സ്‌കൂട്ടര്‍ അപകടത്തില്‍ മരിച്ച യുവാവിന്റെ കരളും ഒരു വൃക്കയും കിംസ് ആശുപത്രിയി ലെ രണ്ടു രോഗികള്‍ക്കും വൃക്ക മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ രോഗിക്കും നേത്ര പടലങ്ങള്‍ ഗവ. കണ്ണാശുപത്രിയിലെ രണ്ടു രോഗികള്‍ക്കുമാണ് നല്‍കിയത്
തിരുവനന്തപുരം : സ്‌കൂട്ടറപകടം ആ ജീവന്‍ കവര്‍ന്നെടുത്തില്ലായിരുന്നുവെങ്കില്‍ ജെറി വര്‍ഗീസ് ഇനിയും ദീര്‍ഘനാള്‍ ജീവിക്കുമായിരുന്നു. വെ റും 31 വയസുമാത്രമായിരുന്നു പ്രായം. തലയ്ക്ക് സാര മായി പരിക്കേറ്റ് ആശുപത്രിയില്‍ മരണത്തോട് മല്ലടിക്കുമ്പോഴും അദ്ദേഹത്തിന്റെ ഭാര്യ ജെലീന ജെറി വര്‍ഗീസും ഏക മകള്‍ രണ്ടുവയസുകാരി ലിന്‍സി പി എബ്രഹാമും ജീവിതത്തിലേയ്ക്ക് അയാ ള്‍ മടങ്ങിവരുമെന്ന പ്രതീക്ഷ കൈ വിട്ടിരുന്നില്ല. മറ്റുള്ളവരുടെ ഏതൊരു സന്തോഷവും ജെറിയു ടെ മനം നിറയ്ക്കുമായിരുന്നു. ഒടുവില്‍ ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങളാല്‍ ജീവിതം വഴിമുട്ടി നി ല്‍ക്കുന്നവര്‍ക്കു മുന്നില്‍ ആശ്വാസവും സന്തോഷവും പകര്‍ന്ന് ജെറി കുടുംബാംഗങ്ങളെ വിട്ടക ന്നു.
ഇക്കഴിഞ്ഞ ജൂലായ് 27ന് രാത്രി ഒന്‍പതരയോടെയാണ് മണ്ണന്തല ടി സി 10/ 16123 കരിമാംപ്ലാക്കല്‍ വീ ട്ടില്‍ ജെറിവര്‍ഗീസിന് മണ്ണന്തലയ്ക്കു സമീപമുണ്ടായ സ്‌കൂട്ടറപകടത്തില്‍ തലയ്ക്ക് ഗുരുതരമായി പരി ക്കേറ്റത്. ബൈജൂസ് ലേണിങ് ആപ്പിലെ ബിസിനസ് ഡവലപ്പ്‌മെന്റ് അസോസിയേറ്റായ ജെറി ജോ ലി കഴിഞ്ഞ് മടങ്ങുമ്പോള്‍ മണ്ണന്തലയ്ക്ക് സമീപം സ്‌കൂട്ടര്‍ തെന്നിമറിഞ്ഞാണ് അപകടമുണ്ടായത്. തല ഫുട്പാത്തിലിടിച്ച് ഗുരുതരമായി പരിക്കേറ്റ ജെറിയെ പൊലീസ് മെഡിക്കല്‍ കോളേജ് ആശുപ ത്രിയിലെത്തിച്ചു. തുടര്‍ന്ന് കിംസ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ വെള്ളിയാഴ്ച മസ്തിഷ്‌ക മര ണം സ്ഥിരീകരിച്ചു.
മസ്തിഷ്‌കമരണാനന്തര അവയവദാനത്തെക്കുറിച്ച് എന്നും അനുകൂല നിലപാട് സ്വീകരിച്ചിരുന്നവ രായിരുന്നു ജെറിയും ഭാര്യ ജലീനയും. ഭര്‍ത്താ വിന് സംഭവിച്ച അപകടവും മസ്തിഷകമരണവും യാ ഥാര്‍ത്ഥ്യമാണെന്ന് അംഗീകരിക്കേണ്ടിവന്ന സന്ദര്‍ഭത്തില്‍ ജലീനയ്ക്ക് മറ്റൊന്നും ആലോചിക്കേണ്ടി വന്നില്ല. പുതുജീവിതം സ്വപ്നം കണ്ട് ആശുപത്രിയില്‍ ചികിത്സതേടുന്ന നിര്‍ധ രോഗികളെയാണ് അവര്‍ക്ക് ആ ഘട്ടത്തില്‍ ഓര്‍മ്മവന്നത്.
