Breaking News

ടൂറിസ്റ്റ് വിസയിലെത്തുന്നവര്‍ക്ക് ഉംറ ചെയ്യാന്‍ അനുമതിയില്ല ; സൗദിയില്‍ സന്ദര്‍ശകര്‍ക്കായി ഏഴ് നിബന്ധനകള്‍

ടൂറിസ്റ്റ് വിസകളും ഉംറ വിസകളും യഥേഷ്ടം നല്‍കാനുള്ള സൗദി അറേബ്യന്‍ ഭരണ കൂടത്തിന്റെ തീരുമാനത്തിനു പിന്നാലെ സന്ദര്‍ശകര്‍ക്കായി ഏഴ് നിബന്ധനകള്‍ പു റത്തിറക്കി

റിയാദ്: ടൂറിസ്റ്റ് വിസകളും ഉംറ വിസകളും യഥേഷ്ടം നല്‍കാനുള്ള സൗദി അറേബ്യന്‍ ഭരണകൂടത്തിന്റെ തീരുമാനത്തിനു പിന്നാലെ സന്ദര്‍ശകര്‍ക്കായി ഏഴ് നിബന്ധനകള്‍ പുറത്തിറക്കി. ടൂറിസ്റ്റ് വിസയില്‍ എ ത്തുന്നവര്‍ക്ക് ഒരുകാരണവശാലും ഉംറ ചെയ്യാനോ ഹജ്ജ് ചെയ്യാനോ അനുമതിയുണ്ടാവില്ല.

ടൂറിസ്റ്റ്, സന്ദര്‍ശന വിസയിലെത്തുന്നവര്‍ ശമ്പളമുള്ളതോ അല്ലാത്തതോ ആയി തൊഴിലുകളില്‍ ഏര്‍ പ്പെടരുത്. ഈ നിയമങ്ങളില്‍ മിക്കവയും നേരത്തേ തന്നെ പ്രാബല്യ ത്തിലുള്ളതാണെങ്കിലും ടൂറിസം കമ്പനികള്‍ക്കും സന്ദര്‍ശകര്‍ക്കുമുള്ള ജാഗ്രതാ നിദേശമാണ് ഇപ്പോഴത്തെ അറിയിപ്പ്.

സിംഗിള്‍ എന്‍ട്രി വിസയിലെത്തുന്നവര്‍ക്ക് ഒറ്റത്തവണ മാത്രമാണ് പ്രവേശനം അനുവദിക്കുന്നത്. സിം ഗിള്‍ എന്‍ട്രി വിസ മൂന്ന് മാസത്തേക്കുള്ളതാണെങ്കിലും രാജ്യംവിട്ട് പോയാല്‍ വീണ്ടും പ്രവേശിക്കുന്നതി ന് പുതിയ വിസ ആവശ്യമാണ്. താമസ കാലയളവ് ഒരു മാസത്തില്‍ കൂടുകയുമരുത്. മള്‍ട്ടിപ്പിള്‍ എന്‍ട്രി വിസയുടെ കാലവധി ഒരു വര്‍ഷമാണെങ്കിലും തുടര്‍ച്ചയായി മൂന്ന് മാസത്തില്‍ കൂടുതല്‍ സൗദിയില്‍ ത ങ്ങാന്‍ പാടില്ല. മൂന്ന് മാസത്തിലൊരിക്കല്‍ സൗദിയില്‍ നിന്നും പുറത്തുപോയി വീണ്ടും വരാവുന്നതാണ്. 300 റിയാലാണ് വിസ ഫീസ്.

ടൂറിസ്റ്റ് വിസയിലുള്ളവര്‍ രാജ്യത്തെ നിയമങ്ങളും നിയന്ത്രണങ്ങളും സാംസ്‌കാരിക മര്യാദകളും പാലി ക്കേണ്ടതുണ്ട്. തിരിച്ചറിയല്‍ രേഖകള്‍ എല്ലായ്പ്പോഴും കൂടെ കരുതണം.

The Gulf Indians

Recent Posts

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…

1 day ago

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…

6 days ago

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

3 months ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

4 months ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

7 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

7 months ago

This website uses cookies.