Breaking News

ജോണ്‍ ബ്രിട്ടാസും ഡോ വി ശിവദാസനും രാജ്യസഭ ഇടത് സ്ഥാനാര്‍ത്ഥികള്‍ ; കെ കെ രാഗേഷിന് രണ്ടാം ഊഴമില്ല

കൈരളി ടിവി എംഡി ആണ് ജോണ്‍ ബ്രിട്ടാസ്. സിപിഎം സംസ്ഥാന സമിതി അംഗം ആണ് വി ശിവദാസന്‍.

തിരുവനന്തപുരം:  മാധ്യമപ്രവര്‍ത്തകന്‍ ജോണ്‍ ബ്രിട്ടാസും സിപിഎം സംസ്ഥാന സമിതി അംഗം ഡോ വി ശിവദാസനും രാജ്യസഭ ഇടത് സ്ഥാനാര്‍ത്ഥികള്‍. ഇരുവരുടെയും സ്ഥാനാര്‍ത്ഥിത്വ ത്തിന് സിപിഎം സംസ്ഥാനസെക്രട്ടേറിയറ്റ് അംഗീകാരം നല്‍കി. ഏപ്രില്‍ 30നാണ് രാജ്യസഭ തെ രഞ്ഞെടുപ്പ്. കൈരളി ടിവി എംഡി ആണ് ജോണ്‍ ബ്രിട്ടാസ്. സിപിഎം സംസ്ഥാന സമിതി അംഗം ആണ് വി ശിവദാസന്‍.

കേരളത്തില്‍ നിന്നുള്ള മൂന്ന് രാജ്യസഭാംഗങ്ങളുടെ ഒഴിവിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. ഏപ്രില്‍ 20- വരെയാണ് പത്രിക നല്‍കാനുള്ള തീയതി. അംഗബലം അനുസരിച്ച് എല്‍ഡിഎഫിന് രണ്ട് പേരെയും യുഡിഎഫിന് ഒരാളെയുമാണ് ജയിപ്പിക്കാനാകുക. 3 ഒഴിവുകളിലേക്ക് 3 പത്രിക മാത്രം ലഭിച്ചാല്‍ മത്സരം ഒഴിവാകും. മുസ്ലിം ലീഗ് നേതാവ് അബ്ദുല്‍ വഹാബ് ആണ് യുഡിഎഫ് സ്ഥാനാര്‍ത്ഥി.

അതെസമയം കെ കെ രാഗേഷിന് രണ്ടാം ഊഴമില്ല. രാഗേഷിന് വീണ്ടും അവസരം നല്‍കേണ്ട തില്ലെന്നാണ് സിപിഎം തീരുമാനം. രാജ്യസഭയിലേക്ക് കെകെ രാഗേഷിനെ വീണ്ടും പരിഗണി ക്കണമെന്ന് കേന്ദ്രനേതൃത്വം നിര്‍ദേശിച്ചിരുന്നു. എന്നാല്‍ ടേംവ്യവസ്ഥയില്‍ ഇളവ് ഇപ്പോള്‍ സാധ്യമല്ലെന്ന് സംസ്ഥാന നേതൃത്വം നിലപാടെടുത്തു. ഇതോടെ കെ കെ രാഗേഷിനെ ഒഴിവാക്കി.

എസ്എഫ്‌ഐയിലൂടെയാണ് ഡോ. വി ശിവദാസന്‍ പാര്‍ട്ടി പ്രവര്‍ത്തനത്തില്‍ സജീവമായത്. എസ്എഫ്‌ഐയുടെ ദേശീയ പ്രസിഡന്റായിരുന്നു അദ്ദേഹം. ദേശാഭിമാനി ഡെല്‍ഹി ബ്യൂറോ ചീഫായിരുന്ന ജോണ്‍ ബ്രിട്ടാസ്, കൈരളി ടിവി തുടങ്ങിയപ്പോള്‍ ചാനലിന്റെ ചീഫ് എഡിറ്ററും പിന്നീട് എംഡിയുമായി.

 

The Gulf Indians

Recent Posts

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

3 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

3 months ago

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…

3 months ago

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…

3 months ago

യുഎഇയിൽ കനത്ത മൂടൽമഞ്ഞ്: ഷാർജ വിമാനത്താവളത്തിൽ സർവീസുകൾ താളം തെറ്റി; യാത്രക്കാരോട് ജാഗ്രത നിർദേശം

ഷാർജ: വ്യാഴാഴ്ച പുലർച്ചെ യുഎഇയിൽ പെയ്തിറങ്ങിയ കനത്ത മൂടൽമഞ്ഞ് ഷാർജ രാജ്യാന്തര വിമാനത്താവളത്തിലെ സർവീസുകൾ ഗുരുതരമായി ബാധിച്ചു. ദൂരക്കാഴ്ച വളരെ…

3 months ago

ഒമാനി റിയാലിന്റെ ഔദ്യോഗിക ചിഹ്നം പുറത്തിറക്കി:ആഗോള സാമ്പത്തിക വേദിയിൽ കൂടുതൽ ശക്തമായി ഒമാൻ

മസ്‌കത്ത് ∙ ഒമാനി റിയാലിന്റെ ചിഹ്നം ഔദ്യോഗികമായി പുറത്തിറക്കി സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ (സിബിഒ). ഒമാനി റിയാലിന് ഏകീകൃത…

3 months ago

This website uses cookies.