Breaking News

ഡി കെ ശിവകുമാര്‍ ഡല്‍ഹിക്ക് ; കര്‍ണാടകയില്‍ മഞ്ഞുരുക്കത്തിന് സാധ്യത

മുഖ്യമന്ത്രി പദവിയെച്ചൊല്ലി ആശയഭിന്നത നിലനില്‍ക്കുന്നതിനിടെ പിസിസി പ്രസി ഡന്റ് ഡി കെ ശിവകുമാര്‍ ഇന്ന് ഡല്‍ഹിയിലേക്ക്. ഒറ്റയ്ക്ക് വരാന്‍ ഹൈക്കമാന്‍ഡ് ആവ ശ്യപ്പെട്ടുവെന്നും അതനുസരിച്ച് ഡല്‍ഹിയ്ക്ക് പോകുകയാണെന്നും ബംഗലൂരുവില്‍ നിന്നും പുറപ്പെടുന്നതിന് മുമ്പ് ശിവകുമാര്‍ പറഞ്ഞു.

ബെംഗളൂരു/ന്യൂഡല്‍ഹി : കര്‍ണാടക മുഖ്യമന്ത്രി പദവിയെച്ചൊല്ലി ആശയഭിന്നത നിലനില്‍ക്കുന്നതിനി ടെ പിസിസി പ്രസിഡന്റ് ഡി കെ ശിവകുമാര്‍ ഇന്ന് ഡല്‍ഹിയിലേക്ക്. ഒറ്റയ്ക്ക് വരാന്‍ ഹൈക്കമാന്‍ഡ് ആവ ശ്യപ്പെട്ടുവെന്നും അതനുസരിച്ച് ഡല്‍ഹിയ്ക്ക് പോകുകയാണെന്നും ബംഗലൂരുവില്‍ നിന്നും പുറപ്പെടു ന്ന തിന് മുമ്പ് ശിവകുമാര്‍ പറ ഞ്ഞു.രാവിലെ പ്രത്യേക വിമാനത്തില്‍ ഡി കെ ശിവകുമാര്‍ ഡല്‍ഹിയിലേക്ക് പുറപ്പെട്ടു.

പാര്‍ട്ടി ഏല്‍പിച്ച ജോലി കൃത്യമായി ചെയ്തു. തന്നെ അനുകൂലിക്കുന്നവര്‍, എതിര്‍ക്കുന്നവര്‍ എന്ന രീതി യില്‍ എംഎല്‍എമാരെ ഭിന്നിപ്പിക്കാനില്ല. രണ്ടു കണ്ണുണ്ടെങ്കിലും കാഴ്ച ഒന്നാണ്. അതിനാല്‍ എല്ലാവരെ യും ഒന്നായി കാണുന്നുവെന്ന് ശിവകുമാര്‍ പറഞ്ഞു. പാര്‍ട്ടി ഇല്ലെങ്കില്‍ നേതാക്കള്‍ വട്ടപ്പൂജ്യമാണ്. അണി കളുണ്ടെങ്കിലേ നേതാവു ണ്ടാകൂ. പ്രവര്‍ത്തകര്‍ തന്നോടൊപ്പമുണ്ട്. ഒന്നിലും ആശങ്കയില്ല. ബിപി ഇപ്പോള്‍ നോര്‍മലാണ്. യോഗ്യനെങ്കില്‍ പാര്‍ട്ടി അധിക ചുമതലകള്‍ നല്‍കും. ആരെയും പിന്നില്‍ നിന്ന് കുത്താ നില്ല. ആരെയും ബ്ലാക്ക് മെയില്‍ ചെയ്യില്ല. പാര്‍ട്ടി അമ്മയെ പോലെയാണ്. മകന് ആവശ്യമായത് നല്‍കു മെന്നും ഡികെ ശിവകുമാര്‍ പറഞ്ഞു.

മുഖ്യമന്ത്രി സ്ഥാനം അതിയായി ആഗ്രഹിക്കുന്ന മുതിര്‍ന്ന നേതാവ് സിദ്ധരാമയ്യ ഇന്നലെ തന്നെ ഡല്‍ഹി യില്‍ എത്തിയിരുന്നു. ഡി കെയോടും എത്താന്‍ കേന്ദ്രനേതൃത്വം പറഞ്ഞിരുന്നെങ്കിലും ആരോഗ്യപ്രശ്നം ചൂണ്ടിക്കാട്ടി അദ്ദേഹം ഒഴിഞ്ഞുമാറുകയായിരുന്നു. കര്‍ണാടകയിലേക്ക് ഹൈക്കമാന്‍ഡ് നിശ്ചയിച്ച നി രീക്ഷകര്‍ മുതിര്‍ന്ന നേതാക്ക ള്‍ക്ക് റിപ്പോര്‍ട്ട് നല്‍കിയിരുന്നു.

എ ഐ സി സി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ, സോണിയ ഗാന്ധി, രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവര്‍ക്കാണ് പുതിയ എം എല്‍ എമാരുടെ അഭിപ്രായം സംബന്ധിച്ച് നിരീക്ഷകര്‍ റിപ്പോര്‍ട്ട് നല്‍കി യത്. ഡി കെക്കും സിദ്ധരമായ്യക്കും മുഖ്യമന്ത്രി സ്ഥാനം വീതിച്ചുനല്‍കുകയെന്ന ഫോര്‍മുലയാണ് രൂപ പ്പെട്ടത്.

The Gulf Indians

Recent Posts

വിനോദ് ഭാസ്കർ അനുസ്മരണവും രക്തദാന ക്യാമ്പും ബ്ലഡ് ഡോണേഴ്സ് ഒമാൻ സംഘടിപ്പിച്ചു

മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…

2 months ago

റൂവി മലയാളി അസോസിയേഷൻ വനിതാ വിങിന്റെ നേതൃത്വത്തിൽ ഓണാഘോഷ കമ്മിറ്റി രൂപീകരിച്ചു

മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…

2 months ago

സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് റൂവി മലയാളി അസോസിയേഷൻ ആരോഗ്യാവബോധ ക്ലാസും സൗജന്യ മെഡിക്കൽ ചെക്കപ്പും സംഘടിപ്പിക്കുന്നു

മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…

2 months ago

12ാമത് തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…

2 months ago

ദുബൈ: ഇന്ത്യയിലേക്ക് എൽ.എൻ.ജി എത്തിക്കാൻ അഡ്നോക് ഗ്യാസ്, ഹിന്ദുസ്ഥാൻ പെട്രോളിയം തമ്മിൽ കരാർ

ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…

2 months ago

മനാമ: യു.എസ് അംബാസഡറുമായി ശൂര കൗൺസിൽ ചെയർമാനുടെ കൂടിക്കാഴ്ച

മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…

2 months ago

This website uses cookies.