Breaking News

ജെബി മേത്തര്‍ യുഡിഎഫ് രാജ്യസഭ സ്ഥാനാര്‍ത്ഥി

സംസ്ഥാന മഹിളാ കോണ്‍ഗ്രസ് അധ്യക്ഷ ജെബി മേത്തറാണ് രാജ്യസഭാ സ്ഥാനാര്‍ ത്ഥി. ഇവരുടെ സ്ഥാനാര്‍ത്ഥിത്വത്തിന് ഹൈക്കമാന്‍ഡ് അംഗീകരം നല്‍കി. ആലുവ നഗരസഭാ വൈസ് ചെയര്‍മാന്‍ കൂടിയാണ് ജെബി മേത്തര്‍

ന്യൂഡല്‍ഹി: കോണ്‍ഗ്രസിന്റെ രാജ്യസഭാ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചു. സംസ്ഥാന മഹിളാ കോണ്‍ഗ്രസ് അധ്യക്ഷ ജെബി മേത്തറാണ് രാജ്യസഭാ സ്ഥാനാര്‍ത്ഥി. ഇവരു ടെ സ്ഥാനാര്‍ത്ഥിത്വത്തിന് ഹൈക്കമാ ന്‍ ഡ് അംഗീകരം നല്‍കി. ആലുവ നഗരസഭാ വൈസ് ചെയര്‍മാന്‍ കൂടിയാണ് ജെബി മേത്തര്‍. സോണിയ ഗാന്ധിയുടെ അംഗീകാരത്തോടെയാണ് തീരുമാനം. ഇതോടെ കേരളത്തില്‍ നിന്ന് ജയസാധ്യതയുള്ള സീ റ്റില്‍ ജെബി മേത്തറാകും മത്സരിക്കുക.

സംസ്ഥാനത്തെ ചര്‍ച്ചകള്‍ക്ക് ശേഷം എം ലിജു, ജെബി മേത്തര്‍, ജെയ്സണ്‍ ജോസഫ് എന്നിവരുടെ പേ ര് ഹൈക്കമാന്‍ഡിന് കൈമാറിയിരുന്നു. ഇതില്‍ നിന്നാണ് ജെബി മേത്തറെ ഹൈക്കമാന്‍ഡ് തിരഞ്ഞെ ടുത്തിരിക്കുന്നത്. കേരളത്തില്‍ നിന്ന് മുസ്ലിം സമുദായത്തിലെ എംപിമാരില്ലാത്തതും വനിതാ പ്രാതി നിധ്യം, യുവസ്ഥാനാര്‍ത്ഥി തുടങ്ങിയ പരിഗണനകളും ജെബി മേത്തറിന് തുണയായി.

എം.ലിജു, സതീശന്‍ പാച്ചേനി തുടങ്ങിയവരെ പരിഗണിച്ചിരുന്നെങ്കിലും മുന്‍ തെരഞ്ഞെടുപ്പുകളില്‍ തോറ്റവരെ പരിഗണിക്കേണ്ടതില്ല എന്ന അഭിപ്രായം ഉയര്‍ന്നതോടെ യാണ് അവരെ ഒഴിവാക്കിയതെന്നാ ണ് വിവരം. സിപിഎമ്മും സിപിഐയും യുവസ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചതോടെ യുഡിഎഫും യുവ സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കണം എന്ന ആവശ്യമുയര്‍ന്നിരുന്നു. കെ.വി തോമസ്, കെ.സി ജോസഫ്, എം എം ഹസന്‍ തുടങ്ങിയവരും സ്ഥാനാര്‍ത്ഥിത്വത്തിനായി രംഗത്തുണ്ടായിരുന്നു. ഇവരെയെല്ലാം ഒഴിവാക്കി യാണ് ജെബി മേത്തറിലേക്ക് ഹൈക്കമാന്‍ഡ് എത്തിയിരിക്കുന്നത്. അസമില്‍ നിന്നുള്ള കോണ്‍ഗ്രസ് രാ ജ്യസഭ സ്ഥാനാര്‍ത്ഥിയെയും പ്രഖ്യാപിച്ചു. ബിപുന്‍ ബോറയാണ് മത്സരക്കുക.

The Gulf Indians

Recent Posts

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…

2 weeks ago

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…

3 weeks ago

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

4 months ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

4 months ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

8 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

8 months ago

This website uses cookies.