റിയാദ് : യാത്രക്കാരിൽ നിന്നും ടാക്‌സി സ്ഥാപനങ്ങൾ അമിതനിരക്ക് ഈടാക്കുന്നതായി പരാതികൾ ഉയർന്ന സാഹചര്യത്തിൽ സൗദിയിൽ ടാക്‌സി നിരക്കുകൾ ഉയരുന്നത് നിയന്ത്രിക്കാനൊരുങ്ങുന്നു. നിർദേശം പരിശോധിച്ചാകും നിരക്ക് മാറ്റത്തിന് ഗതാഗത മന്ത്രാലയം അനുമതി നൽകുക.
ഇതിന്റെ ഭാഗമായി യാത്ര നിരക്കുകൾ ടാക്‌സി കമ്പനികൾക്ക് നിർദേശിക്കാമെന്ന് ഗതാഗത മന്ത്രാലയം അറിയിച്ചു. ടാക്‌സി ആപ്പുകൾ നിയന്ത്രിക്കുന്ന കമ്പനികൾക്കും നിരക്കുകൾ തീരുമാനിക്കാം. ട്രാൻസ്പോർട്ട് അതോറിറ്റിയുടെ അനുമതി ലഭിച്ചാൽ നിർദേശിച്ച നിരക്ക് പ്രാബല്യത്തിൽ വരും. ടാക്‌സി സ്ഥാപനങ്ങളും, ടാക്‌സി ആപ്പുകൾ നിയന്ത്രിക്കുന്ന സ്ഥാപനങ്ങളും ഈ രീതിയാണ് പിന്തുടരേണ്ടത്.
പുതുക്കിയ നിരക്കുകൾ പൊതുജനങ്ങളെ അറിയിക്കും. അംഗീകരിച്ച നിരക്കുകളായിരിക്കും പിന്നീട് മുഴുവൻ ടാക്‌സി സർവീസുകളും പിന്തുടരേണ്ടത്. ഇതിൽ കൂടുതൽ നിരക്ക് ഈടാക്കാൻ പാടില്ല. ടാക്‌സി നിരക്കുകൾ ഏകീകരിക്കുക, ഉപഭോക്താവ് വഞ്ചിക്കപ്പെടുന്നത് തടയുക, ടാക്‌സി മേഖലയെ വികസിപ്പിക്കുക എന്നിവയുടെ ഭാഗമായാണ് നടപടികൾ.
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എൽ കമ്പനി യുടെ തുടക്കവും വളർച്ചയും…
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എ ൽ കമ്പനി യുടെ തുടക്കവും…
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
This website uses cookies.