Home

‘ ജോണ്‍ പോള്‍ സര്‍ മരിച്ചതല്ല,വ്യവസ്ഥിതി കൊന്നതാണ്, കട്ടിലില്‍ നിന്ന് വീണ് നിലത്തു കിടന്നത് മണിക്കൂറുകളോളം’; നടന്‍ ജോളി ജോസഫിന്റെ വെളിപ്പെടുത്തല്‍

തിരക്കഥാകൃത്ത് ജോണ്‍ പോളിന്റെ മരണത്തില്‍ വെളിപ്പെടുത്തലുമായി നടന്‍ ജോളി ജോ സഫ്. വീട്ടിലെ കട്ടിലില്‍ നിന്നു വീണ ജോണ്‍ പോളിനെ ഉടന്‍ ആശുപത്രിയിലെത്തിക്കാന്‍ ആംബുലന്‍സുകാരുടെയും ഫയര്‍ഫോഴ്സിന്റെയും സഹായം തേടിയെങ്കിലും ആരും തി രിഞ്ഞു നോക്കിയില്ലെന്ന് നിര്‍മാതാവും ജോണ്‍ പോളിന്റെ സുഹൃത്തുമായ ജോളി ജോസഫ് ഫേയ്‌സ്ബുക്കില്‍ പങ്കുവച്ച കുറിപ്പില്‍ പറയുന്നു.

‘ജോണ്‍ പോള്‍ സര്‍ മരിച്ചതല്ല, നമ്മുടെ വ്യവസ്ഥിതി കൊന്നതാണ്’ എന്ന തലക്കെട്ടില്‍ ജോ ളി പങ്കുവച്ച കുറിപ്പിലാണ് ഈ വെളിപ്പെടുത്തല്‍. കട്ടിലില്‍ നിന്ന് വീണതിനെ തുടര്‍ന്ന് മണി ക്കൂറുകളോളം എഴുന്നേല്‍ക്കാന്‍ കഴിയാതെ കിടന്നതാണ് ജോണ്‍ പോളിന്റെ ആരോഗ്യം മോശമാകാന്‍ കാരണമായത് എന്നാണ് കുറിപ്പില്‍ പറയുന്നത്.

ജോളി ജോസഫിന്റെ വാക്കുകള്‍:

എന്റെ ജോണ്‍ പോള്‍ സര്‍ മരിച്ചതല്ല,നമ്മുടെ വ്യവസ്ഥിതി കൊന്നതാണ് !

കഴിഞ്ഞ ജനുവരി 21ന് പ്രശസ്ത സംവിധായകന്‍ വൈശാഖിന്റെ ‘മോണ്‍സ്റ്റര്‍’ എന്ന സിനിമയില്‍ ഒരു ചെ റിയ പ്രത്യേകതരം വേഷം ചെയ്യാന്‍ എന്നെ വിളിച്ചിരുന്നു. ഒരുപാട് ആളുകള്‍ ഉള്ള ഒരു രാത്രി മാര്‍ക്കറ്റ് ആയിരുന്നു മട്ടാഞ്ചേരിയില്‍ സെറ്റിട്ടത്. കഥാപാത്ര ത്തിന്റെ വേഷവിധാനങ്ങളോടെ നിന്ന എന്നെ ജോ ണ്‍ സാറ് വളരെ പ്രയാസ ത്തോടെ പരവേശത്തോ ടെ ഏകദേശം എട്ട് മണിയോടെ ഫോണില്‍ വിളി ച്ചു, ” അത്യാവശ്യമായി വീട്ടിലേക്ക് വരണം, കട്ടിലില്‍ നിന്നും ഞാന്‍ താഴെ വീണു, എനിക്ക് ഒറ്റയ്ക്ക് എണീ ക്കാന്‍ പറ്റില്ല… ആരെയെങ്കിലും കൂടെ വിളിച്ചോളൂ … ” എന്റെ സങ്കടങ്ങള്‍ കേള്‍ക്കുന്ന ഗുരുസ്ഥാനീയനാ യ ജോണ്‍ സാറിന്റെ സങ്കടം എനിക്ക് കൃത്യമായി മ നസ്സിലായി.

