വര്‍ഗീയ പരാമര്‍ശം നടത്തിയ എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേനെ തിരെ നിയമ നടപടി സ്വീകരിക്കുമെന്ന് ഇസ്രയേലില്‍ മിസൈല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ട സൗ മ്യയുടെ ഭര്‍ത്താവ് സന്തോഷ്
തിരുവനന്തപുരം: വര്‍ഗീയ പരാമര്‍ശം നടത്തിയ എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെ ള്ളാപ്പള്ളി നടേനെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് ഇസ്രയേലില്‍ മിസൈല്‍ ആക്രമണത്തി ല്‍ കൊല്ലപ്പെട്ട സൗമ്യയുടെ ഭര്‍ത്താവ് സന്തോഷ്. കഴിഞ്ഞ ദിവസത്തെ വാര്‍ത്ത സമ്മേളനത്തി ലാ ണ് ഇടുക്കി കീരിത്തോട് സ്വദേശി സൗമ്യയുടെ ഭര്‍ത്താവിനെതിരെ പരാമര്‍ശവുമായി വെള്ളാപ്പള്ളി രംഗത്തെത്തിയത്.
ഇസ്രായേലില്‍ മരിച്ച സൗമ്യ ഈഴവ സമുദായത്തില്‍പ്പെട്ടയാളായിരുന്നുവെന്നും എന്നാല്‍ സം സ്‌കാരം നടന്നത് പള്ളിയില്‍ വെച്ചാണെന്നും ചില ക്രിസ്ത്യന്‍ വിഭാഗങ്ങളള്‍ മതം മാറ്റം നടത്തുന്നു ണ്ടെന്നായിരുന്നു വെള്ളാപ്പള്ളി നടേശന്റെ ആരോപണം. സൗമ്യയുടെ മരണത്തെ തുടര്‍ന്ന് ഇസ്ര യേല്‍ ഗവണ്മെന്റിന്റെ സഹായം സന്തോഷ് മാത്രം എടുക്കുകയാണെന്നായിരുന്നു വെള്ളാപ്പള്ളി നടേന്റെ മറ്റൊരു ആരോപണം. ഇത് തെറ്റാണെ ന്ന് വിശദീകരിച്ച സന്തോഷ്,സൗമ്യയുടെ മാതാ പിതാക്കള്‍ക്കും ഇസ്രായേലിന്റെ സഹായം കിട്ടുന്നുണ്ടെന്നും വിശദീകരിച്ചു.
ഇസ്രയേലില്‍ വച്ച് താന്‍ സൗമ്യയെ പ്രേമിച്ച് വിവാഹം കഴിച്ചെന്ന പരാമര്‍ശം തെറ്റാണെന്നും വര്‍ഗീ യത വളര്‍ത്തുന്ന രീതിയിലുള്ള പമാര്‍ശമാണു ണ്ടായതെന്നും സന്തോഷ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ‘ഞങ്ങളുടേത് പ്ലസ് വണില്‍ പഠിക്കുമ്പോള്‍ മുതലുള്ള പ്രണയമായി രുന്നു.2010 ലാണ് വിവാഹിതരാകുന്നത്. അതിനും ശേഷം 2013 ലാണ് സൗമ്യ വിദേശത്തേക്ക് പോകുന്നത്. 2021 ലാണ് ഇസ്രായേലില്‍ വെച്ച് മരിക്കുന്നത്.സൗമ്യ യുടെ വീട്ടുകാരുടെ അറിവോടെ എല്ലാവരും ചേര്‍ന്ന് പള്ളി യില്‍ വെച്ചാണ് വിവാഹം കഴിച്ചത്.
വെള്ളാപ്പള്ളി നടേശന്റെ ഭാഗത്ത് നിന്നുമുണ്ടായത് വര്‍ഗീയത വളര്‍ത്താനുള്ള രീതിയിലുള്ള പരാമ ര്‍ശമാണെന്ന് പറഞ്ഞ സന്തോഷ്,പരാമര്‍ ശ ങ്ങള്‍ വേദനിപ്പിച്ചുവെന്നും വെള്ളാപ്പള്ളിക്കെതിരെ നിയമ നടപടിയുമായി മുന്നോട്ട് പോകാനാണ് തീരുമാനമെന്നും കൂട്ടിച്ചേര്‍ത്തു.
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…
മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…
This website uses cookies.