ദുബൈ: ഡിജിറ്റൽ സേവനങ്ങൾ കൂടുതൽ മേഖലകളിലേക്ക് വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി അവതരിപ്പിച്ച 360 നയത്തിന്റെ രണ്ടാം ഘട്ടം പൂർത്തിയാക്കി ദുബൈ റോഡ് ഗതാഗത അതോറിറ്റി (ആർ.ടി.എ). ഡ്രൈവർമാരുമായി ബന്ധപ്പെട്ട സേവനങ്ങളും വാഹനങ്ങളുടെ ലൈസൻസുമായി ബന്ധപ്പെട്ട സേവനങ്ങളും പൂർണമായും ഡിജിറ്റൽവത്കരിക്കാൻ ഇതിലൂടെ കഴിഞ്ഞതായി ആർ.ടി.എ ഡയറക്ടർ ജനറലും എക്സിക്യൂട്ടിവ് ഡയറക്ടർ ബോർഡ് ചെയർമാനുമായ മതാർ അൽ തായർ പറഞ്ഞു.
രണ്ടാം ഘട്ടത്തിൽ ആർ.ടി.എയുടെ മൊത്തം സേവനങ്ങളുടെ 40 ശതമാനം ഡിജിറ്റൽവത്കരിക്കാനായിട്ടുണ്ട്. സേവനങ്ങളുടെ കാര്യക്ഷമത വർധിപ്പിക്കാനും ഉപഭോക്തൃ അനുഭവങ്ങൾ മെച്ചപ്പെടുത്താനും അതുവഴി ഉപഭോക്താക്കളുടെ സന്തോഷ സൂചിക 98.9 ശതമാനത്തിലേക്ക് ഉയർത്താനും കഴിഞ്ഞതായി അദ്ദേഹം പറഞ്ഞു. ദുബൈ നൗ പോലുള്ള ഡിജിറ്റൽ പ്ലാറ്റ്ഫോമുകൾ അവതരിപ്പിക്കുന്നതിലൂടെ ഉപഭോക്താക്കൾക്ക് ആർ.ടി.എയുടെ സേവനങ്ങൾ ഓഫിസ് സന്ദർശിക്കാതെ തന്നെ സ്വയം പൂർത്തീകരിക്കാൻ കഴിയും.
ഇത്തരം മാതൃകകൾ കൂടുതൽ സേവന മേഖലകളിലേക്ക് വ്യാപിപ്പിക്കാൻ ലക്ഷ്യമിട്ടാണ് ‘പുതുതലമുറ 360 സേവനനയം’ ആർ.ടി.എ അവതരിപ്പിച്ചത്. ഡിജിറ്റൽവത്കരണത്തിലൂടെ വകുപ്പിന്റെ സേവന ലഭ്യത 96 ശതമാനം മെച്ചപ്പെടുത്താനും സഹായിച്ചു. 82 സേവനങ്ങൾക്ക് കാത്തിരിപ്പ് സമയം പൂജ്യത്തിലെത്തിക്കാനും 63 സേവനങ്ങൾക്ക് നേരിട്ട് ഓഫിസ് സന്ദർശിക്കേണ്ട ആവശ്യകത ഒഴിവാക്കാനും സാധിച്ചു. കൂടാതെ സർവിസ് നടപടികൾ 36 ശതമാനം കുറക്കാനും ഡിജിറ്റൽ ഓപ്ഷനുകൾ 61 സേവനങ്ങളിലും ലഭ്യമാക്കാനും കഴിഞ്ഞതായി ആർ.ടി.എ ചെയർമാൻ കൂട്ടിച്ചേർത്തു. 2024ലെ നാലാം പാദത്തിൽ ഡിജിറ്റൽ പരിവർത്തനം 96 ശതമാനമായി ഉയർന്നിട്ടുണ്ട്.
പൊതു-സ്വകാര്യ മേഖലകളിൽനിന്നുള്ള 32 പങ്കാളികളുടെ സഹകരണത്തോടെയാണ് ഈ നേട്ടം കൈവരിക്കാനായത്. ഇത് മുൻകൂർ നിബന്ധനകൾ ഇല്ലാതെ ലഭ്യമാവുന്ന ഡിജിറ്റൽ സേവനങ്ങൾ 71 ആയി വർധിപ്പിക്കാൻ സഹായിച്ചതായും അദ്ദേഹം വ്യക്തമാക്കി.
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
മസ്കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…
മസ്കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…
ഷാർജ: വ്യാഴാഴ്ച പുലർച്ചെ യുഎഇയിൽ പെയ്തിറങ്ങിയ കനത്ത മൂടൽമഞ്ഞ് ഷാർജ രാജ്യാന്തര വിമാനത്താവളത്തിലെ സർവീസുകൾ ഗുരുതരമായി ബാധിച്ചു. ദൂരക്കാഴ്ച വളരെ…
മസ്കത്ത് ∙ ഒമാനി റിയാലിന്റെ ചിഹ്നം ഔദ്യോഗികമായി പുറത്തിറക്കി സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ (സിബിഒ). ഒമാനി റിയാലിന് ഏകീകൃത…
This website uses cookies.