അബുദാബി : രാജ്യാന്തരതലത്തിൽ നടത്തുന്ന ജീവകാരുണ്യ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിന് യുഎഇ എയ്ഡ് ഏജൻസി സ്ഥാപിക്കാൻ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ ഉത്തരവിട്ടു. രാജ്യാന്തര ഹ്യുമാനിറ്റേറിയൻ ആൻഡ് ചാരിറ്റബിൾ കൗൺസിലുമായി അഫിലിയേറ്റ് ചെയ്ത ഏജൻസിക്കു സ്വതന്ത്രമായി പ്രവർത്തിക്കാനും അധികാരം നൽകിയിട്ടുണ്ട്. ആഗോളനയത്തിന് അനുസൃതമായി വിദേശസഹായ പരിപാടികൾ നടപ്പാക്കാനാണ് ഏജൻസിയെ ചുമതലപ്പെടുത്തിയിട്ടുള്ളത്.
ദുരന്ത നിവാരണ, പുനരുദ്ധാരണ പദ്ധതികൾ, സംഘർഷാനന്തര സ്ഥിരത, വികസന പരിപാടികൾ, ശേഷി വികസിപ്പിക്കാനുള്ള പദ്ധതികൾ എന്നിവ സർക്കാരിന്റെ പിന്തുണയോടെ ആസൂത്രണം ചെയ്യുക, മേൽനോട്ടം വഹിക്കുക, നടപ്പാക്കുക, നിരീക്ഷിക്കുക എന്നതാണ് ഏജൻസിയുടെ പ്രധാന ഉത്തരവാദിത്തം.
യുഎഇ രാഷ്ട്രപിതാവ് ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ അൽ നഹ്യാൻ പകർന്നുനൽകിയ കാരുണ്യപാഠങ്ങളുടെ തുടർച്ചയായാണ് യുഎഇ എയ്ഡ് ഏജൻസിയെന്ന് വൈസ് പ്രസിഡന്റും ഉപപ്രധാനമന്ത്രിയും പ്രസിഡൻഷ്യൽ കോർട്ട് ചെയർമാനുമായ ഷെയ്ഖ് മൻസൂർ ബിൻ സായിദ് ബിൻ അൽ നഹ്യാൻ പറഞ്ഞു.
‘വെല്ലുവിളികളെ അഭിമുഖീകരിക്കുന്നതിനും ആഗോളതലത്തിൽ സുസ്ഥിര വികസനം പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള യുഎഇയുടെ അർപ്പണബോധമാണ് ഇതിൽ പ്രതിഫലിക്കുന്നത്. പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദിന്റെ നേതൃത്വത്തിൽ രാജ്യം ഈ ദൗത്യം തുടരുകയാണ്. ജീവിതസാഹചര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനായി ആഗോള ജനതയെ പിന്തുണയ്ക്കുന്നതു മഹത്തായ സേവനമാണ്’– ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ഷെയ്ഖ് അബ്ദുല്ല ബിൻ സായിദ് അൽ നഹ്യാൻ പറഞ്ഞു.
വിദ്യാഭ്യാസ സേവനങ്ങൾ, ആരോഗ്യ പരിരക്ഷാ സൗകര്യങ്ങൾ, അടിസ്ഥാനസൗകര്യങ്ങൾ തുടങ്ങിയ സുപ്രധാന മേഖലകളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതോടൊപ്പം പ്രതിസന്ധികളും അസ്ഥിരതയും പരിഹരിക്കുന്നതിനു മറ്റു രാജ്യങ്ങളുമായി സഹകരിച്ച് പ്രവർത്തിക്കുകയും ചെയ്യുന്നുണ്ടെന്ന് പ്രസിഡൻഷ്യൽ കോർട്ട് ഫോർ ഡവലപ്മെന്റ് ആൻഡ് ഫോളൻ ഹീറോസ് അഫയേഴ്സ് ഡപ്യൂട്ടി ചെയർമാനും ഇന്റർനാഷനൽ ഹ്യുമാനിറ്റേറിയൻ ആൻഡ് ചാരിറ്റബിൾ കൗൺസിൽ ചെയർമാനുമായ ഷെയ്ഖ് തയാബ് ബിൻ മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ പറഞ്ഞു. യുഎഇ ഇതുവരെ 36,000 കോടി ദിർഹം വിദേശസഹായമായി സംഭാവന ചെയ്തിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…
മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…
ഷാർജ: വ്യാഴാഴ്ച പുലർച്ചെ യുഎഇയിൽ പെയ്തിറങ്ങിയ കനത്ത മൂടൽമഞ്ഞ് ഷാർജ രാജ്യാന്തര വിമാനത്താവളത്തിലെ സർവീസുകൾ ഗുരുതരമായി ബാധിച്ചു. ദൂരക്കാഴ്ച വളരെ…
മസ്‌കത്ത് ∙ ഒമാനി റിയാലിന്റെ ചിഹ്നം ഔദ്യോഗികമായി പുറത്തിറക്കി സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ (സിബിഒ). ഒമാനി റിയാലിന് ഏകീകൃത…
This website uses cookies.