Breaking News

‘ഞാനും സുധാകരനും മൂലയില്‍ മാറിയിരുന്ന് എഴുതിയ ലിസ്റ്റല്ല,നേതാക്കളുടെ പെട്ടിതൂക്കികളെ അധ്യക്ഷന്മാരാക്കിയിട്ടില്ല’; ചാണ്ടിയ്ക്കും ചെന്നിത്തലയ്ക്കും സതീശന്റെ മറുപടി

കോണ്‍ഗ്രസ് ഡിസിസി അധ്യക്ഷന്മാരുടെ പട്ടിക വേണ്ട വിധത്തില്‍ ചര്‍ച്ച ചെയ്തില്ലെന്ന മുതിര്‍ന്ന നേതാക്കളായ ഉമ്മന്‍ചാണ്ടിടേയും ചെന്നിത്തലയുടേയും വിമര്‍ശനങ്ങള്‍ തള്ളി പ്രതിപക്ഷ നേതാ വ് വി ഡി സതീശന്‍

തിരുവനന്തപുരം: കോണ്‍ഗ്രസ് ഡിസിസി അധ്യക്ഷന്മാരുടെ പട്ടിക വേണ്ട വിധത്തില്‍ ചര്‍ച്ച ചെയ്തി ല്ലെന്ന മുതിര്‍ന്ന ന്തോക്കളായ ഉമ്മന്‍ചാണ്ടിടേയും ചെന്നിത്തലയുടേയും വിമര്‍ശനങ്ങള്‍ തള്ളി പ്ര തിപക്ഷ നേതാവ് വി ഡി സതീശന്‍. ഇതുപോലെ ചര്‍ച്ച നടത്തിയ കാലമുണ്ടായിട്ടില്ലെന്നും സാമ്പ്ര ദായിക രീതികളിലുള്ള മാറ്റം തങ്ങള്‍ നല്‍കിയ വാഗ്ദാനമാണെന്നും വി.ഡി സതീശന്‍ മാധ്യമങ്ങ ളോട് പറഞ്ഞു.ഞങ്ങള്‍ വരുമ്പോള്‍ ചേ ഞ്ച് ഉണ്ടാകും. പുതിയ രീതി ഉണ്ടാകും.

രമേശ് ചെന്നിത്തലയും ഉമ്മന്‍ചാണ്ടിയും നല്‍കിയ പേരുകള്‍ തുല്ല്യമായി വീതം വെക്കാനാണെങ്കി ല്‍ ഞങ്ങളീ സ്ഥാനത്തിരിക്കേണ്ടതില്ലെന്നും ഇ രുനേതാക്കളെയും വിമര്‍ശിച്ചുകൊണ്ട് സതീശന്‍ പറഞ്ഞു. എല്ലാവരേയും തൃപ്തിപ്പെടുത്തി ലിസ്റ്റ് ഇറക്കാന്‍ സാധിക്കില്ല.അനാവശ്യ സമ്മര്‍ദ്ദങ്ങള്‍ക്ക് വഴങ്ങില്ല. 2011ല്‍ മന്ത്രിയാകുമെന്ന് ഉച്ചവരെ പറഞ്ഞിട്ട് മന്ത്രിയാക്കാതിരുന്നപ്പോള്‍ ചിരിച്ചുകൊണ്ടു പോയ ആളാണ് താന്‍. പുതിയ നേതൃത്വം വന്നു.പഴയത് പോലെ വീതം വെച്ച് കൊടുക്കാനാകില്ല. ഏത് ലിസ്റ്റായാലും പ്രശ്നമുണ്ടാകുമെന്നും സതീശന്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.

താനും സുധാകരനും ഒരു മൂലയില്‍ മാറിയിരുന്ന് ചര്‍ച്ച നടത്തിയല്ല പുതിയ പട്ടിക പുറത്തിയിറക്കി യത്. രണ്ട് നേതാക്കള്‍ തന്ന പട്ടിക വീതം വച്ച് കൊടുക്കാനാണെങ്കില്‍ ഞങ്ങള്‍ വേണോ എന്നും സ തീശന്‍ ചോദിച്ചു. 18 വര്‍ഷമായി തുടര്‍ന്ന് പോന്ന രീതിയ്ക്ക് മാറ്റം വന്നിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഡി.സി.സി പട്ടികയിലെ എതിര്‍പ്പുകളെ തള്ളി കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരനും നേര ത്തെ രംഗത്തുവന്നിരുന്നു. പട്ടികയില്‍ ചര്‍ച്ച നട ന്നില്ലെന്ന ഉമ്മന്‍ചാണ്ടിയുടേയും രമേശ് ചെന്നി ത്തലയുടേയും വാദങ്ങളെ പരസ്യമായി തള്ളിയാണ് സുധാകരന്‍ രംഗത്തുവന്നത്. ഡി.സി.സി പ്ര സിഡന്റ് സ്ഥാനത്തേക്ക് ഉമ്മന്‍ചാണ്ടി നിര്‍ദേശിച്ച പേരുകളുടെ പട്ടികയും വാര്‍ത്താ സമ്മേളനത്തി ല്‍ സുധാകരന്‍ ഉയര്‍ത്തിക്കാട്ടി.ചെന്നിത്തല ഒരു ജില്ലയിലേക്ക് രണ്ട് വീതം പേരുകള്‍ നിര്‍ദേശിച്ചി രുന്നു. ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും ചേര്‍ന്ന് കാര്യങ്ങള്‍ തീരുമാനിച്ച കാലമുണ്ടായിരു ന്നു.അന്നത്തേക്കാള്‍ മെച്ചമാണ് ഇപ്പോഴത്തെ കാര്യങ്ങളെന്നും സുധാകരന്‍ അവകാശപ്പെട്ടു.

The Gulf Indians

Recent Posts

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…

2 weeks ago

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…

3 weeks ago

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

4 months ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

4 months ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

8 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

8 months ago

This website uses cookies.