റിയാദ്: ട്രംപിന്റെ പകരച്ചുങ്കത്തിന് പിന്നാലെ ഇടിഞ്ഞു വീണ സൗദി ഓഹരി വിപണി തിരിച്ചുകയറി. 2020ന് ശേഷമുള്ള മികച്ച തിരിച്ചുവരവാണ് സൗദി ഓഹരി വിപണിയിലുണ്ടായതെന്ന് റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു. പകരച്ചുങ്കം താൽക്കാലികമായി നിർത്താൻ തീരുമാനിച്ചതിന് പിന്നാലെയാണ് നേട്ടം.ഗൾഫിൽ ഉടനീളം ഓഹരി വിപണി തിരിച്ചു കയറുകയാണ്. ഇതിനൊപ്പം സൗദി ഓഹരി വിപണിയായ തദാവുലും മികച്ച നേട്ടമാണ് ഇന്നുണ്ടാക്കിയത്. 3.7% വർധനവാണ് ഇന്നുണ്ടായത്. അൽ റാജി ബാങ്കിന്റെ 3.2% വളർച്ച ഇതിൽ നിർണായകമായി. സൗദി നാഷണൽ ബാങ്ക് 5.5%വും സൗദി അരാംകോ 2.6% വും വളർച്ച നേടി.
ഗൾഫ് രാജ്യങ്ങളിൽ ഓഹരി വിപണിയിൽ മികച്ച നേട്ടമുണ്ടാക്കിയത് സൗദിയാണ്. സൗദിക്ക് മേൽ പത്ത് ശതമാനം അടിസ്ഥാന ചുങ്കമാണ് ട്രംപ് ഏർപ്പെടുത്തിയിരുന്നത്. എങ്കിലും ഇത് വൻ തിരിച്ചടി സൗദി ഓഹരി വിപണിയിലും എണ്ണ വിലയിലും സൃഷ്ടിച്ചു. എണ്ണ വില ഇടിഞ്ഞതിന്റെ ആഘാതം സൗദിക്ക് ചെറുതല്ലാത്ത നഷ്ടം സൃഷ്ടിച്ചിട്ടുണ്ട്.
മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…
പി.കെ സജിത് കുമാര്‍ : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
This website uses cookies.