Breaking News

ഊർജ മേഖലയ്ക്കായി 8 കോടി രൂപയുടെ ആരോഗ്യ ക്ഷേമ അവാർഡ്.

അബുദാബി : ഊർജ മേഖലയിൽ ആരോഗ്യ ക്ഷേമം ഉറപ്പാക്കുന്നവർക്കായി 8 കോടി രൂപയുടെ (10 ലക്ഷം ഡോളർ) അവാർഡ് പ്രഖ്യാപിച്ച് ബുർജീൽ ഹോൾഡിങ്സും ആർപിഎമ്മും. ബുർജീൽ ഹോൾഡിങ്സ് സ്ഥാപകനും ചെയർമാനുമായ ഡോ. ഷംഷീർ വയലിന്‍റെ നേതൃത്വത്തിൽ അബുദാബി ഇന്‍റർനാഷനൽ പെട്രോളിയം എക്‌സിബിഷൻ & കോൺഫറൻസിലാണ് സുപ്രധാന പ്രഖ്യാപനം.
ഊർജ മേഖലയിലെ ഏറ്റവും വലിയ സമ്മാനത്തുകയുള്ള ‘ഹ്യൂമൻ എനർജി ഹെൽത്ത് ആൻഡ് വെൽബീയിങ് അവാർഡ്’ മേഖലയിലെ ആരോഗ്യ, ക്ഷേമ പദ്ധതികൾക്കായി നൂതന ആശയങ്ങൾ അവതരിപ്പിക്കുന്നവർക്കായുള്ളതാണ്. കാര്യക്ഷമമായ ആരോഗ്യ പരിഹാരങ്ങൾ വികസിപ്പിക്കുന്നതിനായി ചെറുകിട, ഇടത്തരം വ്യവസായങ്ങൾക്കായുള്ള 10 ലക്ഷം ഡോളർ വെൽബീയിങ് ഇൻവെസ്റ്റ്മെന്‍റ്‘ ആണ് ആദ്യ അവാർഡ്. തൊഴിലാളികളുടെ ക്ഷേമത്തിനായി നവീന ആശയങ്ങൾ നടപ്പിലാക്കുന്ന വലിയ കമ്പനികൾക്കായുള്ള ‘എക്സെലൻസ് റെക്കഗ്നിഷൻ’ അവാർഡാണ് മറ്റൊന്ന്.
എഐ അടക്കമുള്ള സാങ്കേതിക  വിദ്യകളുടെ സഹായത്തോടെ തൊഴിലാളികളുടെ മാനസിക, ശാരീരിക ആരോഗ്യം സംരക്ഷിക്കുന്ന സംരംഭങ്ങൾക്കാണ് മുൻഗണന. ആരോഗ്യകരമായ ജോലി സാഹചര്യം, നൂതന രീതികൾ, അളക്കാനാകുന്ന സ്വാധീനം എന്നീ മൂന്ന് പ്രധാന മാനദണ്ഡങ്ങളെ അടിസ്ഥാനപ്പെടുത്തിയായിരിക്കും പ്രോജക്ടുകൾ വിലയിരുത്തുന്നത്. രാജ്യാന്തര വിദഗ്ധർ അടങ്ങുന്ന ജൂറിയാണ് വിജയികളെ നിർണയിക്കുക. പ്രഥമ പുരസ്കാരത്തിലെ വിജയികളെ 2025 ഒക്ടോബറിൽ നടക്കുന്ന അഡിപെക് മേളയിൽ പ്രഖ്യാപിക്കും.
ലോകത്തിലെ തന്നെ ഏറ്റവും വെല്ലുവിളി നിറഞ്ഞതും കർക്കശവുമായ തൊഴിൽ മേഖലയിലെ  ആരോഗ്യ വെല്ലുവിളികളെ നൂതന ആശയങ്ങളിലൂടെ അഭിസംബോധന ചെയ്യുകയാണ് ലക്‌ഷ്യമെന്ന്  ഡോ. ഷംഷീർ വയലിൽ പറഞ്ഞു. ഇതിലൂടെ ലോകമെമ്പാടുമുള്ള ഊർജ മേഖലയിലെ തൊഴിലാളികളുടെ ആരോഗ്യത്തിൽ ഫലപ്രദമായ മാറ്റം കൊണ്ട് വരാനാകുമെന്ന്  പ്രതീക്ഷിക്കുന്നു. അപേക്ഷിക്കേണ്ട തീയതി, ജൂറി, തുടങ്ങിയ മറ്റു വിവരങ്ങൾ പിന്നീട് അറിയിക്കും. റജിസ്ട്രേഷന്: https://hewaward.com.

The Gulf Indians

Recent Posts

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…

2 weeks ago

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…

3 weeks ago

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

4 months ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

4 months ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

8 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

8 months ago

This website uses cookies.