Breaking News

‘ഞങ്ങള്‍ ചൈനയുടെ സമ്മര്‍ദങ്ങള്‍ക്കു കീഴടങ്ങുന്നവരല്ല,ഏതറ്റംവരെയും പൊരുതും’;കമ്യൂണിസ്റ്റ് വെല്ലുവിളി ഏറ്റെടുത്ത് തായ്‌വാന്‍ പ്രസിഡന്റ് സായ് ഇങ് വെന്‍

ഞങ്ങള്‍ ചൈനയുടെ സമ്മര്‍ദങ്ങള്‍ക്കു കീഴടങ്ങുന്നവരല്ല,ഏതറ്റംവരെയും പൊരുതുമെന്ന് ദേശീയദിനാഘോഷത്തില്‍ പ്രസംഗിക്കുന്നതിനിടെ തായ്വാന്‍ പ്രസിഡന്റ് സായ് ഇങ് വെന്‍ പറഞ്ഞു

തായ്പേയ്: കമ്മ്യൂണിസ്റ്റ് ചൈനയുടെ കടന്നുകയറ്റം അനുവദിക്കില്ലെന്ന് തായ്വാന്‍ പ്രസിഡന്റ് സായ് ഇങ് വെന്‍. ഞങ്ങള്‍ ചൈനയുടെ സമ്മര്‍ദങ്ങള്‍ക്കു കീഴടങ്ങുന്നവരല്ല,ഏതറ്റംവരെയും പൊരുതുമെന്നും ദേശീയദിനാഘോഷത്തില്‍ പ്രസംഗിക്കുന്നതിനിടെ അവര്‍ പറഞ്ഞു.തിടുക്കപ്പെട്ട് ഒരു നടപടികള്‍ക്കു മില്ല. രാജ്യാന്തര സമൂഹം ചൈ നയുടെ അക്രമങ്ങളും അധിനിവേശ മോഹങ്ങളും കാണണം.തായ്വാന്‍ വ്യോമപരിധിയിലൂടെ നിരവധി യുദ്ധവിമാനങ്ങള്‍ പറത്തി ചൈന പ്രകോപനം സൃഷ്ടിച്ചതിനു മറുപടി യായാണ് സായ് ഇങ് ഇക്കാര്യം പറഞ്ഞത്.

എന്തുവിലകൊടുത്തും സ്വാതന്ത്ര്യം സംരക്ഷിക്കുമെന്നും സ്വന്തം രാജ്യത്തിന്റെ ഭാവി തീരുമാനിക്കേണ്ടത് ജനങ്ങളാണ് എന്നാണ് തായ്വാന്റെ നിലപാട്.തായ്വാന്‍ ഏകീ കരണം സാക്ഷാത്കരിക്കുമെന്നു ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ് കഴിഞ്ഞ ദിവസം വെല്ലുവിളിച്ചിരുന്നു.തായ്വാന്റെ സ്വയംഭരണം രാഷ്ട്രത്തിന്റെ പുനരുജ്ജീവനത്തിന് വെല്ലുവിളിയാണെന്നും ചൈനയില്‍ സിന്‍ഹായ് രാജവംശത്തിന് അന്ത്യം കുറിച്ച വിപ്ലവത്തിന്റെ 110ാം വാര്‍ഷികത്തോടനുബന്ധിച്ച് ഷി ഗ്രേറ്റ്ഹാളില്‍ നടന്ന പ്രസംഗത്തിനിടെ അദേഹം പറഞ്ഞിരുന്നു.

The Gulf Indians

Recent Posts

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…

1 month ago

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…

2 months ago

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

5 months ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

5 months ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

9 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

9 months ago

This website uses cookies.