ജനറല്‍ മാനേജര്‍ അലക്‌സ് പി എബ്രഹാം, പേഴ്‌സണല്‍ മാനേജര്‍ ഷഹിം, പ്രൊഡക്ഷന്‍ മാനേജര്‍ മേഘ മുരളി എന്നിവരുടെ അറിവോടെയായി രുന്നു സ്പിരിറ്റ് കടത്തെന്നാണ് അറ സ്റ്റിലായവരുടെ മൊഴി
തിരുവല്ല : ട്രാവന്‍കൂര്‍ ഷുഗേഴ്‌സ് ആന്‍ഡ് കെമിക്കല്‍സില്‍ സ്പിരിറ്റ് വെട്ടിപ്പ് കണ്ടെത്തിയ സംഭവ ത്തില്‍ സ്ഥാപനത്തിലെ ഉന്നത ഉദ്യോഗസ്ഥര്‍ ക്ക് നേരിട്ട് പങ്കെന്ന് അറസ്റ്റിലായവരുടെ മൊഴി. ജനറ ല്‍ മാനേജര്‍ അലക്‌സ് പി എബ്രഹാം, പേഴ്‌സണല്‍ മാനേജര്‍ ഷഹിം, പ്രൊഡക്ഷന്‍ മാനേജര്‍ മേ ഘ മുരളി എന്നിവരുടെ അറിവോടെയായിരുന്നു സ്പിരിറ്റ് കടത്തെന്നാണ് അറസ്റ്റിലായവര്‍ പറയുന്ന ത്. തെളിവുകളുടെ അടിസ്ഥാനത്തില്‍ മൂന്ന് ഉദ്യോഗസ്ഥരെയും പ്രതിചേര്‍ത്തു. സ്പിരിറ്റ് വാങ്ങിയ മധ്യപ്രദേശ് ബൈടുള്‍ സ്വദേശി അബുവിനെയും പ്രതി പട്ടികയിലുള്‍പ്പെടുത്തി. ഇതോടെ ആകെ ഏഴ് പേരെയാണ് പ്രതി ചേര്‍ത്ത് എഫ്‌ഐആര്‍ തയ്യാറാക്കിയത്.
തിരുവല്ലയിലെ വളഞ്ഞവട്ടത്ത് പ്രവര്‍ത്തിക്കുന്ന സ്ഥാപനത്തിലേക്ക് മധ്യപ്രദേശില്‍ നിന്ന് കൊണ്ടു വന്ന സ്പിരിറ്റില്‍ 20,000 ലിറ്ററിന്റെ തട്ടിപ്പ് കണ്ടെ ത്തിയതിനെ തുടര്‍ന്ന് മൂന്ന് ജീവനക്കാരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ജീവനക്കാരനായ അരുണ്‍ കുമാര്‍, രണ്ട് ടാങ്കര്‍ ലോറി ഡ്രൈവര്‍മാര്‍ എന്നിവ രാണ് അറസ്റ്റിലായത്.
ലീഗല്‍ മെട്രോളജി വിഭാഗത്തിന്റെ നേതൃത്വത്തില്‍ ടാങ്കറുകളുടെ ഭാരപരിശോധന നടത്തിയപ്പോ ഴാണ് വെട്ടിപ്പ് കണ്ടത്തിയത്. സംസ്ഥാന സര്‍ക്കാ റിന് കീഴിലുള്ള തിരുവല്ല വളഞ്ഞവട്ടത്തെ ട്രാവന്‍ കൂര്‍ ഷുഗേഴ്‌സ് ആന്‍ഡ് കെമിക്കല്‍സ് ബിവറേജസ് കോര്‍പ്പറേഷന്‍ വേണ്ടി ജവാന്‍ റമ്മാണ് നി ര്‍ മ്മിക്കുന്നത്. മഹാരാഷ്ട്രയില്‍ നിന്ന് 1,15,000 ലിറ്റര്‍ സ്പിരിറ്റ് എത്തിക്കുവാനുള്ള കരാര്‍ എടുത്തിരുന്ന ത് എറണാകുളത്തെ വിതരണ കമ്പനിയാണ്.
ഇന്നലെ രാവിലെ ഫാക്ടറിയില്‍ എത്തിയ രണ്ട് ടാങ്കറുകളില്‍ സ്പിരിറ്റിന്റെ അളവില്‍ കുറവുണ്ട് എ ന്നതായിരുന്നു എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗത്തിന് ലഭിച്ച വിവരം. തുടര്‍ന്ന് 40000 ലിറ്റ റിന്റെ 2 ടാങ്കറിലും 35000 ലിറ്ററിന്റെ ഒരു ടാങ്കറും ഉദ്യോഗസ്ഥ സംഘം വിശദമായ പരിശോധന നട ത്തി. പരിശോധനയില്‍ 20,000 ലിറ്റര്‍ സ്പിരിറ്റില്‍ ക്രമക്കേട് നടന്നതായി കണ്ടെത്തി. കേരളത്തില്‍ എത്തും മുന്‍പേ ചോര്‍ത്തി വിറ്റുവെന്നാണ് നിഗ മനം. ടാങ്കറുകളില്‍ നിന്നായി 10 ലക്ഷം രൂപയും കണ്ടെടുത്തു. ഫാക്ടറിയിലെ സ്പിരിറ്റിന്റെ കണക്ക് സൂക്ഷിക്കുന്ന അരുണ്‍ കുമാര്‍ എന്ന ജീവന ക്കാരന് നല്‍കാനുള്ള പണം എന്നാണ് ആണ് ടാങ്കര്‍ ഡ്രൈവര്‍മാരുടെ മൊഴി. ലീഗല്‍ മെട്രോളജി വിഭാഗത്തിന്റെ മേല്‍നോട്ടത്തില്‍ ടാങ്കറില്‍ ഭാര പരിശോധന നടത്തി.
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.