News

കയറ്റുമതിയിൽ ചരിത്രം കുറിച്ച് ഇന്ത്യൻ സുഗന്ധവ്യഞ്ജനങ്ങൾ

കൊച്ചി: അന്താരാഷ്ട്ര വിപണിയിലെ കനത്ത മത്സരങ്ങൾക്കിടയിലും ഉയർന്ന ഗുണമേന്മയും ഗുണനിലവാരവും നിലനിർത്തി 2019- 20 സാമ്പത്തിക വർഷത്തിൽ ഇന്ത്യ സുഗന്ധവ്യഞ്ജന കയറ്റുമതിയിലൂടെ 21515.4 കോടി രൂപ (3033.44 മില്ല്യൺ യു.എസ്‌ഡോളർ) കൈവരിച്ചു.   സുഗന്ധവ്യഞ്ജന കയറ്റുമതിയുടെ ചരിത്രത്തിൽ  ആദ്യമായാണ് മൂന്നു ബില്യൺ യു.എസ് ഡോളർ നേട്ടം കൈവരിക്കുന്നത്.
11.83 ലക്ഷം മെട്രിക് ടൺ സുഗന്ധവ്യഞ്ജനങ്ങളും ഉത്പന്നങ്ങളുമണ് കയറ്റുമതി ചെയ്തത്. മൊത്തം സുഗന്ധവ്യഞ്ജന കയറ്റുമതി മൂല്യത്തിലും അളവിലും  ലക്ഷ്യമിട്ടതിലും കൂടുതൽ നേടി.  19666.90  കോടി രൂപ (2850.28 യു.എസ് ഡോളർ) മൂല്യമുള്ള 10,75,000 മെട്രിക് ടൺ കയറ്റുമതി ലക്ഷ്യമിട്ടതിൽ അളവിൽ 110 ശതമാനവും രൂപ മൂല്യത്തിൽ 109 ശതമാനവും ഡോളർ മൂല്യത്തിൽ 106 ശതമാനവും നേട്ടം കൈവരിച്ചു.
2018-19 വർഷത്തെക്കാൾ അളവിൽ എട്ടും രൂപ മൂല്യത്തിൽ പത്തും ഡോളർ മൂല്യത്തിൽ എട്ടും ശതമാനം വീതം അധികനേട്ടം ലഭിച്ചു.
മുളക്, പുതിനയും പുതിന ഉത്പന്നങ്ങളും, ജീരകം, സുഗന്ധവ്യഞ്ജന എണ്ണ, സത്തുകൾ; മഞ്ഞൾ തുടങ്ങിയവയാണ് കയറ്റുമതിയുടെ 80 ശതമാനം. 185 രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യുന്നുണ്ട്. ചൈന (24 ശതമാനം), യു.എസ. എ (16 ശതമാനം), ബംഗ്ലാദേശ് ( 6 ശതമാനം), യു.എ.ഇ (6 ശതമാനം), തായ്‌ലാൻറ് (5 ശതമാനം), ശ്രീലങ്ക, മലേഷ്യ, യു.കെ, ഇന്തോനേഷ്യ എന്നീ രാജ്യങ്ങളാണ് 70 ശതമാനവും വാങ്ങുന്നത്.
ഏറ്റവുമധികം കയറ്റുമതി ചെയ്തത് വറ്റൽമുളകാണ്. ഇത്തവണ  4,84,000 മെട്രിക് ടൺ.  (മൂല്യം: 6,221.70 കോടി രൂപ).  രണ്ടാമത് ജീരകമാണ്. 3225 കോടി രൂപ വിലമതിക്കുന്ന 2,10,000 മെട്രിക് ടൺ ജീരകം.
ഗുണമേന്മയാണ് ഇന്ത്യൻ സുഗന്ധവ്യഞ്ജനങ്ങളുടെ മികവെന്ന് സ്‌പൈസസ് ബോർഡ് സെക്രട്ടറി ഡി. സത്യൻ പറഞ്ഞു. കോവിഡ് 19 പോലെ മഹാമാരികൾ ആരോഗ്യ സംവർദ്ധകങ്ങളായ സുഗന്ധവ്യഞ്ജനങ്ങളുടെ ആവശ്യകത വർദ്ധിപ്പിക്കുന്നുണ്ട്.
കയറ്റുമതിയിൽ ഏറ്റവുമധികം വർദ്ധനവ് നേടിയത് ഇഞ്ചി ആണ്. അളവിൽ 178 ശതമാനവും മൂല്യത്തിൽ 129 ശതമാനവും വർദ്ധന.  449.05 കോടി രൂപ വിലമതിക്കുന്ന 50,410 മെട്രിക് ടൺ കയറ്റുമതി ചെയ്തു.
മൂല്യവർദ്ധിത ഉത്പന്നങ്ങളായ കറിപ്പൊടികൾ, പേസ്റ്റുകൾ, മസാലക്കൂട്ടുകൾ എന്നിവക്ക് വിദേശത്ത് വൻ ഡിമാൻഡാണ്. ഇവയുടെ കയറ്റുമതി അളവിൽ 13 ഉം മൂല്യത്തിൽ 12 ഉം ശതമാനം ഉയർച്ച രേഖപ്പെടുത്തി. 834.1 കോടി രൂപ വിലമതിക്കുന്ന 38200 മെട്രിക്ടൺ കറിപ്പൊടികൾ, പേസ്റ്റുകൾ മുതലായവ കയറ്റുമതി ചെയ്തു.

The Gulf Indians

Recent Posts

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…

2 days ago

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…

6 days ago

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

3 months ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

4 months ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

7 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

7 months ago

This website uses cookies.