Breaking News

ഞായറാഴ്ച ലോക്ഡൗണ്‍ തുടരും, ആവശ്യസര്‍വീസുകള്‍ മാത്രം ; ചികിത്സ നിഷേധിച്ചാല്‍ കര്‍ശനനടപടി

അതിതീവ്ര കോവിഡ് വ്യാപന പശ്ചാത്തലത്തില്‍ ഏര്‍പ്പെടുത്തിയ ഞായറാഴ്ചകളിലെ നിയന്ത്രണങ്ങള്‍ തുടരും. ലോക്ക്ഡൗണിന് സമാനമായ നിയന്ത്രണങ്ങള്‍ ഞായറാഴ്ചക ളില്‍ മാറ്റമില്ലാതെ തുടരും

തിരുവനന്തപുരം : അതിതീവ്ര കോവിഡ് വ്യാപന പശ്ചാത്തലത്തില്‍ ഏര്‍പ്പെടുത്തിയ ഞായറാഴ്ചകളില്‍ നിയന്ത്രണങ്ങള്‍ തുടരും. ഞായറാഴ്ചകളില്‍ ലോക്ക്ഡൗണിന് സമാനമായ നിയന്ത്രണങ്ങള്‍ മാറ്റമില്ലാതെ തുടരും. മുഖ്യമന്ത്രിയുടെ അദ്ധ്യക്ഷതയില്‍ ഓണ്‍ലൈനായി ചേര്‍ന്ന അവലോകനയോഗത്തിലാണ് ഇത് സംബന്ധിച്ച് തീരുമാനം.

നിലവില്‍ എബിസി കാറ്റഗറിയില്‍ ഉള്‍പ്പെട്ട ജില്ലകളില്‍ അതേപടി തുടരുവാനും തീരുമാനമായി. ഞായ റാഴ്ച ലോക്ഡൗണ്‍ ഉള്‍പ്പെടെ കോവിഡ് നിയന്ത്രണങ്ങള്‍ തുടരും. സംസ്ഥാനത്തെ കോവിഡ് വ്യാപനത്തി ല്‍ വലിയ മാറ്റമില്ലാത്ത സാഹചര്യത്തിലാണ് കൂടുതല്‍ ഇളവുകളിലേക്ക് കടക്കേണ്ട എന്ന് തീരുമാനിച്ചത്.

അതേസമയം അതിരൂക്ഷ കോവിഡ് വ്യാപനമുണ്ടായിരുന്ന തിരുവനന്തപുരത്ത് കേസുകള്‍ കുറഞ്ഞെന്ന് യോഗം വിലയിരുത്തി. എങ്കിലും തത്കാലം തിരുവനന്തപുരം സി കാറ്റഗറിയില്‍ തന്നെ തുടരും. രാത്രിക്കാല കര്‍ഫ്യൂ അടക്കമുള്ള നിയന്ത്രണങ്ങളൊന്നും വേണ്ടെന്നാണ് നില വിലെ ധാരണ. സി കാറ്റഗറിയില്‍പ്പെടുന്ന ജില്ലകളില്‍ തിയേറ്ററുകളും ജിമ്മുകളും അടച്ച തീ രുമാനം വലിയ വിമര്‍ശനങ്ങളുണ്ടായെങ്കിലും ആ നിയന്ത്രണങ്ങളും അതേപ്പടി തുടരാനാണ് തീരുമാനം.

വാക്സിനേഷന്‍ ത്വരിതപ്പെടുത്താന്‍ ആരോഗ്യ വകുപ്പിനോട് മുഖ്യമന്ത്രി നിര്‍ദേശിച്ചു. കോവിഡ് മരണ ധന സഹായത്തിനായി ലഭിച്ച 45,000 അപേക്ഷകളില്‍ 40,410 പേര്‍ക്ക് ധനസഹായം നല്‍കി. പതിനൊന്ന് ല ക്ഷത്തോളം പേര്‍ നിലവില്‍ തദ്ദേശ ഭരണ പ്രദേശങ്ങളില്‍ കോവിഡ് നിയന്ത്രണ പ്രവര്‍ത്തനങ്ങളില്‍ സ ജീവമാണ്. ആശുപത്രിയിലും, ഐസിയുവിലും പ്രവേശിപ്പിക്കുന്നവരുടെ കണക്കുകള്‍ പരിശോധിച്ച് ആ വശ്യമായ നടപടികള്‍ ഏകോപിപ്പിക്കാന്‍ സംസ്ഥാന കോവിഡ് വാര്‍ റൂമിന് മുഖ്യമന്ത്രി നിര്‍ദേശം നല്‍കി.

ചികിത്സ നിഷേധിച്ചാല്‍ കര്‍ശന നടപടി : മുഖ്യമന്ത്രി

ഗുരുതര രോഗമുള്ളവര്‍ക്ക് കോവിഡ് പോസിറ്റീവ് ആണെങ്കിലും ചികിത്സ നിഷേധിച്ചാല്‍ കര്‍ ശന  നടപടി സ്വീകരിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ കോവിഡ് അവലോകനയോഗത്തി ല്‍ നിര്‍ദേശിച്ചു. സംസ്ഥാനത്തെ എല്ലാ സര്‍ക്കാര്‍ സ്വകാര്യ ആശുപത്രികള്‍ക്കും ഇതു ബാധക മാണ്. ആശുപത്രിയിലും ഐസിയുവിലും പ്രവേശിപ്പിക്കുന്നവരുടെ കണക്കുകള്‍ പരിശോധി ച്ച് ആവശ്യമായ നടപടികള്‍ ഏകോപിപ്പിക്കാന്‍ സംസ്ഥാന കോവിഡ് വാര്‍ റൂമിന് മുഖ്യമന്ത്രി നി ര്‍ദ്ദേശം നല്‍കി.

The Gulf Indians

Recent Posts

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…

3 days ago

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…

7 days ago

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

3 months ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

4 months ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

7 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

7 months ago

This website uses cookies.