Gulf

കുവൈത്തില്‍ പെരുന്നാള്‍ നമസ്‌കാരം പള്ളികള്‍ക്കൊപ്പം ഈദ്ഗാഹുകളിലും

കോവിഡിന്റെ പശ്ചാത്തലത്തില്‍ പെരുന്നാള്‍ നമസ്‌കാരത്തിന് പള്ളികളില്‍ മാത്രമാണ് നേരത്തെ അനുമതി നല്‍കിയിരുന്നത്.

കുവൈത്ത് സിറ്റി  : രാജ്യത്ത് ഈദ് ഗാഹുകളിലും പെരുന്നാള്‍ നമസ്‌കാരത്തിന് അഭ്യന്തര മന്ത്രാലയം അനുമതി നല്‍കി.

കോവിഡ് പശ്ചാത്തലത്തില്‍ കഴിഞ്ഞ രണ്ട് വര്‍ഷമായി പെരുന്നാള്‍ നമസ്‌കാരത്തിന് ഈദ് ഗാഹുകളില്‍ അനുമതി നല്‍കിയിരുന്നില്ല.

ഇക്കുറി കോവിഡ് നിരക്കുകള്‍ കുറഞ്ഞുവരുന്നതായാണ് റിപ്പോര്‍ട്ടുകളെങ്കിലും ഈദ് ഹാഹ് നിസ്‌കാരത്തിന് അധികൃതര്‍ അനുമതി നല്‍കിയുന്നില്ല.

അതേസമയം, മതകാര്യ മന്ത്രിയുടെ ഇടപെടലിനെ തുടര്‍ന്ന് കോവിഡ് പ്രോട്ടോക്കോള്‍ മാനിച്ച് ഈദ് നമസ്‌കാരം നടത്താന്‍ ധാരണയാകുകയായിരുന്നു.

പള്ളികളില്‍ മാത്രമായി ഈദ് നമസ്‌കാരം ഒതുക്കുമ്പോള്‍ പലര്‍ക്കും ഇതില്‍ പങ്കെടുക്കാനാകാതെ പോകുമെന്നും വിശ്വാസികളുടെ വിഷമ സ്ഥിതി മനസിലാക്കി ഈദ്ഗാഹുകളിലും പെരുന്നാള്‍ നമസ്‌കാരത്തിന് അനുമതി നല്‍കണമെന്ന് അധികൃതര്‍ തീരുമാനിക്കുകയായിരുന്നു.

മതകാര്യ മന്ത്രാലയം നിര്‍ദ്ദേശിക്കുന്ന സ്‌പോര്‍ട്‌സ് സ്റ്റേഡിയങ്ങളിലും സെന്റെുകളിലും മൈതാനങ്ങളിലും മാത്രമേ പെരുന്നാള്‍ നമസ്‌കാരത്തിന് അനുമതിയുള്ളു.

കുവൈത്ത് മതകാര്യ മന്ത്രി ഷെയ്ഖ് ഈസ അല്‍ കന്ദരി, ആഭ്യന്തര മന്ത്രി ഷെയ്ഖ് അല്‍ നവാഫ് അല്‍ സബാഹ് എന്നിവരാണ് സ്ഥിതിഗതികള്‍ വിലയിരുത്തി പെരുന്നാള്‍ നമസ്‌കാരത്തിന് അനുമതി നല്‍കിയത്.

The Gulf Indians

Recent Posts

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…

2 weeks ago

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…

3 weeks ago

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

4 months ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

4 months ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

8 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

8 months ago

This website uses cookies.