മുപ്പത്തിയഞ്ച് ദിവസം ജ യിലില്‍ കഴിഞ്ഞ ശേഷമാണ് പ്ലസ് ടു വിദ്യാര്‍ഥിയായ മലപ്പുറം തിരൂര ങ്ങാടി സ്വദേശി ശ്രീനാഥിന്റെ നിരപരാധിത്വം തെളിഞ്ഞത്.കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട ശ്രീനാഥി ന്റെ ഡിഎന്‍എ ഫലം നെഗറ്റീവായതോടെയാണ് കോടതി ജാമ്യം അനുവദിക്കുകയായിരുന്നു
മലപ്പുറം: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു ഗര്‍ഭിണിയാക്കിയെന്ന കേസില്‍ പ തിനെട്ടുകാരന് ജാമ്യം. മുപ്പത്തിയഞ്ച് ദിവസം ജ യിലില്‍ കഴിഞ്ഞ ശേഷമാണ് പ്ലസ്ടു വിദ്യാര്‍ഥി മ ലപ്പുറം തിരൂരങ്ങാടി സ്വദേശി ശ്രീനാഥിന്റെ നിരപരാധിത്വം തെളിഞ്ഞത്.കേസില്‍ പ്രതി ചേര്‍ക്ക പ്പെട്ട ശ്രീനാഥിന്റെ ഡിഎന്‍എ ഫലം നെഗറ്റീവായതോടെയാണ് കോടതി ജാമ്യം അനുവദിക്കുകയാ യിരുന്നു.
പീഡനത്തിനിരയായ പതിനേഴുകാരി ഗര്‍ഭിണിയായ കേസിലാണ് പെണ്‍കുട്ടിയുടെ മൊഴിപ്രകാരം കഴിഞ്ഞ ജൂണ്‍ 22ന് ശ്രീനാഥ് പോക്സോ കേസില്‍ റിമാന്റിലായത്. ഡിഎന്‍എ ഫലം നെഗറ്റീവായ തോടെ ശ്രീനാഥിന് സ്വന്തം ജാമ്യത്തില്‍ പോക്‌സോ കോടതി വിട്ടയച്ചു. സ്‌കൂളില്‍നിന്നു മടങ്ങിയ പെണ്‍കുട്ടിയെ പ്രതി സ്വന്തം വീട്ടില്‍ കൂട്ടിക്കൊണ്ടുപോയി കെട്ടിയിട്ടു പീഡിപ്പിച്ചെന്നാണു കേസ്. പെണ്‍കുട്ടിയുടെ മൊഴിപ്രകാരമാണ് കല്‍പ്പകഞ്ചേരി പൊലീസ് യുവാവിനെതിരെ കേസെടുത്തത്. തുടര്‍ന്ന് അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്തു.
പെണ്‍കുട്ടിയുടെ ആരോപണം തുടക്കംമുതല്‍ നിഷേധിച്ച യുവാവ് ഡിഎന്‍എ പരിശോധന നട ത്തണമെന്നാവശ്യപ്പെട്ട് കോടതിക്ക് പരാതിനല്‍കി. വിശദമായ ശാസ്ത്രീയ റിപ്പോര്‍ട്ടുകള്‍ അടിയന്തര മായി സമര്‍പ്പിക്കാന്‍ കോടതി പൊലീസിന് നിര്‍ദേശവും നല്‍കി.കഴിഞ്ഞദിവസം ഡിഎന്‍എ ഫ ലം വന്നപ്പോള്‍ നെഗറ്റീവാണെന്നു തെളിഞ്ഞു. തുടര്‍ന്നു കോടതിയുടെ പ്രത്യേക നിര്‍ദേശപ്രകാരം മണിക്കൂറുകള്‍ക്കകം ജയിലില്‍ നിന്ന് ശ്രീനാ ഥിനെ മുക്തനാക്കി.
സത്യം പുറത്തുവന്നതില്‍ സന്തോഷമുണ്ടെന്നും യഥാര്‍ത്ഥ പ്രതിയെ ഉടന്‍ കണ്ടെത്തണമെന്നുമാ ണ് ശ്രീനാഥിന്റെ കുടുംബം ആവശ്യപ്പെട്ടു. സംഭവത്തില്‍ യഥാര്‍ത്ഥ പ്രതിയെ കണ്ടെത്താനുള്ള ശ്ര മത്തിലാണ് പൊലിസ്. കേസില്‍ ഇനി വിശദമായ തുടരന്വേഷണം വേണ്ടിവരും.
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…
മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…
ഷാർജ: വ്യാഴാഴ്ച പുലർച്ചെ യുഎഇയിൽ പെയ്തിറങ്ങിയ കനത്ത മൂടൽമഞ്ഞ് ഷാർജ രാജ്യാന്തര വിമാനത്താവളത്തിലെ സർവീസുകൾ ഗുരുതരമായി ബാധിച്ചു. ദൂരക്കാഴ്ച വളരെ…
മസ്‌കത്ത് ∙ ഒമാനി റിയാലിന്റെ ചിഹ്നം ഔദ്യോഗികമായി പുറത്തിറക്കി സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ (സിബിഒ). ഒമാനി റിയാലിന് ഏകീകൃത…
This website uses cookies.