Kerala

ജീവനക്കാരുടെ വീട്ടിലെ മാലിന്യം സെക്രട്ടേറിയറ്റില്‍; വിലക്കി സര്‍ക്കാര്‍ ഉത്തരവ്, ലംഘിച്ചാല്‍ നടപടി

വീട്ടില്‍ നിന്നുള്ള മാലിന്യം സെക്രട്ടേറിയറ്റില്‍ കൊണ്ട് വന്നു നിക്ഷേപിക്കുന്നത് ശ്രദ്ധ യില്‍ പെട്ടതിനെ തുടര്‍ന്നാണ് സെക്രട്ടേറിയറ്റ് ഹൗസ് കീപ്പിങ് സെല്‍ ഉത്തരവു പുറ പ്പെടുവിച്ചത്. സെക്രട്ടേറിയറ്റ് വളപ്പില്‍ നായ്ക്ക ള്‍ക്ക് ഭക്ഷണം നല്‍കി സംരക്ഷിക്കരുതെ ന്നും സര്‍ക്കുലറില്‍ നിര്‍ദേശിച്ചിട്ടുണ്ട്

തിരുവനന്തപുരം : വീട്ടിലെ മാലിന്യം സെക്രട്ടേറിയറ്റിലെ വേസ്റ്റ് ബിന്നില്‍ നിക്ഷേപിക്കുന്നത് വിലക്കി സര്‍ ക്കാര്‍ ഉത്തരവ്. വീട്ടില്‍ നിന്നുള്ള മാലിന്യം സെക്രട്ടേറിയറ്റില്‍ കൊണ്ട് വന്നു നിക്ഷേപിക്കുന്നത് ശ്രദ്ധയി ല്‍ പെട്ടതിനെ തുടര്‍ന്നാണ് സെക്രട്ടേറിയറ്റ് ഹൗസ് കീപ്പിങ് സെല്‍ ഉത്തരവു പുറപ്പെടുവിച്ചത്. സെക്ര ട്ടേറിയറ്റ് വളപ്പില്‍ നായ്ക്ക ള്‍ക്ക് ഭക്ഷണം നല്‍കി സംരക്ഷിക്കരുതെന്നും സര്‍ക്കുലറില്‍ നിര്‍ദേശിച്ചിട്ടുണ്ട്.

നിര്‍ദേശം ലംഘിക്കുന്നവര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്നും മുന്നറിയിപ്പ് നല്‍കി. കൊതുകു വളര്‍ ത്താനിടയാക്കുന്ന തരത്തില്‍ ചില ജീവനക്കാര്‍ സെക്രട്ടേറിയറ്റിലെ ഓഫീസുകളില്‍ വെള്ളക്കുപ്പികളില്‍ അലങ്കാര ചെടികള്‍ വളര്‍ത്തുന്നുണ്ട്. ഇതും അവസാനിപ്പിക്കണമെന്നും ഹൗസ് കീപ്പിങ്ങ് സെല്‍ നിര്‍ ദേശിച്ചിട്ടുണ്ട്. ജീവനക്കാര്‍ വീട്ടി ലെ മാലിന്യം സെക്രട്ടേറിയറ്റ് വളപ്പിലെ മാലിന്യക്കുട്ടയില്‍ നിക്ഷേപിക്കു ന്നത് പതിവാണെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്നാണ് ഉത്തരവ് ഇറക്കിയത്.

സെക്രട്ടേറിയറ്റ്, അനക്സ് 1, 2 എന്നിവ ശുചീകരിക്കുന്നതിന്റെ ഭാഗമായി ഹൗസ് കീപ്പിങ്ങ് സെല്‍ ആണ് ഉ ത്തരവിറക്കിയത്. മാലിന്യം തരംതിരിക്കുമ്പോള്‍ വീട്ടിലെ മാലി ന്യം ജീവനക്കാര്‍ വേസ്റ്റ് ബോക്സില്‍ നിക്ഷേ പിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടതായി ശുചീകരണ ജോലിക്കാര്‍ പറയുന്നു. ജീവനക്കാര്‍ ഈ പ്രവൃത്തി നിര്‍ ത്തണമെന്നും, അ ല്ലെങ്കില്‍ വേസ്റ്റ് ബിന്‍ സിസിടിവി പരിധിയില്‍ കൊണ്ടുവരുമെന്നും സര്‍ക്കുലറില്‍ പറ യുന്നു.

The Gulf Indians

Recent Posts

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

2 weeks ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

3 weeks ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

4 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

4 months ago

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…

4 months ago

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…

4 months ago

This website uses cookies.