Entertainment

ട്രാന്‍സ്ജന്‍ഡര്‍ സമൂഹത്തിന്റെ ജീവിതം ; ‘അന്തരം’ സൗത്ത് ഏഷ്യന്‍ ക്വിര്‍ ഫിലിം ഫെസ്റ്റിവെലില്‍ ഉദ്ഘാടന ചിത്രം

ട്രാന്‍സ്‌ജെന്‍ഡര്‍ വിഷയം മുഖ്യപ്രമേയമാക്കി പി അഭിജിത്ത് സംവിധാനം ചെയ്ത ‘അന്തരം’ സിനിമ സൗത്ത് ഏഷ്യയിലെ ക്വിര്‍ ഫിലിം ഫെസ്റ്റിവെലില്‍ ഉദ്ഘാടന ചിത്രമായി പ്രദര്‍ശിപ്പി ക്കും. ചെന്നൈ ട്രാന്‍സ് വുമണ്‍ നേഹ മലയാളത്തില്‍ ആദ്യമായി നായികയാകുന്ന ചിത്ര മാണ് അന്തരം. സവിശേഷമായ ഉള്ളടക്കവും വ്യത്യസ്തമായ അവതരണവും കൊണ്ട് ഏറെ ശ്രദ്ധിക്കപ്പെട്ട ചിത്രമാണ് അന്തരം

പി ആര്‍ സുമേരന്‍

കൊച്ചി: ട്രാന്‍സ്‌ജെന്‍ഡര്‍ വിഷയം മുഖ്യപ്രമേയമാക്കി പി അഭിജിത്ത് സംവിധാനം ചെയ്ത ‘അന്തരം’ സി നിമ സൗത്ത് ഏഷ്യയിലെ ക്വിര്‍ ഫിലിം ഫെസ്റ്റിവെലില്‍ ഉദ്ഘാടന ചിത്രമായി പ്രദര്‍ശിപ്പിക്കും. ചെന്നൈ ട്രാന്‍സ് വുമണ്‍ നേഹ മലയാളത്തില്‍ ആദ്യമായി നായികയാകുന്ന ചിത്രമാണ് അന്തരം. സവിശേഷമായ ഉള്ളടക്കവും വ്യത്യസ്തമായ അവതരണവും കൊണ്ട് ഏറെ ശ്രദ്ധിക്കപ്പെട്ട ചിത്രമാണ് അന്തരം.

ജയ്പൂര്‍ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവെല്‍, ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവെല്‍ തൃശൂര്‍ തുടങ്ങിയ രാജ്യാന്തര ഫിലിം ഫെസ്റ്റിവെലുകളിലും അന്തരം പ്രദര്‍ശിപ്പിച്ചി രുന്നു. കാഷിഷ് മുംബൈ ഇന്റര്‍ നാഷണ ല്‍ ക്വിര്‍ ഫിലിം ഫെ സ്റ്റിവെലില്‍ ജൂണ്‍ ഒന്നിനാണ് അന്തരത്തിന്റെ പ്രദര്‍ശനം. 53 രാ ജ്യങ്ങളില്‍ നിന്നുള്ള 184 സിനിമകളാണ് മേളയില്‍ പ്രദര്‍ശിപ്പി ക്കുന്നത്. ‘പോട്ടേറ്റോ ഡ്രീംസ് ഓഫ് അമേരിക്ക ‘എന്ന അമേരിക്ക ന്‍  ചിത്രമാണ് സമാപന ചിത്രം. ഫെസ്റ്റിവെല്‍ ജൂണ്‍ 5ന് സമാപി ക്കും

ഗ്രൂപ്പ് ഫൈവ് എന്റര്‍ടെയ്ന്‍മെന്റ്‌സിന്റെ ബാനറില്‍ ഫോട്ടോ ജേര്‍ണലിസ്റ്റ് പി അഭിജിത്ത് ആദ്യമായൊ രുക്കിയ സിനിമയാണ് അന്തരം. കോള്‍ഡ് കേസ്, എസ് ദുര്‍ഗ, ലില്ലി എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ കണ്ണന്‍ നായരാണ് ചിത്രത്തിലെ നായകന്‍. ‘രക്ഷാധികാരി ബൈജു’ വിലെ അഭിനയത്തിന് മികച്ച ബാ ലതാരത്തിനുള്ള സംസ്ഥാന അവാര്‍ഡ് ലഭിച്ച നക്ഷത്ര മനോജ് മറ്റൊരു പ്രധാന കഥാപാത്രത്തെ അവ തരിപ്പിക്കുന്നു.