ഏകദേശം ഇരുനൂറോളം ആളുകളെ പങ്കെടിപ്പിച്ചി ട്ടുള്ള ഷൂട്ടിങ് ലൊക്കേഷനില്‍ നിന്നും യാതൊരു കാരണവശായാലും എനിക്കൊഴിയാനാകില്ലെന്നറി ഞ്ഞു ഞാന്‍ പെട്ടെന്ന് ആത്മസുഹൃത്തും നടനുമായ കൈലാഷിനെ വിളിച്ചു … ! ജയരാജ് സാറിന്റെ പട ത്തിലെ ഷൂട്ടിങ് കഴിഞ്ഞു വീട്ടിലെത്തിയ കൈലാഷ് കുടുംബവുമായി അത്താഴം കഴിക്കാന്‍ പുറത്തെ ത്തേക്കിറങ്ങിയ സമയത്താണ് എന്റെ വിളി. ഉടനെ അവന്‍ കുടുംബവുമായി ജോണ്‍ സാറിന്റെ വീട്ടിലേ ക്ക് കുതിച്ചു. ഞാന്‍ ഫോണില്‍ ജോണ്‍ സാറിനോട് സംസാരിച്ചു സമാധാനിപ്പിച്ചുകൊണ്ടിരുന്നു. വെറും ഇരുപതു മിനിറ്റുകൊണ്ട് അവര്‍ സാറിന്റെ വീട്ടിലെത്തിയപ്പോള്‍ കട്ടിലില്‍ നിന്നും വീണ് തണുത്ത നില ത്തുകിടക്കുന്ന സാറിനെ ഉയര്‍ത്താനുള്ള വഴികള്‍ നോക്കി ….പക്ഷെ ദേഹഭാരമുള്ള സാറിനെ ഉയര്‍ത്താ ന്‍ അവര്‍ക്ക് സാധിച്ചില്ല …! ഉടനെ അവര്‍ ഒട്ടനവധി ആംബുലന്‍സുകാരെ വിളിച്ചു, പക്ഷെ അവര്‍ ഇങ്ങി നെയുള്ള ജോലികള്‍ ചെയ്യില്ലത്രേ, ആശുപത്രിയില്‍ കൊണ്ടു പോകാന്‍ മാത്രമേ അവര്‍ വരികയുള്ളൂ എന്നാണ് മറുപടി കിട്ടിയത്.ഒരല്പം ഭയന്നിരുന്ന സാറിന്റെ അരികില്‍ ബെഡ് ഷീറ്റുകളും തലയിണകളു മായി കൈലാഷ് കൂട്ടിനിരുന്നപ്പോള്‍, അവന്റെ ഭാര്യ ദിവ്യ എറണാകുളത്തുള്ള എല്ലാ ഫയര്‍ ഫോഴ്സുകാ രെയും വിളിച്ചു കാര്യം പറഞ്ഞുകൊണ്ടിരുന്നു. അവരുടെ മറുപടി ” ഇത്തരം ആവശ്യങ്ങള്‍ക്ക് ആംബുലന്‍സുകാരെ വിളിക്കൂ, ഞങ്ങള്‍ അപകടം ഉണ്ടായാല്‍ മാത്രമേ വരികയുള്ളൂ ” എന്നായിരുന്നു …!

പൊലീസ് കണ്‍ട്രോള്‍ റൂമില്‍ ബന്ധപ്പെട്ടപ്പോള്‍ പാലാരിവട്ടം പൊലീസ് സ്റ്റേഷനിലെ രണ്ടു ഓഫീസര്‍മാര്‍ വീട്ടിലെത്തി.പക്ഷെ നാല് പേര് ചേര്‍ന്നാലും ഒരു സ്ട്രെച്ചര്‍ ഇ ല്ലാതെ സാറിനെ ഉയര്‍ത്തുക അപകടമുള്ള പ്രയാസമായ കാര്യമായതിനാല്‍ പൊലീസ് ഓഫീസര്‍മാരും ആംബുലന്‍സുകാരെയും ഫയര്‍ ഫോഴ്സി നെയും വിളിച്ചു. പക്ഷെ ആരും തിരിഞ്ഞു നോക്കിയില്ല, എല്ലാവരും നിരാശരായി, സമയം പോയിക്കൊ ണ്ടിരുന്നു.അതിനിടയില്‍ അവിടെ വന്ന പൊലീസുകാര്‍ മടങ്ങിപ്പോയി! തണുത്ത നിലത്ത് കിടന്ന സാറി ന്റെ ദേഹം മരവിക്കാന്‍ തുടങ്ങി,കയ്യില്‍ കിട്ടിയ തുണികളും ഷീറ്റുകളുമായി കൈലാഷ് സാറിനെ സമാ ധാനിപ്പിച്ചുകൊണ്ടിരുന്നു. ദിവ്യ വീണ്ടും ആംബുലന്‍ സുകാരെയും ഫയര്‍ഫോഴ്സുകാരെയും കെഞ്ചി വിളിച്ചുകൊണ്ടിരുന്നു, ആരും വന്നില്ല എന്നതാണ് സത്യം.

അതിനിടയില്‍ കൈലാഷിന്റെ വിളിയില്‍ നടന്‍ ദിനേശ് പ്രഭാകര്‍ പാഞ്ഞെത്തി. കൂറേ കഴിഞ്ഞപ്പോള്‍ പാലാരിവട്ടം സ്റ്റേഷനിലെ നല്ലവരായ ആ ഓഫീസര്‍മാര്‍ എറണാകു ളം മെഡിക്കല്‍ സെന്ററിലെ ഒരു ആം ബുലന്‍സുമായി വന്നു.പിന്നെ എല്ലാവരുടെയും സഹായത്തോടെ വളരെ കഷ്ടപ്പെട്ട് സാറിനെ കട്ടിലിലേ ക്ക് കിടത്തുമ്പോള്‍ സമയം രണ്ട് മണി വെളുപ്പ് ആയിരുന്നു.

