News

ട്രഷറികളിൽ പെൻഷൻ വിതരണത്തിന് ക്രമീകരണം ഏർപ്പെടുത്തി

സംസ്ഥാനത്തെ കോവിഡ് വ്യാപനം കണക്കിലെടുത്ത് ട്രഷറികൾ മുഖേനയുള്ള സെപ്റ്റംബർ മാസത്തെ കേരള സംസ്ഥാന പെൻഷൻ വിതരണത്തിന് ക്രമീകരണങ്ങൾ ഏർപ്പെടുത്തി. പി.ടി.എസ്.ബി അക്കൗണ്ട് നമ്പറിലെ അവസാന അക്കത്തിന്റെ അടിസ്ഥാനത്തിലാണ് ക്രമീകരണം ചെയ്തിരിക്കുന്നത്.  പെൻഷൻകാർ അവരവർക്ക് നിശ്ചയിച്ചിട്ടുള്ള ദിവസം മാത്രം പെൻഷൻ കൈപ്പറ്റാൻ ട്രഷറികളെ സമീപിക്കാം. നിശ്ചിത ദിവസങ്ങളിൽ പെൻഷൻ കൈപ്പറ്റാൻ കഴിയാത്തവർക്ക് തുടർന്നുള്ള പ്രവൃത്തിദിനങ്ങളിൽ കോവിഡ് നിയന്ത്രണങ്ങൾ പാലിച്ച് ട്രഷറികളിൽ എത്താം.
പെൻഷൻ വിതരണം ചെയ്യുന്ന തിയതി, സമയം, അക്കൗണ്ട്നമ്പർ വിവരം എന്നിവ ക്രമത്തിൽ:
ആഗസ്റ്റ് 20ന് രാവിലെ 10 മുതൽ ഒന്നുവരെ ട്രഷറി അക്കൗണ്ട് നമ്പർ പൂജ്യത്തിൽ അവസാനിക്കുന്ന പെൻഷൻകാർക്ക്. ഉച്ചക്ക് രണ്ടു മുതൽ നാലുവരെ അക്കൗണ്ട് നമ്പർ ഒന്നിൽ അവസാനിക്കുന്നവർക്ക്.
21 ന് രാവിലെ 10 മുതൽ ഒന്നുവരെ അക്കൗണ്ട് നമ്പർ രണ്ടിൽ അവസാനിക്കുന്നവർക്ക്. ഉച്ചക്ക് രണ്ടുമുതൽ നാലുവരെ അക്കൗണ്ട് നമ്പർ മൂന്നിൽ അവസാനിക്കുന്നവർക്ക്.
24ന് രാവിലെ 10 മുതൽ ഒന്നുവരെ അക്കൗണ്ട് നമ്പർ നാലിൽ അവസാനിക്കുന്നവർക്ക്. ഉച്ചക്ക് രണ്ടുമുതൽ നാലുവരെ അക്കൗണ്ട് നമ്പർ അഞ്ചിൽ അവസാനിക്കുന്നവർക്ക്.
25ന് രാവിലെ 10 മുതൽ ഒന്നുവരെ അക്കൗണ്ട് നമ്പർ ആറിൽ അവസാനിക്കുന്നവർക്ക്. ഉച്ചക്ക് രണ്ടുമുതൽ നാലുവരെ അക്കൗണ്ട് നമ്പർ ഏഴിൽ അവസാനിക്കുന്നവർക്ക്.
26ന് രാവിലെ 10 മുതൽ ഒന്നുവരെ അക്കൗണ്ട് നമ്പർ എട്ടിൽ അവസാനിക്കുന്നവർക്ക്. ഉച്ചക്ക് രണ്ടുമുതൽ നാലുവരെ അക്കൗണ്ട് നമ്പർ ഒൻപതിൽ അവസാനിക്കുന്നവർക്കും പെൻഷൻ വിതരണം ചെയ്യും.
നേരിട്ടെത്താൻ കഴിയാത്ത പെൻഷൻകാർക്ക് വ്യക്തിഗത ബാങ്ക് അക്കൗണ്ട് വിശദവിവരങ്ങൾ ഒപ്പിട്ട ചെക്കിനോടൊപ്പം സമർപ്പിച്ചാൽ ആവശ്യപ്പെടുന്ന തുക അവരുടെ ബാങ്ക് അക്കൗണ്ടിലേക്ക് ട്രാൻസ്ഫർ ചെയ്തു നൽകും. പെൻഷൻകാർക്ക് അവരുടെ അക്കൗണ്ടുകൾക്ക് ഓൺലൈൻ ട്രാൻസാക്ഷൻ സൗകര്യം ലഭ്യമാക്കാനുള്ള ക്രമീകരണങ്ങളും ട്രഷറികളിൽ ഏർപ്പെടുത്തിയിട്ടുണ്ടെന്ന് ഡയറക്ടർ അറിയിച്ചു.
The Gulf Indians

Recent Posts

വിനോദ് ഭാസ്കർ അനുസ്മരണവും രക്തദാന ക്യാമ്പും ബ്ലഡ് ഡോണേഴ്സ് ഒമാൻ സംഘടിപ്പിച്ചു

മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…

2 months ago

റൂവി മലയാളി അസോസിയേഷൻ വനിതാ വിങിന്റെ നേതൃത്വത്തിൽ ഓണാഘോഷ കമ്മിറ്റി രൂപീകരിച്ചു

മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…

2 months ago

സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് റൂവി മലയാളി അസോസിയേഷൻ ആരോഗ്യാവബോധ ക്ലാസും സൗജന്യ മെഡിക്കൽ ചെക്കപ്പും സംഘടിപ്പിക്കുന്നു

മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…

2 months ago

12ാമത് തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…

2 months ago

ദുബൈ: ഇന്ത്യയിലേക്ക് എൽ.എൻ.ജി എത്തിക്കാൻ അഡ്നോക് ഗ്യാസ്, ഹിന്ദുസ്ഥാൻ പെട്രോളിയം തമ്മിൽ കരാർ

ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…

2 months ago

മനാമ: യു.എസ് അംബാസഡറുമായി ശൂര കൗൺസിൽ ചെയർമാനുടെ കൂടിക്കാഴ്ച

മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…

2 months ago

This website uses cookies.