള്‍ക്ക് കൂട്ടുനില്‍ക്കുന്നതിന് തുല്യമാണ് പ്ര ദര്‍ശനം അനുവദിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

The Gulf Indians

Recent Posts

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…

3 weeks ago

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…

4 weeks ago

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

4 months ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

4 months ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

8 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

8 months ago

This website uses cookies.