അന്നത്തെ ആഘാതം സാറില്‍ ഉണ്ടാക്കിയ പ്രശ്‌നങ്ങള്‍ ചെറുതല്ല. അവിടെ നിന്നും തുടങ്ങിയ ഓരോരോ പ്രശ്‌നങ്ങള്‍ ഉറക്കമില്ലാത്ത രാത്രികള്‍, മൂന്നു ആശുപത്രികള്‍, സാമ്പത്തിക ബുദ്ധിമുട്ടുകള്‍. ആദരണീ യനായ സാനു മാഷിന്റെ സ്വന്തം കൈപ്പടയിലെ എഴുത്തുമായി ഞാനും കൈലാഷും തിരുവനന്തപുര ത്ത് മുഖ്യമന്ത്രിയുടെ ഓഫീസി ല്‍ എത്തി അത്യാവശ്യം സഹായങ്ങള്‍ ലഭിച്ചെങ്കിലും എല്ലാം വിഫലം, അ ദ്ദേഹം വിട്ടുപിരിഞ്ഞുപോയീ …!

‘നമുക്ക് എന്തെങ്കിലും ചെയ്യണം ‘ജോണ്‍ സാറ് എന്നോട് അവസാനമായി പറഞ്ഞതാണ് …അദ്ദേഹത്തി ന്റെ വലിയ ആഗ്രഹമായിരുന്നു…എനിക്കും നിങ്ങള്‍ക്കും വയസാകും , നമ്മള്‍ ഒറ്റക്കാകും എന്ന് തീര്‍ച്ച. ഒരത്യാവശ്യത്തിന് ആരെയാണ് വിളിക്കേണ്ടത്? ആരാണ് വിളി കേള്‍ക്കുക, സഹായിക്കുക. നമുക്കെല്ലാ വര്‍ക്കും ചിന്തിക്കണം പ്രവര്‍ത്തിക്കണം അദ്ദേഹത്തിന്റെ ആഗ്രഹപ്രകാരം അദ്ദേഹത്തിന്റെ നാമധേയ ത്തില്‍,അധികാരികള്‍ ഉണ്ടായാലും ഇല്ലെങ്കിലും ഒരു കൈസഹായ പദ്ധതി ഉടനെ ആവിഷ്‌കരിക്കണം.

എന്റെ അനുഭവങ്ങളും കഥകളും സങ്കടങ്ങളും കേള്‍ക്കാന്‍, എന്നെ ശാസിക്കാന്‍ ഒരുപാട് യാത്രകള്‍ക്ക് കൂടെയുണ്ടായിരുന്ന സാറ് ഇനി ഉണ്ടാവില്ലെന്നത് എന്നെ കരയിപ്പിക്കുന്നു. അന്തരിക്കുമ്പോള്‍ അനുശോ ചനം അറിയിക്കാന്‍ ആയിരങ്ങളേറെ, ആവശ്യത്തിന് അര ആളുപോലും ഇല്ലാത്ത ഒരവസ്ഥ ഇനി ആര്‍ ക്കും ഉണ്ടാകരുത് … ! എന്റെ ജോണ്‍ പോള്‍ സാറ് മരിച്ചതല്ല, നമ്മുടെ വ്യവസ്ഥിതി കൊന്നതാണ്.. !

The Gulf Indians

Recent Posts

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

3 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

3 months ago

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…

3 months ago

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…

3 months ago

യുഎഇയിൽ കനത്ത മൂടൽമഞ്ഞ്: ഷാർജ വിമാനത്താവളത്തിൽ സർവീസുകൾ താളം തെറ്റി; യാത്രക്കാരോട് ജാഗ്രത നിർദേശം

ഷാർജ: വ്യാഴാഴ്ച പുലർച്ചെ യുഎഇയിൽ പെയ്തിറങ്ങിയ കനത്ത മൂടൽമഞ്ഞ് ഷാർജ രാജ്യാന്തര വിമാനത്താവളത്തിലെ സർവീസുകൾ ഗുരുതരമായി ബാധിച്ചു. ദൂരക്കാഴ്ച വളരെ…

3 months ago

ഒമാനി റിയാലിന്റെ ഔദ്യോഗിക ചിഹ്നം പുറത്തിറക്കി:ആഗോള സാമ്പത്തിക വേദിയിൽ കൂടുതൽ ശക്തമായി ഒമാൻ

മസ്‌കത്ത് ∙ ഒമാനി റിയാലിന്റെ ചിഹ്നം ഔദ്യോഗികമായി പുറത്തിറക്കി സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ (സിബിഒ). ഒമാനി റിയാലിന് ഏകീകൃത…

3 months ago

This website uses cookies.