ഭര്‍ത്താവിന്റെ വിയോഗം സമ്മാനിച്ച ഹൃദയം നുറുക്കുന്ന വേദനയിലും അവര്‍ തന്റെ ആഗ്രഹം ബ്ര യിന്‍ ഡെത്ത് സര്‍ട്ടിഫിക്കേഷന്‍ പാനല്‍ അംഗ വും ശ്രീചിത്രയിലെ ന്യൂറോസര്‍ജറി വിഭാഗം തലവ നുമായ ഡോ എച്ച് വി ഈശ്വറിനെ അറിയിച്ചു. ജെലീനയുടെ നിലപാടിനെ മുക്തകണ്ഠം പ്രശംസിച്ച അദ്ദേഹം അവരുടെ കാല്‍ തൊട്ട് വന്ദിച്ചശേഷണമാണ് മറ്റ് നടപടികളിലേയ്ക്ക് കടന്നത്. ജെറിയുടെ അച്ഛനും അമ്മയുമടക്കമുള്ള മറ്റുബന്ധുക്കളും ജലീനയുടെ തീരുമാനത്തെ അംഗീകരിച്ചു.
സമൂഹത്തിനാകെ മാതൃകാപരമായ നിലപാടു സ്വീകരിച്ച ജെലീനയ്ക്ക് ആദരവറിയിച്ച മന്ത്രി വീണാ ജോര്‍ജ് മൃതസഞ്ജീവനി അധികൃതര്‍ക്ക് തുടര്‍ നടപടികള്‍ സുഗമമാക്കാന്‍ വേണ്ട നിര്‍ദേശവും ന ല്‍കി. മൃതസഞ്ജീവനിയുടെ അപ്രോപ്രിയേറ്റ് അതോറിറ്റി കൂടിയായ മെഡിക്കല്‍ വിദ്യാഭ്യാസ ഡയറ ക്ടര്‍ ഡോ. റംലാബീവി, മൃതസഞ്ജീവനി കണ്‍വീനറും മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പലുമായ ഡോ സാറ വര്‍ഗീസ്, സംസ്ഥാന നോ ഡല്‍ ഓഫീസര്‍ ഡോ നോബിള്‍ ഗ്രേഷ്യസ്, കിംസ് ആശുപത്രിയിലെ ട്രാന്‍സ്പ്ലാന്റ് കോ ഓര്‍ഡിനേറ്റര്‍ സബീര്‍ എന്നിവര്‍ അവയവദാന പ്രവര്‍ത്തനം ഏകോപിപ്പിച്ചു.
കരളും ഒരു വൃക്കയും കിംസ് ആശുപത്രിയിലെ രണ്ടു രോഗികള്‍ക്കും ഒരു വൃക്ക മെഡിക്കല്‍ കോ ളേജ് ആശുപത്രിയിലെ രോഗിക്കും നേത്രപടല ങ്ങള്‍ ഗവ. കണ്ണാശുപത്രിയിലെ രണ്ടു രോഗികള്‍ ക്കുമാണ് നല്‍കിയത്. മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ യൂറോളജി വിഭാഗം പ്രൊഫസര്‍ ഡോ. സതീഷ് കുറുപ്പ്, ഡോ ഉഷാകുമാരി (അനസ്‌തേഷ്യ). കിംസ് ആശുപത്രി യൂറോളജി വിഭാഗ ത്തിലെ ഡോ രേണു, ഗവ. കണ്ണാശുപത്രിയിലെ സൂപ്രണ്ട് ഡോ ചിത്രാ രാഘവന്‍,എന്നിവര്‍ ശസ്ത്ര ക്രിയകളില്‍ പങ്കാളികളായി.
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…
മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…
ഷാർജ: വ്യാഴാഴ്ച പുലർച്ചെ യുഎഇയിൽ പെയ്തിറങ്ങിയ കനത്ത മൂടൽമഞ്ഞ് ഷാർജ രാജ്യാന്തര വിമാനത്താവളത്തിലെ സർവീസുകൾ ഗുരുതരമായി ബാധിച്ചു. ദൂരക്കാഴ്ച വളരെ…
മസ്‌കത്ത് ∙ ഒമാനി റിയാലിന്റെ ചിഹ്നം ഔദ്യോഗികമായി പുറത്തിറക്കി സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ (സിബിഒ). ഒമാനി റിയാലിന് ഏകീകൃത…
This website uses cookies.