ഡോക്ടറെ മര്‍ദ്ദിച്ച സംഭവത്തില്‍ കോഴിക്കോട്ടെ ആശുപത്രികളില്‍ നാളെ ഡോക്ടര്‍മാര്‍ സമരം നടത്തും. രാവിലെ ആറു മുതല്‍ വൈകിട്ട് ആറുവരെയാണ് പണിമുടക്ക്. അ ത്യാഹിത വിഭാഗം മാത്രമേ പ്രവര്‍ത്തിക്കൂവെന്ന് ഐഎംഎ അറിയിച്ചു
കോഴിക്കോട്: ചികില്‍സ വൈകിയെന്നാരോപിച്ച് ഡോക്ടറെ മര്‍ദ്ദിച്ച സംഭവത്തില്‍ കോഴിക്കോട്ടെ ആശു പത്രികളില്‍ നാളെ ഡോക്ടര്‍മാര്‍ സമരം നടത്തും. രാവിലെ ആറു മുതല്‍ വൈകിട്ട് ആറുവരെയാണ് പ ണിമുടക്ക്. അത്യാഹിത വിഭാഗം മാത്രമേ പ്രവര്‍ത്തിക്കൂവെന്ന് ഐഎംഎ അറിയിച്ചു. സര്‍ക്കാര്‍ ഡോ ക്ടര്‍മാരോടും സഹകരിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
സംഭവത്തില്‍ ആറു പേര്‍ക്കെതിരെ കേസെടുത്തിരുന്നു. എന്നാല്‍ അക്രമികളെ അറസ്റ്റ് ചെയ്യണമെ ന്നാണ് ഐ.എം.എയുടെ ആവശ്യം. അതേസമയം ആരോഗ്യപ്രവര്‍ത്ത കര്‍ക്കെതിരായ ആക്രമണം ഒരുതരത്തിലും അംഗീകരിക്കില്ലെന്നും കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിയെന്നും ആരോഗ്യമന്ത്രി പറഞ്ഞു.
കോഴിക്കോട് ഫാത്തിമ ആശുപത്രിയിലെ ഹൃദ്രോഗ വിദഗ്ധനായ പി.കെ.അശോകനാണ് ഇന്നലെ മര്‍ദ്ദന മേറ്റത്. ജോലി ചെയ്യാന്‍ കഴിയാത്ത സാഹചര്യമാണ് നിലനില്‍ക്കുന്നത്. സുരക്ഷിതമായി തൊഴില്‍ ചെയ്യാ നുള്ള അവകാശമാണ് നിഷേധിക്കുന്നതെന്ന് ഡോക്ടര്‍മാര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. മര്‍ദന ത്തില്‍ നടപടിയില്ലെങ്കില്‍ അ നശ്ചിതകാല സമരം നടത്തുമെന്നും ഭാരവാഹികള്‍ പറഞ്ഞു. പൊലീസ് നോക്കിനില്‍ക്കെയാണ് ഡോക്ടര്‍ ആക്രമിക്കപ്പെട്ടത്. കേസ് എടുക്കുന്ന കാര്യത്തില്‍ അലംഭാവം ഉണ്ടായ തായി ഡോക്ടര്‍മാര്‍ ആരോപിച്ചു.
പ്രസവത്തിനിടെ കുഞ്ഞ് മരിച്ചിട്ടും അമ്മയ്ക്ക് ചികിത്സ വൈകിപ്പിച്ചതാണ് സംഘര്‍ഷത്തിന് ഇടയാക്കിയ തെന്ന് രോഗിയുടെ ബന്ധുക്കള്‍ പറഞ്ഞു. സിടി സ്‌കാന്‍ റിസള്‍ട്ട് ലഭിക്കാത്തതുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കത്തിനിടെ ആശുപത്രിയുടെ ഏഴാം നിലയിലുള്ള നഴ്സിങ് കൗണ്ടറിന്റെ ചില്ലും സമീപത്തെ ചെടി ച്ചട്ടികളും അടിച്ചു തകര്‍ക്കുക യായിരുന്നു. ഇത് ചോദ്യം ചെയ്തതിനു പിന്നാലെ ഡോക്ടറെ മര്‍ദിച്ചെന്നാണ് പരാതി.
മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…
പി.കെ സജിത് കുമാര്‍ : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
This website uses cookies.