എഴുത്തുകാരിയും അഭിനേത്രിയും പ്രമുഖ ട്രാന്‍സ് ആക്റ്റിവിസ്റ്റുമായ എ രേവതി അതിഥി താരമായി എത്തുന്നു എന്ന പ്രത്യേകതയുമുണ്ട്. ട്രാന്‍സ്ജന്‍ഡര്‍ സമൂഹത്തി ന്റെ ജീവിതം പ്രമേയമായി വിവിധ ഭാഷകളില്‍ ഒട്ടേറെ ചിത്രങ്ങള്‍ വന്നിട്ടുണ്ടെങ്കിലും അതില്‍ നിന്നെല്ലാം വ്യത്യസ്തമാണ് അന്തരമെന്ന് സംവിധായകന്‍ പി അഭിജിത്ത് പറഞ്ഞു. ഈ ചിത്രം കുടുംബ പശ്ചാത്തലത്തിനൊപ്പം ട്രാന്‍സ്ജന്‍ഡര്‍ സമൂഹത്തിന്റെ സോഷ്യല്‍ പൊളിറ്റിക്‌സും പറയുന്നു. ട്രാന്‍സ്‌ജെന്‍ഡര്‍ സമൂഹത്തെക്കുറിച്ച് ഫോ ട്ടോ എക്‌സിബിഷനുകളും ഡോക്യുമെന്ററികളും തയ്യാറാക്കി ശ്രദ്ധേയനായ മാധ്യമ പ്രവര്‍ത്തകനാണ് പി അഭിജിത്ത്.

സിനിമയിലെ ട്രാന്‍സ്‌ജെന്‍ഡര്‍; മാതൃക തീര്‍ത്ത് ‘അന്തരം’

ഒന്നര പതിറ്റാണ്ടായി ന്യൂസ് ഫോട്ടോഗ്രാഫര്‍ എന്ന നിലയില്‍ പ്രവര്‍ത്തിക്കുന്ന പി അഭിജിത്ത് ട്രാന്‍ സ്‌ജെന്‍ഡര്‍ സമൂഹത്തിനെ കുറിച്ചുള്ള ഗവേഷണത്തിലായിരുന്നു. അഭിജിത്ത് സംവിധാനം ചെയ്ത ‘അവളിലേക്കുള്ള ദൂരം’ (2016), ‘എന്നോടൊപ്പം’ (2019), എന്നീ ഡോക്യുമെന്ററികള്‍ നിരവധി പുരസ്‌ ക്കാരങ്ങള്‍ നേടിയിരുന്നു. ഈ പ്രവര്‍ത്തനങ്ങളുടെയൊക്കൊ ഫലമായി അഭിജിത്ത് സ്വാംശീകരിച്ച ഒട്ടനവധി നേരനുഭവങ്ങളുടെ അനന്തരഫലമാണ് ‘അന്തരം’ എന്ന ഫീച്ചര്‍ ഫിലിം.

മനസ്സില്‍ നോവു പടര്‍ത്തിയ അനുഭവസാക്ഷ്യങ്ങളെ ആദ്യ സംവിധാന സംരഭത്തില്‍ ദൃശ്യവല്‍ക്ക രിക്കുന്നതില്‍ അഭി ജിത്ത് പൂര്‍ണമായും വിജയിച്ചു. ഗ്രൂപ്പ് ഫൈവ് എന്റര്‍ടെ യ്ന്‍മെന്റ്‌സിന്റെ ബാനറില്‍ കോവിഡ് കാലത്ത് പരിമിത സാഹചര്യങ്ങളിലായിരുന്നു ചിത്രീകരണം. വിഭാര്യനായ നാ യക കഥാപാത്രം ഹരിയെന്ന ഹരീന്ദ്രന്‍ (കണ്ണന്‍ നായര്‍) ആകസ്മികമായാണ് അഞ്ജുവെന്ന അഞ്ജലിയെന്ന (നേഹ) ട്രാന്‍സ്വുമണിനെ പരിചയപ്പെടുന്നതും വിവാഹം ചെയ്യുന്നതും. അവരുടെ ഇടയിലേക്ക് ഹരിയുടെ മകള്‍ സ്‌നേഹ (നക്ഷത്ര മനോജ്) കടന്ന് വരുന്നതും പിന്നീട് കുടുംബത്തില്‍ സംഭവിക്കുന്ന താളപ്പിഴകളുമാണ് ചിത്രം പറയുന്നത്.

