Home

ഡിജിപി പദവി തനിക്ക് അര്‍ഹതപ്പെട്ടത് ; ഫയര്‍ഫോഴ്‌സ് മേധാവി ഡോ. ബി സന്ധ്യ സര്‍ക്കാരിന് കത്ത് നല്‍കി

ഡി.ജി.പി പദവി നല്‍കണമെന്ന് ആവശ്യപ്പെട്ട് ഫയര്‍ഫോഴ്‌സ് മേധാവി ഡോ. ബി.സന്ധ്യ സര്‍ക്കാറിന് കത്തു നല്‍കി. ലോക്‌നാഥ് ബെഹ്‌റ വിരമിച്ച ഒഴിവില്‍ തനിക്ക് അര്‍ഹതപ്പെട്ട ഡി.ജി.പി പദവി അനുവദിക്കണമെന്നാണ് കത്തിലെ ആവശ്യം

തിരുവനന്തപുരം : ഡി.ജി.പി പദവി നല്‍കണമെന്ന് ആവശ്യപ്പെട്ട് ഫയര്‍ഫോഴ്‌സ് മേധാവി ഡോ. ബി.സന്ധ്യ സര്‍ക്കാറിന് കത്തു നല്‍കി. ലോക്‌നാഥ് ബെഹ്‌റ വിരമിച്ച ഒഴിവില്‍ തനിക്ക് അര്‍ഹ തപ്പെട്ട ഡി.ജി.പി പദവി അനുവദിക്കണമെന്നാണ് കത്തിലെ ആവശ്യം.

സംസ്ഥാനത്തെ പുതിയ പോലീസ് മേധാവിയെ തെരഞ്ഞെടുക്കാന്‍ യു.പി.എസ്.സി തയാറാക്കിയ മൂന്നംഗ ചുരുക്കപ്പട്ടികയില്‍ വിജിലന്‍സ് ഡയ റക്ടര്‍ സുദേഷ് കുമാറിന് പുറമെ സന്ധ്യയും അനി ല്‍കാന്തുമാണുണ്ടായിരുന്നത്. സീനിയോറിറ്റിയില്‍ നിലവിലെ പൊലീസ് മേധാവി അനില്‍ കാന്തി നെക്കാള്‍ മുന്നിലാണ് സന്ധ്യ.

എ.ഡി.ജി.പിയായിരുന്ന അനില്‍കാന്തിനെ ഡി.ജി.പി ഗ്രേഡ് നല്‍കിയാണ് നിയമിച്ചത്. സന്ധ്യക്ക് ഡി.ജി.പി പദവി നല്‍കിയതുമില്ല.ഒന്നാം പിണ റായി സര്‍ക്കാര്‍ പൊലീസില്‍ ആദ്യം നടത്തിയ നിയ മനം സന്ധ്യയെ ദക്ഷിണമേഖലാ എ.ഡി.ജി.പിയാക്കിയതായിരുന്നു. കോളിളക്കമുണ്ടാക്കിയ ജിഷ കേസിലെ പ്രതിയെ പിടികൂടി സന്ധ്യ കഴിവു കാട്ടി.

പിന്നീട് സ്ഥലം മാറ്റപ്പെട്ട സന്ധ്യയ്ക്ക് ക്രമസമാധാന ചുമതലകള്‍ നല്‍കിയിട്ടില്ല. ഏറെക്കാലം പോലീ സിന്റെ സ്ത്രീസുരക്ഷാ പദ്ധതികളുടെ നടത്തിപ്പ് സന്ധ്യയ്ക്കായിരുന്നു. സ്ത്രീസുരക്ഷയെക്കുറിച്ച് ഗുരുത ര ചോദ്യങ്ങളുയരുന്ന സാഹചര്യത്തില്‍ പോലീസിന്റെ തലപ്പത്ത് വനിതയെ പരിഗണിക്കാന്‍ സന്ധ്യ യെ പരിഗണിക്കുമെന്നും സൂചനകളുണ്ടായിരുന്നു.

 

The Gulf Indians

Recent Posts

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…

2 weeks ago

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…

3 weeks ago

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

4 months ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

4 months ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

8 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

8 months ago

This website uses cookies.