Breaking News

ട്രെയിനില്‍ തീയിട്ട സംഭവം: ട്രാക്കില്‍ നിന്ന് ബാഗ് കണ്ടെത്തി, ഫോണ്‍ ഡല്‍ഹി സ്വദേശിയുടേതെന്ന് സൂചന

എലത്തൂരില്‍ നിന്നു കണ്ടെത്തിയ ബാഗിലെ ഫോണ്‍ ഡല്‍ഹി സ്വദേശിയുടേതെന്ന് സൂചന. കണ്ടെത്തിയ ഫോണ്‍ മാര്‍ച്ച് 31ന് സ്വിച്ച് ഓഫ് ചെയ്ത നിലയിലാണ്. ബാഗില്‍ നിന്നു കണ്ടെത്തിയ വസ്തുക്കള്‍ പ്രകാരം യുപി സ്‌ദേശിയുടെ ബാഗ് ആണെന്ന സൂച നയാണുള്ളത്

കോഴിക്കോട് : ഏലത്തൂരില്‍ ആലപ്പുഴ- കണ്ണൂര്‍ എക്സിക്ക്യൂട്ടീവ് ട്രെയിനില്‍ തീയിട്ട സംഭവത്തില്‍ അക്രമി യുടേതെന്ന് സംശയിക്കുന്ന ബാഗ് ട്രാക്കില്‍ നിന്ന് കണ്ടെത്തി. എലത്തൂരില്‍ നിന്നു കണ്ടെത്തിയ ബാഗി ലെ ഫോണ്‍ ഡല്‍ഹി സ്വദേശിയുടേതെന്ന് സൂചന. കണ്ടെത്തിയ ഫോണ്‍ മാര്‍ച്ച് 31ന് സ്വിച്ച് ഓഫ് ചെയ്ത നിലയിലാണ്. ബാഗില്‍ നിന്നു കണ്ടെത്തിയ വസ്തുക്കള്‍ പ്രകാരം യുപി സ്‌ദേശിയുടെ ബാഗ് ആണെന്ന സൂചനയാണുള്ളത്.

ഏലത്തൂര്‍ പാലത്തിന് സമീപമുള്ള കെട്ടിടത്തിലെ സിസിടിവി ദൃശ്യങ്ങള്‍ തീവ്രവാദ വിരുദ്ധ സ്‌ക്വാഡ് പ രിശോധിച്ചു. അക്രമിയുടേതെന്ന് സംശയിക്കുന്ന ബാഗില്‍ നിന്ന് ഒരു കുപ്പി പെട്രോളും കുറിപ്പുകളും ചോ റ്റുപാത്രവും കണ്ടെത്തി. ഇംഗ്ലീഷിലും ഹിന്ദിയിലും എഴുതിയ കുറിപ്പുകളും കണ്ടെത്തി. പെട്രോള്‍ നിറച്ച കുപ്പി, സ്ഥലപ്പേരുകളുടെ കുറിപ്പ്, ഭക്ഷണം അടങ്ങിയ ചോറ്റുപാത്രം, ഇയര്‍ഫോണും കവറും, പാക്കറ്റിലു ള്ള ലഘുഭക്ഷണം, ഇംഗ്ലീഷിലുള്ള ദിനചര്യ കുറിപ്പ് എന്നിവയാണ് ബാഗില്‍ നിന്ന് ലഭിച്ചത്.

സിസി ടിവിയില്‍ ചുവന്ന ഷര്‍ട്ടിട്ട വ്യക്തിയെ കാണുന്ന സമയവും സംഭവം നടക്കുന്ന സമയവും തമ്മില്‍ വ്യത്യാസമുണ്ടെന്നാണു റിപ്പോര്‍ട്ട്. കാട്ടിലെ പീടികയില്‍ ഇയാളെ കണ്ടസമയം ഏകദേശം രണ്ട് മണിക്കൂര്‍ വ്യത്യാസമാണ് ഉള്ളത്. ഈ രണ്ട് മണിക്കൂര്‍ ഈ വ്യക്തി എവിടെയായിരുന്നു എന്നാണ് അന്വേഷിക്കുന്നത്. ചുവന്ന ഷര്‍ട്ട് ഇട്ടയാളാണ് അക്രമം നടത്തിയതെന്ന ദൃക്സാക്ഷികളുടെ മൊഴി സ്ഥിരീകരിക്കുന്നതാണ് പുറ ത്തുവന്ന ദൃശ്യങ്ങള്‍. ബാഗും മൊബൈല്‍ ഫോണും പ്രതിയുടെ കൈവശമുണ്ടായിരുന്നു.

സംഭവത്തില്‍ മൂന്ന് പേര്‍ മരിക്കുകയും ഒമ്പത് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. പരിക്കേറ്റവരില്‍ നാ ലു പേരുടെ നില ഗുരുതരമാണ്. ആലപ്പുഴ-കണ്ണൂര്‍ എക്‌സിക്യൂ ട്ടീവ് എക്‌സ്പ്രസ് ട്രെയിനിലാണ് തീയിട്ടത്. രാത്രി ഒമ്പതരയോടെയാണ് സംഭവം. യാത്രക്കാര്‍ക്ക് നേരെ പെട്രോള്‍ ഒഴിച്ച ശേഷം അക്രമി തീയിടുക യായിരുന്നു.

ഏലത്തൂര്‍ സ്റ്റേഷനും കോരപ്പുഴ പാലത്തിനുമിടയിലാണ് മൂന്നു മൃതദേഹങ്ങള്‍ കണ്ടെത്തിയത്. ഒരു പുരുഷന്റേയും സ്ത്രീയുടെയും കുട്ടിയുടെയും മൃതദേഹങ്ങളാണ് ക ണ്ടെത്തിയത്. സ്ത്രീയും കുഞ്ഞും മട്ടന്നൂര്‍ സ്വദേശികളാണെന്നാണ് റിപ്പോര്‍ട്ടുകള്‍. മരിച്ച പുരുഷനെ കുറിച്ച് വ്യക്തമായ വിവരങ്ങള്‍ ലഭി ച്ചിട്ടില്ല. സംഭവത്തില്‍ അക്രമിക്കും പരിക്കേറ്റതായാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.

The Gulf Indians

Recent Posts

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…

1 day ago

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

3 months ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

3 months ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

7 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

7 months ago

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…

7 months ago

This website uses cookies.