കിഴക്കമ്പലം, ഐക്കരനാട്, മുഴവന്നൂര്‍, കുന്നത്തുനാട് പഞ്ചായത്തുകളില്‍ ട്വന്റി 20 വിജയം നേടിയപ്പോള്‍ യുഡിഎഫിന്റെ വോട്ടിലാണ് കനത്ത വിള്ളലുണ്ടായത്. കുന്നത്തുനാട് പഞ്ചായത്തില്‍ രണ്ട് പതിറ്റാണ്ടായി യുഡിഎഫ് ഭരിച്ചുവരികയായിരുന്നു. മുഴുവന്നൂരില്‍ തുടര്‍ച്ചയായി പത്ത് വര്‍ഷം ഭരണം കൈയാളിയതിനു ശേഷമാണ് യുഡിഎഫ് തോറ്റത്. ഐക്കരനാട് പഞ്ചായത്തിലും അവര്‍ക്ക് ശക്തമായ തിരിച്ചടിയേറ്റു. ഇവിടുത്തെ ഭുരിഭാഗം വാര്‍ഡുകളിലും യുഡിഎഫ് മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.
എറണാകുളം ജില്ലയിലെ എട്ട് നിയമസഭാ സീറ്റുകളിലാണ് ട്വന്റി ട്വന്റി മത്സരിക്കുന്നത്. കഴിഞ്ഞ തദ്ദേശ സ്വയം ഭരണ തിരഞ്ഞെടുപ്പില്‍ എറണാ കുളം ജില്ലയിലെ നാല് പഞ്ചായത്തുകളില്‍ ഭരണം പിടിച്ച ട്വന്റി 20 നിയമസഭ തിരഞ്ഞെടുപ്പിലും ബലപരീക്ഷണം നടത്തുമ്പോള്‍ മത്സരരംഗ ത്തു ള്ള മുന്നണികളില്‍ യുഡിഎഫിനായിരിക്കും കൂടുതല്‍ ദോഷം സംഭവിക്കുന്നത്.
എറണാകുളം, കൊച്ചി, തൃക്കാക്കര, കുന്നത്തുനാട്, പെരുമ്പാവൂര്‍, കോതമംഗലം, മൂവാറ്റുപുഴ, വൈപ്പിന്‍ എന്നീ എട്ട് മണ്ഡലങ്ങളിലാണ് ട്വന്റി ട്വന്റി മത്സരിക്കുന്നത്. കഴിഞ്ഞ തദ്ദേശ സ്വയം ഭരണ തിരഞ്ഞെടുപ്പില്‍ കിഴക്കമ്പലം കൂടാതെ ഐക്കരനാട്, മുഴവന്നൂര്‍, കുന്നത്തുനാട് എന്നീ പഞ്ചായത്തുകളില്‍ കൂടി വിജയം നേടിയതിന്റെ ആത്മവിശ്വാസമാണ് എട്ട് നിയമസഭാ സീറ്റുകളില്‍ സ്ഥാനാര്‍ത്ഥികളെ നിര്‍ത്താന്‍ ട്വന്റി 20യെ പ്രേരിപ്പിച്ചത്.
കിഴക്കമ്പലം, ഐക്കരനാട്, മുഴവന്നൂര്‍, കുന്നത്തുനാട് പഞ്ചായത്തുകളില്‍ ട്വന്റി 20 വിജയം നേടിയപ്പോള്‍ യുഡിഎഫിന്റെ വോട്ടിലാണ് കനത്ത വിള്ളലുണ്ടായത്. കുന്നത്തുനാട് പഞ്ചായത്തില്‍ രണ്ട് പതിറ്റാണ്ടായി യുഡിഎഫ് ഭരിച്ചുവരികയായിരുന്നു. മുഴുവന്നൂരില്‍ തുടര്‍ച്ചയായി പത്ത് വര്‍ഷം ഭരണം കൈയാളിയതിനു ശേഷമാണ് യുഡിഎഫ് തോറ്റത്. ഐക്കരനാട് പഞ്ചായത്തിലും അവര്‍ക്ക് ശക്തമായ തിരിച്ചടിയേറ്റു. ഇവിടുത്തെ ഭുരിഭാഗം വാര്‍ഡുകളിലും യുഡിഎഫ് മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.
ഈയൊരു ഭവോട്ടിംഗ് പാറ്റേണ്‍’ പരിശോധിക്കുകയാണെങ്കില്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ ട്വന്റി 20 പിടിക്കുന്ന നല്ലൊരു ശതമാനം വോട്ടുകളും യുഡിഎഫിന്റേതായിരിക്കും. യുഡിഎഫിന് സംസ്ഥാനത്ത് ഏറ്റവും ശക്തമായ സാന്നിധ്യമുള്ള ജില്ലകളിലൊന്നാണ് എറണാകുളം. നിലവില്‍ എറണാകുളം, തൃക്കാക്കര, കുന്നത്തുനാട്, പെരുമ്പാവൂര്‍ എന്നിവ യുഡിഎഫിന്റെ സിറ്റിംഗ് സീറ്റുകളാണ്. ട്വന്റി 20 വിജയം നേടിയ കുന്നത്തുനാട് പഞ്ചായത്ത് ഉള്‍പ്പെടുന്ന മണ്ഡലത്തില്‍ യുഡിഎഫിന് സീറ്റ് നിലനിര്‍ത്തുക ഏറെ പ്രയാസകരമായിരിക്കും.
ട്വന്റി ട്വന്റിക്കെതിരെ പഞ്ചായത്ത് തിരഞ്ഞെടുപ്പുകളില്‍ യുഡിഎഫിനേക്കാള്‍ ശക്തമായ നിലപാട് കൈകൊണ്ടത് എല്‍ഡിഎഫായിരുന്നു. അതേ സമയം ട്വന്റി ട്വന്റിയോട് മൃദുസമീപനം സ്വീകരിച്ച യുഡിഎഫിനാണ് കനത്ത വോട്ട് ചോര്‍ച്ച നേരിടേണ്ടി വന്നത്.
എറണാകുളം മണ്ഡലത്തില്‍ ട്വന്റി ട്വന്റിക്കൊപ്പം വി ഫോറും മത്സര രംഗത്തുണ്ട്. ആം ആദ്മി പാര്‍ട്ടിയില്‍ നിന്ന് വിട്ടുപോന്നഒരു വിഭാഗം വി ഫോറില്‍ സജീവമാണ്. ഇരുമുന്നണികളോടും രാഷ്ട്രീയ ആഭിമുഖ്യമില്ലാത്തവരുടെ വോട്ടും ഈ പാര്‍ട്ടികള്‍ക്ക് ആകര്‍ഷിക്കാന്‍ കഴിഞ്ഞേക്കും. 2014ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ ആം ആദ്മി സ്ഥാനാര്‍ത്ഥിയായ അനിതാ പ്രതാവ് 50,000ല്‍ ഏറെ വോട്ടുകള്‍ നേടിയിരുന്നു.
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…
മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…
ഷാർജ: വ്യാഴാഴ്ച പുലർച്ചെ യുഎഇയിൽ പെയ്തിറങ്ങിയ കനത്ത മൂടൽമഞ്ഞ് ഷാർജ രാജ്യാന്തര വിമാനത്താവളത്തിലെ സർവീസുകൾ ഗുരുതരമായി ബാധിച്ചു. ദൂരക്കാഴ്ച വളരെ…
This website uses cookies.