ഷിരൂര്‍: ഷിരൂരില്‍ മണ്ണിടിച്ചിലില്‍ കാണാതായ അര്‍ജുന്റെ മൃതദേഹം ഡിഎന്‍എ ഫലം ലഭിച്ചാലുടന്‍ നാട്ടിലെത്തിക്കും. ഇന്ന് ഉച്ചയോടെ തന്നെ ഡിഎന്‍എ ഫലം ലഭിക്കുമെന്നാണ് പ്രതീക്ഷ. മൃതദേഹഭാഗങ്ങള്‍ കണ്ടെത്തിയതിന് പിന്നാലെ കഴിഞ്ഞ ദിവസം തന്നെ ഡിഎന്‍എ സാമ്പിളുകള്‍ ശേഖരിച്ച് മംഗളൂരുവിലെ റീജിണല്‍ ഫോറന്‍സിക് സയന്‍സ് ലാബിലേക്ക് അയച്ചിരുന്നു.
ഫലം എത്തിയാല്‍ ഉടന്‍ മൃതദേഹവും വഹിച്ച് കോഴിക്കോട്ടേക്ക് തിരിക്കാനുള്ള നടപടികള്‍ ഉത്തര കന്നഡ ജില്ലാ ഭരണകൂടം പൂര്‍ത്തിയാക്കിയിട്ടുണ്ട്. നിലവില്‍ മൃതദേഹം കാര്‍വാര്‍ കിംസ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. ഡിഎന്‍എ ഫലം ഇന്ന് ഉച്ചയോടെ ലഭിക്കുമെന്നാണ് അര്‍ജുന്റെ ബന്ധുക്കളെ പൊലീസ് അറിയിച്ചത്. അങ്ങനെയെങ്കില്‍ പോസ്റ്റ്‌മോര്‍ട്ടം പൂര്‍ത്തിയാക്കി ഇന്ന് വൈകീട്ട് തന്നെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുവരാന്‍ സാധിക്കും.
മൃതദേഹം നാട്ടിലെത്തിക്കാനുള്ള മുഴുവന്‍ ചെലവും സംസ്ഥാന സര്‍ക്കാര്‍ വഹിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചിരുന്നു. മൃതദേഹം കേരളത്തിലേക്ക് കൊണ്ടുവരുമ്പോള്‍ കര്‍ണാടക പൊലീസും അകമ്പടി വരും.
ഗോവയില്‍ നിന്ന് ഡ്രഡ്ജര്‍ എത്തിച്ചുള്ള തിരച്ചിലിലാണ് ബുധനാഴ്ച വൈകീട്ട് അര്‍ജുന്റെ മൃതദേഹവും ലോറിയും കണ്ടെത്തിയത്. അര്‍ജുന്റെ മൊബൈല്‍ ഫോണുകളും വസ്ത്രങ്ങളും പേഴ്‌സും വാച്ചും മകനുള്ള കളിപ്പാട്ടങ്ങളും ലോറിയുടെ കാബിനില്‍ നിന്ന് കണ്ടെത്തി. ഇന്നലെ രാവിലെയാണ് പൂര്‍ണമായും ലോറി കരയ്ക്ക് കയറ്റിയത്. അതേസമയം മണ്ണിടിച്ചിലില്‍ കാണാതായ രണ്ട് പേരെ കൂടി കണ്ടെത്താനുള്ള തിരച്ചില്‍ ഗംഗാവലിയില്‍ പുരോഗമിക്കുന്നുണ്ട്.
മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…
പി.കെ സജിത് കുമാര്‍ : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
This website uses cookies.