നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ വീഴ്ച വരുത്തിയതിന് പരസ്യശാസനയെന്ന നടപ ടിയാണ് സിപിഎം കൈക്കൊണ്ടത്. ജി സുധാകരന്‍ വീഴ്ച വരുത്തിയെന്ന അന്വേഷണ റിപ്പോര്‍ട്ട് സിപിഎം സം സ്ഥാന സമിതിയില്‍ അവതരിപ്പിച്ചു
തിരുവനന്തപുരം: മുതിര്‍ന്ന സിപിഎം നേതാവ് ജി സുധാകരനെതിരെ അച്ചടക്കനടപടി. ജി സുധാകരന് പരസ്യശാസന നല്‍കാന്‍ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം തീരുമാനിച്ചു. നിയമസഭാ തെര ഞ്ഞെടുപ്പ് പ്രചാരണത്തില്‍ വീഴ്ച വരുത്തിയതിനാണ് പാര്‍ട്ടി നടപടി സ്വീകരിച്ചത്.സുധാകരന്റെ ഭാഗത്തു നിന്നും പ്രചാരണത്തില്‍ അലംഭാവം ഉണ്ടായതായി നേതൃയോഗം വിലയിരുത്തി. സെക്രട്ടേറിയറ്റ് തീരുമാ നം സംസ്ഥാന സമിതി അംഗീകരിച്ചു. സുധാകരന്‍ അച്ചടക്ക നടപടി നേരിടുന്നത് രണ്ടാം തവണയാണ്.
അമ്പലപ്പുഴയിലെ ഇടത് സ്ഥാനാര്‍ഥിയായിരുന്ന എച്ച്. സലാമിന്റെ വിജയം ഉറപ്പിക്കുന്ന വിധത്തില്‍ പ്രചാ രണം നടത്തുന്നതില്‍ സുധാകരന് വീഴ്ച വന്നുവെന്നാണ് അന്വേ ഷണ കമ്മീഷന്റെ കണ്ടെത്തല്‍.
സിപിഎം തെരഞ്ഞെടുപ്പ് അവലോകന റിപ്പോര്‍ട്ടില്‍ ജി സുധാകരന്റെ പേരെടുത്ത് പരാമര്‍ശിച്ചിട്ടുണ്ട്. അമ്പലപ്പുഴയിലെ സ്ഥാനാര്‍ഥിയെ സുധാകരന്‍ പിന്തുണച്ചില്ല, സാ മ്പത്തിക പ്രതിസന്ധി മറികടക്കുന്ന തിന് സഹായകരമായ നിലപാട് സ്വീകരിച്ചില്ല, സ്ഥാനാര്‍ഥിക്കെതിരെ നടന്ന വര്‍ഗീയ പ്രചാരണങ്ങളെ പ്രതിരോധിക്കാതെ മൗനം പാലി ച്ചു തുടങ്ങിയ കണ്ടെത്തലുകളാണ് റിപ്പോര്‍ട്ടിലുള്ളത്. എളമരം കരീമി നെയും കെ ജെ തോമസിനെയുമാണ് സുധാകരനെതിരെ ഉയര്‍ന്ന പരാതി അന്വേഷിക്കാന്‍ സിപിഎം ചുമതലപ്പെടുത്തിയത്. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടിയുണ്ടായത്.
അമ്പലപ്പുഴ വിഷയം ചര്‍ച്ച ചെയ്ത സംസ്ഥാന കമ്മിറ്റിയോഗത്തിലും ജില്ലാ കമ്മിറ്റി യോഗത്തിലും സുധാകരന്‍ പങ്കെടുത്തിരുന്നില്ല.നടപടിയെ കുറിച്ച് പ്രതികരിക്കാന്‍ ജി സുധാകരന്‍ തയ്യാറായില്ല.
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.