മലയാളിയായ അഞ്ജലി അമീര്‍ തമിഴില്‍ ശ്രദ്ധേയമായത് പോലെ തിരിച്ച് തമിഴ്‌നാട് സ്വദേശിനിയാ യ നേഹ ‘അന്തര’ത്തിലെ നായികാ കഥാപാത്രമായി മാറിയെന്നത് കേവലം കൗതുകത്തിനപ്പുറം കൃ ത്യമായ തീരുമാനങ്ങളുടെ ഭാഗമായി മാറുകയുമാണ്. അതി സങ്കീര്‍ണമായ വേഷത്തില്‍ നേഹ അക്ഷരാര്‍ത്ഥത്തില്‍ ജീവിക്കുകയായിരുന്നു. അഞ്ജുവിന്റെ ഭര്‍ത്താവായ ഹരീ ന്ദ്രന്റെ വേഷം അതിമനോഹരമായി അവതരിപ്പിച്ച കണ്ണന്‍ നായര്‍ നേരത്തെ സെക്‌സി ദുര്‍ഗ, കോള്‍ഡ് കേസ്, ലില്ലി തുടങ്ങിയ സിനിമകളിലൂടെ ശ്രദ്ധേയനാണ്.

ട്രാന്‍സ് ജെന്‍ഡറെ ജീവിതപങ്കാളിയായി സ്വീകരിച്ച സംഭവങ്ങള്‍ കേരളത്തിലടക്കം നിരവധിയുണ്ട്. അവരില്‍ മിക്കവരും സംതൃപ്ത ജീവിതം നയിക്കുന്നുണ്ടെങ്കിലും ചില തിലെങ്കിലും താളപ്പിഴകള്‍ സം ഭവിച്ചിട്ടുണ്ട്. അത്തരത്തില്‍ താളപ്പിഴ സംഭവിച്ച ഒന്നിനെയാണ് താന്‍ ഇതിവൃത്തമാക്കിയതെന്നും എല്ലാം അത്തരത്തിലാണെന്ന് അര്‍ത്ഥമില്ലെ ന്നും സംവിധായകന്‍ പറയുന്നു.

രാജീവ് വെള്ളൂര്‍, ഗിരീഷ് പെരിഞ്ചേരി, എല്‍സി സുകുമാരന്‍, വിഹാന്‍ പീതാംബരന്‍, കാവ്യ, ദീപാ റാണി, ലയ മരിയ ജയ്‌സണ്‍, സിയ പവല്‍, പൂജ, മുനീര്‍ഖാന്‍, ജോമിന്‍ .വി. ജിയോ, ബാബു ഇല വുംത്തിട്ട, ഗാഥ .പി ,രാഹുല്‍രാജീവ്, ബാസില്‍. എന്‍ ,ഹരീഷ് റയറോം, ജിതിന്‍രാജ്, വിഷ്ണു, സുദീപ് എന്നിവരാണ് മറ്റ് അഭിനേതാക്കള്‍.

പി ആര്‍ സുമേരന്‍
(പിആര്‍ഒ: 944619025)

 

The Gulf Indians

Recent Posts

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

2 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

2 months ago

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…

2 months ago

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…

2 months ago

യുഎഇയിൽ കനത്ത മൂടൽമഞ്ഞ്: ഷാർജ വിമാനത്താവളത്തിൽ സർവീസുകൾ താളം തെറ്റി; യാത്രക്കാരോട് ജാഗ്രത നിർദേശം

ഷാർജ: വ്യാഴാഴ്ച പുലർച്ചെ യുഎഇയിൽ പെയ്തിറങ്ങിയ കനത്ത മൂടൽമഞ്ഞ് ഷാർജ രാജ്യാന്തര വിമാനത്താവളത്തിലെ സർവീസുകൾ ഗുരുതരമായി ബാധിച്ചു. ദൂരക്കാഴ്ച വളരെ…

2 months ago

ഒമാനി റിയാലിന്റെ ഔദ്യോഗിക ചിഹ്നം പുറത്തിറക്കി:ആഗോള സാമ്പത്തിക വേദിയിൽ കൂടുതൽ ശക്തമായി ഒമാൻ

മസ്‌കത്ത് ∙ ഒമാനി റിയാലിന്റെ ചിഹ്നം ഔദ്യോഗികമായി പുറത്തിറക്കി സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ (സിബിഒ). ഒമാനി റിയാലിന് ഏകീകൃത…

2 months ago

This website uses cookies.