Breaking News

ജൂണ്‍ 9 വരെ ലോക്ക്ഡൗണ്‍ നീട്ടി ; മലപ്പുറത്ത് ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ ഒഴിവാക്കി, മദ്യശാലകള്‍ തുറക്കില്ല, ഇളവുകള്‍ പ്രഖ്യാപിച്ച് മുഖ്യമന്ത്രി

  • മലപ്പുറത്തെ ട്രിപ്പിള്‍ ലോക്ഡൗണ്‍ ഒഴിവാക്കി
  • തുണി, ചെരിപ്പ് കടകള്‍ക്ക്  ആഴ്ചയില്‍ മൂന്ന് ദിവസം തുറക്കാം
  • ബാങ്കുകള്‍ക്ക് തിങ്കള്‍, ബുധന്‍, വെള്ളി ദിവസങ്ങളില്‍ അഞ്ച് മണി വരെ പ്രവര്‍ത്തിക്കാം
  • മദ്യശാലകള്‍ ഉടന്‍ തുറക്കില്ലെന്നും ബെവ്ക്യൂ മദ്യവില്‍പ്പന ഉടനില്ലെന്നും എക്സൈസ് മന്ത്രി
  • വ്യവസായ സ്ഥാപനങ്ങള്‍ക്ക് ആവശ്യമായ മിനിമം ജീവനക്കാരെ ഉപയോഗിച്ച് തുറക്കാം
  • സ്‌പെയര്‍ പാര്‍ട്ട്‌സുകള്‍ വില്‍ക്കുന്ന കടകള്‍ക്ക് പ്രവര്‍ത്തനാനുമതി
  • കള്ളുഷാപ്പുകള്‍ക്ക് ഭാഗികമായി പ്രവര്‍ത്തിക്കാന്‍ അനുവാദം
  • വ്യവസായ അസംസ്‌കൃത വസ്തുക്കള്‍ നല്‍കുന്ന കടകള്‍ ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളില്‍
  • പുസ്തകം, തുണി, സ്വര്‍ണം, ചെരിപ്പ് കടകള്‍ തിങ്കള്‍ ബുധന്‍ വെള്ളി ദിവസങ്ങളില്‍

തിരുവനന്തപുരം: സംസ്ഥാനത്ത് ലോക്ഡൗണ്‍ ജൂണ്‍ 9 വരെ നീട്ടി. ലോക്ഡൗണ്‍ നാളെ അവസാ നിരിക്കുന്ന സാഹചര്യത്തിലാണ് പത്തു ദിവസത്തേക്കു കൂടി നീട്ടിയത്. മെയ് 30 മുതല്‍ മലപ്പുറ ത്തെ  ട്രിപ്പിള്‍ ലോക്ഡൗണ്‍ ഒഴിവാക്കും. വ്യവസായ മേഖലകളിലേക്ക് കെഎസ്ആര്‍ടിസി സര്‍വ്വീ സുകള്‍ അനുവദിക്കും. തുണിക്കടകള്‍, ചെരിപ്പ് കടകള്‍ എന്നിവ ആഴ്ചയില്‍ മൂന്ന് ദിവസം തുറ ക്കാം. രാവിലെ 9 മുതല്‍ വൈകിട്ട് 5 വരെയായി രിക്കും പ്രവര്‍ത്തനസമയമെന്നും മുഖ്യമന്ത്രി അ റിയിച്ചു.മലപ്പുറത്തെ ട്രിപ്പിള്‍ ലോക് ഡൗണ്‍ മാറ്റിയിട്ടുണ്ട്. ബാങ്കുകളുടെ സമയ പരിധി നിലവില്‍ ഉച്ചവരെയാണ്. എന്നാലിത് തിങ്കള്‍, ബുധന്‍, വെള്ളി ദിവസങ്ങളില്‍ അഞ്ച് മണിവരെ പ്രവര്‍ത്തി ക്കാനും അനുമതി നല്‍കിയിട്ടുണ്ട്.

അതേസമയം മദ്യശാലകള്‍ ഉടന്‍ തുറക്കില്ലെന്നും സര്‍ക്കാര്‍ വ്യക്തമാക്കി. ബെവ്ക്യൂ വഴിയുള്ള മദ്യവില്‍പ്പന ഉടനില്ലെന്ന് എക്സൈസ് മന്ത്രി എംവി ഗോവിന്ദന്‍ വ്യക്തമാക്കി. വ്യാജ മദ്യം നടയാന്‍ ഊര്‍ജിത ശ്രമമെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു.

പൊതുവെ രോഗവ്യാപനം കുറയുന്നുണ്ടെങ്കിലും നിയന്ത്രണം ഒഴിവാക്കാറായിട്ടില്ലെന്ന് മുഖ്യമന്ത്രി വാര്‍ത്ത സമ്മേളനത്തില്‍ വ്യക്തമാക്കി. ഈ ഘട്ടത്തില്‍ ചില ഇളവുകള്‍ നല്‍കും. അത് അത്യാവശ്യ പ്രവര്‍ത്തനത്തിന് വേണ്ടിയാണ്. എല്ലാ വ്യവസായ സ്ഥാപനങ്ങളും ആവശ്യമായ മിനിമം ജീവനക്കാ രെ ഉപയോഗിച്ച് തുറക്കാം. ജീവനക്കാരുടെ എണ്ണം 50 ശതമാനം കവിയരുത്. സ്‌പെയര്‍ പാര്‍ട്ടുകള്‍ വില്‍ക്കുന്ന കടകള്‍ക്കും പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കും. കള്ളുഷാപ്പുകള്‍ക്ക് ഭാഗികമായി പ്രവര്‍ത്തിക്കാനുള്ള അനുവാദം നല്‍കാനും തീരുമാനം എടുത്തിട്ടുണ്ട്.

വ്യവസായ സ്ഥാപനങ്ങള്‍ക്ക് അസംസ്‌കൃത വസ്തുക്കള്‍ നല്‍കുന്ന കടകള്‍ ചൊവ്വ, വ്യാഴം ശനി ദിവസങ്ങളില്‍ അഞ്ച് മണി വരെ പ്രവര്‍ത്തിക്കാം. ബാങ്കുകള്‍ തിങ്കള്‍ മുതല്‍ വെള്ളി വരെ വൈ കുന്നേരം അഞ്ച് മണി വരെ പ്രവര്‍ത്തിക്കാം. വിദ്യാഭ്യാസ ആവശ്യത്തിന് പുസ്തകം വില്‍ക്കുന്ന കടകള്‍ തുണി, സ്വര്‍ണം, ചെരിപ്പ് കടകള്‍ എന്നിവ തിങ്കള്‍ ബുധന്‍ വെള്ളി ദിവസങ്ങളില്‍ അഞ്ച് മണി വരെ പ്രവര്‍ത്തിക്കും. കള്ള് ഷാപ്പുകളില്‍ കൊവിഡ് പ്രോട്ടോക്കോള്‍ അനുസരിച്ച് പാഴ്‌സല്‍ നല്‍കാം. പാഴവസ്തുക്കള്‍ സൂക്ഷിക്കുന്ന കടകള്‍ ആഴ്ചയില്‍ രണ്ട് ദിവസം പ്രവര്‍ത്തിക്കാം.

 

The Gulf Indians

Recent Posts

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…

11 hours ago

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…

5 days ago

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

3 months ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

3 months ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

7 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

7 months ago

This website uses cookies.