Breaking News

ജീവൻ മതിയെന്ന് തീരുമാനിച്ച് ഇറങ്ങി ഓടി, 14 വര്‍ഷത്തിന് ശേഷവും സമാധാനമില്ല; ബാലയുടെ മുന്‍ ഭാര്യ

കൊച്ചി: സഹികെട്ടപ്പോഴാണ് നടന്‍ ബാലക്കെതിരെ പരാതി നല്‍കിയതെന്ന് മുന്‍ ഭാര്യ. ഇത്രയും അനുഭവിച്ചു. ബാലയില്‍ നിന്നും ജീവനും കൊണ്ട് ഓടിയാണ് ഡിവോഴ്‌സിലേക്കെത്തുന്നത്. അതിന് ശേഷം സമാധാനമായി ജീവിക്കാമെന്ന് കരുതി. എന്നാല്‍ മറിച്ചാണ് സംഭവിച്ചതെന്നും അവര്‍ പറഞ്ഞു.
‘പല ആരോപണങ്ങള്‍ എനിക്കെതിരെ ഉന്നയിച്ചു. പിന്നീട് മകള്‍ക്കുമെതിരെ രംഗത്തെത്തി. മകള്‍ക്ക് സ്‌കൂളില്‍ പോകാന്‍ പോലും കഴിയാതെയായി. ഓണ്‍ലൈനിലും ഓഫ് ലൈനിലും ഭീഷണി കൂടിയതോടെയാണ് നിയമപരമായി നീങ്ങാന്‍ തീരുമാനിച്ചത്. 14 വര്‍ഷമായി ജീവിക്കാന്‍ അനുവദിക്കുന്നില്ല. ഡിവോഴ്‌സ് സ്റ്റേജില്‍ മകള്‍ക്കും വലിയ ട്രോമ ഉണ്ടായിട്ടുണ്ട്. ജീവന്‍ മതിയെന്ന തീരുമാനത്തില്‍ അവിടെ നിന്നും ഇറങ്ങി ഓടുകയായിരുന്നു.ബാലയുടെ അതിക്രമങ്ങളെക്കുറിച്ച് പൊലീസില്‍ പറയാനാണ് മകളും പറഞ്ഞത്’, മുന്‍ ഭാര്യ പ്രതികരിച്ചു.

ഇന്ന് രാവിലെയാണ് മുന്‍ ഭാര്യയുടെ പരാതിയില്‍ ബാലയെ കസ്റ്റഡിയില്‍ എടുത്തിയത്. ബാലയുടെ മാനേജര്‍ രാജേഷ്, അനന്തകൃഷ്ണന്‍ എന്നിവരെയും കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. പുലര്‍ച്ചെ പാലാരിവട്ടത്തുള്ള വീട്ടില്‍ വെച്ചാണ് കസ്റ്റഡിയിലെടുത്തത്.

സാമൂഹ്യ മാധ്യമങ്ങളിലൂടെ അപകീര്‍ത്തിപ്പെടുത്തിയെന്നാണ് പരാതി. മുന്‍ ഭാര്യയുമായുള്ള പ്രശ്നം ബാല സാമൂഹ്യമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചിരുന്നു. വീഡിയോകളില്‍ അപകീര്‍ത്തിപരമായ തരത്തിലുള്ള പരാമര്‍ശങ്ങള്‍ തനിക്കെതിരെ നടത്തിയെന്നും പരാതിയില്‍ പറയുന്നു. കുട്ടിയുമായി നടത്തിയ പരാമര്‍ശങ്ങളും കേസിനാസ്പദമായിട്ടുണ്ട്.

The Gulf Indians

Recent Posts

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…

1 month ago

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…

1 month ago

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

4 months ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

5 months ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

8 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

8 months ago

This website uses cookies.