Breaking News

ജീവഭയത്തില്‍ യാത്രക്കാര്‍; ജിദ്ദ-കോഴിക്കോട് വിമാനം നെടുമ്പാശ്ശേരിയില്‍ അടിയന്തരമായി ഇറക്കി

ജിദ്ദ-കോഴിക്കോട് വിമാനം നെടുമ്പാശ്ശേരിയില്‍ അടിയന്തരമായി ഇറക്കിയതോടെ ഒരു മണിക്കൂര്‍ നേരം നീണ്ട യാത്രക്കാരുടെ ആശങ്കയ്ക്ക് വിരാമമായി. ജിദ്ദയില്‍ നിന്നും കോഴി ക്കോട്ടേക്ക് തിരിച്ച സ്പൈസ് ജെറ്റ് വിമാനം കരിപ്പൂരില്‍ ലാന്‍ഡ് ചെയ്യാന്‍ സാധിക്കാതെ വന്നതോടെയാണ് വിമാനം നെടുമ്പാശ്ശേരിയില്‍ അടിയന്തരമായി ഇറക്കിയത്

കൊച്ചി : ജിദ്ദ-കോഴിക്കോട് വിമാനം നെടുമ്പാശ്ശേരിയില്‍ അടിയന്തരമായി ഇറക്കിയതോടെ ഒരുമ ണിക്കൂര്‍ നേരം നീണ്ട യാത്രക്കാരുടെ ആശങ്കയ്ക്ക് വിരാമമായി. ജിദ്ദയില്‍ നിന്നും കോഴിക്കോട്ടേക്ക് തി രിച്ച സ്പൈസ് ജെറ്റ് വിമാനം കരിപ്പൂരില്‍ ലാന്‍ഡ് ചെയ്യാന്‍ സാധിക്കാതെ വന്നതോടെയാണ് വിമാനം കൊച്ചിയിലേക്ക് വന്നത്. ഇതിനിടെ വിമാനഅധികൃതര്‍ ഇക്കാര്യം യാത്രക്കാരെ അറിയിക്കുകയും ചെയ്തിരുന്നു.

വൈകിട്ട് 6.26ന് കോഴിക്കോട് ഇറങ്ങേണ്ട സ്പൈസ് ജെറ്റിന്റെ വിമാനമാണ് ഹൈഡ്രോളിക് തകരാറി നെ തുടര്‍ന്ന് അടിയന്തര സാഹചര്യം സൃഷ്ടിച്ചതിനെ തുടര്‍ന്നാണ് വിമാനം നിലത്തിറക്കിയത്. ജീവ നക്കാരുള്‍പ്പെടെ 197 പേരാണ് വിമാനത്തിലുണ്ടായിരുന്നത്. കോഴിക്കോട് ഇറങ്ങാന്‍ കഴിയാതെ വിമാ നം കൊച്ചിയിലേക്ക് തിരിച്ചുവിടുകയായി രുന്നു. യാത്രക്കാര്‍ സുരക്ഷിതരാണ്. ആശുപത്രികള്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കിയിരുന്നു. അടിയന്തര സാഹചര്യത്തെയും നേരിടാന്‍ രണ്ടു വിമാനത്താ വളങ്ങളിലും ജാഗ്രതാ നിര്‍ദേശം നല്‍കിയിരുന്നു. ഇതിനിടെ രണ്ടു പ്രാവശ്യം കോഴിക്കോടേക്കും കൊച്ചിയിലേക്കും പറക്കുന്ന സാഹചര്യമുണ്ടായി.

കോഴിക്കോട് ലാന്‍ഡ് ചെയ്യാനാവില്ലെന്നു വ്യക്തമായതോടെ കൊച്ചിയിലേക്കു പറത്തിയ വിമാനം ഇ വിടെ മൂന്നു തവണ ലാന്‍ഡു ചെയ്യാന്‍ ശ്രമം നടത്തിയ ശേഷം നാലാ മതു നടത്തിയ പരിശ്രമമാണ് വിജയം കണ്ടത്. എട്ടരവരെ വിമാനത്താവളത്തില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചെങ്കിലും 7:20 ഓ ടെ വിമാനം സുരക്ഷിതമായി ഇറക്കി. ഇതോടെ അടിയന്തരവാസ്ഥ പിന്‍വലിച്ചു.

The Gulf Indians

Recent Posts

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…

6 days ago

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…

1 week ago

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

3 months ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

4 months ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

7 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

7 months ago

This website uses cookies.