Breaking News

ജോസഫൈന്റെ വിവാദ പരാമര്‍ശം ; ഇന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് പരിശോധിക്കും, നേതൃത്വം കടുത്ത അതൃപ്തിയില്‍

വനിതാ കമ്മിഷന്‍ അദ്ധ്യക്ഷ എം സി ജോസഫൈന്റെ വിവാദ പരാമര്‍ശം ഇന്ന് ചേരുന്ന സി പി എം സംസ്ഥാന സെക്രട്ടറിയേറ്റ് ചര്‍ച്ച ചെയ്യും. വിവാദമുണ്ടാകാനിടയായ സാഹചര്യം ജോസഫൈന്‍ സെക്രട്ടറിയേറ്റില്‍ വിശദീകരിക്കുമെന്നാണ് വിവരം. വിവാദത്തില്‍ സി പി എം നേതൃത്വം കടുത്ത അതൃപ്തിയിലാണ്

തിരുവനന്തപുരം : വനിത കമ്മീഷന്‍ അദ്ധ്യക്ഷ എംസി ജോസഫൈന്റെ വിവാദ പരാമര്‍ശം ഇന്ന് ന ടക്കുന്ന സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് ചര്‍ച്ച ചെയ്യും. ഗാര്‍ഹിക പീഡനത്തിന് പരാതി നല്‍ കാന്‍ വിളിച്ച യുവതിയോട് അപമര്യാദയായി പെരുമാറിയ സംഭവത്തിലാണ് പാര്‍ട്ടി ചര്‍ച്ച ചെയ്യുക. വിഷയത്തില്‍ ജോസഫൈന്‍ ഖേദപ്രകടനം നത്തിയെങ്കിലും സംസ്ഥാന വ്യാപകമായി പ്രതിഷേ ധം ശക്തമായതോടെയാണ് വിഷയം ചര്‍ച്ച ചെയ്യാന്‍ പാര്‍ട്ടി തീരുമാനിച്ചത്.

സ്ത്രീസുരക്ഷയ്ക്ക് വലിയ പ്രധാന്യം നല്‍കുമെന്ന വാഗ്ദാനമാണ് ഇടത് മുന്നണി നല്‍കാറു ള്ളത്.അങ്ങ നെയൊരു സര്‍ക്കാരിന്റെ കാലത്ത് മാനസിക പീഡനം നേരിട്ട ഒരു സത്രീയോട് പാര്‍ട്ടി കേന്ദ്രകമ്മീറ്റി അംഗവും വനിത കമ്മീഷന്‍ അധ്യക്ഷയുമായി എം.സി ജോസഫൈന്‍ ഇത്തരത്തില്‍ ഒരു പ്രസ്താവ ന നടത്തിയതിനോട് യോജിക്കാന്‍ കഴിയിലെന്നാണ് നേതാക്കള്‍ വ്യക്തമാക്കുന്നത്.

എംസി ജോസഫൈന്‍ വിവാദ പരാമര്‍ശം നടത്തിയതിനെ ന്യായീകരിക്കാന്‍ സിപിഎം തയ്യാറായിട്ടി ല്ല. പാര്‍ട്ടിക്കുള്ളില്‍ നിന്ന് തന്നെ ശക്തമായ എതിര്‍പ്പാണ് നേതാക്കള്‍ രേഖപ്പെടുത്തുന്നത്. കാലാവ ധി തീരാന്‍ ഒരു വര്‍ഷം ബാക്കി നില്‍ക്കെ സിപിഎം ജോസഫൈനെതിരെ കടുത്ത തീരു മാനത്തി ലേക്ക് പോകുമോ എന്നതാണ് നിര്‍ണായകം.ഗാര്‍ഹിക പീഡനങ്ങള്‍ അനുഭവിച്ച് ആശ്വാസവാക്കിന് വേണ്ടി വനിത കമ്മീഷനെ വിളിക്കു ന്ന സ്ത്രീകളോടുള്ള കമ്മീഷന്‍ അദ്ധ്യക്ഷയുടെ അപമര്യാദ കര മായ പെരുമാറ്റം സര്‍ക്കാരിനും പാര്‍ട്ടിക്കും തിരിച്ചടിയായിരിക്കുകയാണ്.

പാര്‍ട്ടി അണികളില്‍ പോലും രോഷമുണ്ടാക്കിയ സംഭവം ചര്‍ച്ച ചെയ്യാനാണ് സി.പി.എം നീക്കം. രാ വിലെ ചേരുന്ന സംസ്ഥാന സെക്രട്ടറിയേറ്റ് ഇക്കാര്യം പരിശോധിച്ചേക്കും. അഞ്ച് വര്‍ഷം കഴിഞ്ഞത് കൊണ്ട് കമ്മീഷന്‍ അധ്യക്ഷയെ മാറ്റാനുള്ള ചര്‍ച്ചകള്‍ പാര്‍ട്ടിക്കുള്ളില്‍ ഉണ്ടായിരിന്നു. വിവാദ പരാ മര്‍ശത്തിന്റെ അടിസ്ഥാനത്തില്‍ ജോസഫൈന്റെ സ്ഥാന ചലനം വേഗത്തിലുണ്ടായേക്കും.

അതേസമയം വനിതാ കമ്മീഷന്‍ അധ്യക്ഷ ജോസഫൈനെതിരെ കോണ്‍ഗ്രസ് വഴി തടയല്‍ സമ രം പ്രഖ്യാപിച്ചിട്ടുണ്ട്. കെപിസിസി അധ്യക്ഷനാ യി ചുമതലയേറ്റ കെ സുധാകരന്റെ ആദ്യ സമര പ്ര ഖ്യാപനമാണ്. ഇതാദ്യമായല്ല ജോസഫൈനില്‍ നിന്നും ഇത്തരം പരാമര്‍ശങ്ങള്‍ ഉണ്ടാവുന്ന തെ ന്നും ഇനിയും വനിതാ കമ്മീഷന്‍ അധ്യക്ഷസ്ഥാനത്ത് അവരെ തുടരാന്‍ അനുവദിക്കില്ലെന്നും സമര പ്രഖ്യാപനം നടത്തിയ ശേഷം കെ സുധാകരന്‍ പറഞ്ഞിരുന്നു.

The Gulf Indians

Recent Posts

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

2 months ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

2 months ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

6 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

6 months ago

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…

6 months ago

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…

6 months ago

This website uses cookies.