Home

ട്രാവന്‍കൂര്‍ ഷുഗേഴ്‌സ് സ്പിരിറ്റ് തിരിമറി ; മൂന്ന് പേര്‍ക്ക് സസ്പെന്‍ഷന്‍, ജവാന്‍ റം ഉത്പാദനം പുനരാരംഭിക്കും

ട്രാവന്‍കൂര്‍ ഷുഗേഴ്‌സ് ആന്‍ഡ് കെമിക്കല്‍സിലെ സ്പിരിറ്റ് കടത്തില്‍ തിരിമറി നടത്തിയ സംഭവ ത്തില്‍ ജനറല്‍ മാനേജറടക്കം മൂന്ന് ജീവന ക്കാര്‍ക്ക് സസ്പെന്‍ഷന്‍

പത്തനംതിട്ട : സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ തിരുവല്ല ട്രാവന്‍കൂര്‍ ഷുഗേഴ്‌സ് ആന്‍ഡ് കെമി ക്കല്‍സിലെ സ്പിരിറ്റ് കടത്തില്‍ തിരിമറി നട ത്തിയ സംഭവത്തില്‍ ജനറല്‍ മാനേജറടക്കം മൂന്ന് ജീ വനക്കാര്‍ക്ക് സസ്പെന്‍ഷന്‍. ജനറല്‍ മാനേജര്‍ അലക്‌സ് പി എബ്രഹാം, പേഴ്‌സണല്‍ മാനേജര്‍ ഷാ ഹിം, പ്രൊഡക്ഷന്‍ മാനേജര്‍ മേഘാ മുരളി എന്നിവര്‍ക്കെതിരെയാണ് നടപടി. കെ എസ് ബി സി എം ഡി യോഗേഷ് ഗുപ്തയാണ് ഉത്തരവിട്ടത്.

പ്രതിമാസം ശരാശരി 15 ലോഡ് സ്പിരിറ്റാണ് വിദേശമദ്യ നിര്‍മാണത്തിനായി പുളിക്കീഴ് ട്രാവന്‍കൂര്‍ ഷുഗേഴ്സ് ആന്‍ഡ് കെമിക്കല്‍സിലേക്കെ ത്തിക്കൊണ്ടിരുന്നത്. മധ്യപ്രദേശില്‍നിന്നാണ് സ്പിരിറ്റ് എത്തിച്ചിരുന്നത്. കഴിഞ്ഞ ദിവസം ഇത്തരത്തില്‍ എത്തിച്ച സ്പിരിറ്റില്‍ 20,687 ലിറ്ററിന്റെ കുറവ് ക ണ്ടെത്തിയിരുന്നു. ജനറല്‍ മാനേജരടക്കം ഏഴുപേരെ പ്രതികളാക്കി പോലീസ് കേസെടുത്തു. സ്പി രിറ്റ് എത്തിച്ച ടാങ്കര്‍ ലോറികളിലെ ഡ്രൈവര്‍മാരും അക്കൗണ്ടന്റും അടക്കം അറസ്റ്റിലായിരുന്നു.

അതിനിടെ കമ്പനിയില്‍ നിര്‍ത്തിവച്ച മദ്യഉത്പാദനം തിങ്കളാഴ്ച പുനരാരംഭിക്കും. കേരള സംസ്ഥാന ബീവറേജസ് കോര്‍പ്പറേഷന്റെ കീഴില്‍ പ്രവ ര്‍ത്തിക്കുന്ന സ്ഥാപനത്തില്‍ ജവാന്‍ റമ്മാണ് ഉത്പാദി പ്പിക്കുന്നത്. പത്ത് സ്ഥിരം ജീവനക്കാര്‍, 28 താത്കാലിക ജീവനക്കാര്‍, 117 കരാര്‍ ജീവനക്കാര്‍  എന്നി  വരാണ് സഥാപനത്തിലുള്ളത്. കഴിഞ്ഞ ദിവസം പുളിക്കീഴിലേക്കെത്തിച്ച രണ്ട് ടാങ്കര്‍ ലോറികളില്‍ നിന്നാണ് പ്രതികള്‍ സ്പിരിറ്റ് കട ത്തിയത്. നാല്‍പ്പതിനായിരം ലിറ്റര്‍ വീതമുള്ള രണ്ട് ടാങ്കറുകളും ലോഡ് ഉള്‍പ്പടെ പൊലീസ് കസ്റ്റഡിയിലാണ്. ഇതോടെ സ്പിരിറ്റിനും ക്ഷാമം ആയി. തുടര്‍ന്നാണ് ഉത്പാദനം നിര്‍ത്താന്‍ കെഎസ്ബിസി നിര്‍ദേശം നല്‍കിയത്.

The Gulf Indians

Recent Posts

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…

3 weeks ago

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…

3 weeks ago

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

4 months ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

4 months ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

8 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

8 months ago

This website uses cookies.