Kerala

ജില്ലകളില്‍ ഇലക്ട്രിക് വാഹന ചാര്‍ജിങ് സ്റ്റേഷനുകള്‍, കെ ഫോണ്‍ പദ്ധതിക്ക് 100 കോടി ; ബജറ്റില്‍ പ്രധാന പ്രഖ്യാപനങ്ങള്‍

  • പ്രധാന പ്രഖ്യാപനങ്ങള്‍ :
  • എല്ലാ ജില്ലകളിലും ഇലക്ട്രിക് വാഹന ചാര്‍ജിങ് സ്റ്റേഷനുകള്‍ സ്ഥാപിക്കുന്നതിന് 7.8 കോടി രൂപ വകയിരുത്തി
  • കെ ഫോണ്‍ പദ്ധതി നടപ്പാക്കാന്‍ നൂറു കോടി രൂപ അനുവദിച്ചു,70,000 കുടുംബങ്ങള്‍ക്കു സൗജന്യ ഗാര്‍ഹിക ഇന്റര്‍നെറ്റ് കണക്ഷന്‍ നല്‍കും
  • സ്റ്റാര്‍ട്ട്അപ്പ് മിഷന് ബജറ്റില്‍ 90.2 കോടി രൂപ വകയിരുത്തി, ടെക്നോ പാര്‍ക്കിന് 26 കോടിയും ഇന്‍ഫോ പാര്‍ക്കിന് 25 കോടിയുമാണ് വകയിരുത്തല്‍
  • വിലക്കയറ്റം നേരിടാന്‍ 2000 കോടി രൂപ വകയിരുത്തി.
    തനതു വരുമാനം വര്‍ധിച്ചു. ഈ വര്‍ഷം 85,000 കോടിരൂപയാകും.
  • റബര്‍ സബ്സിഡിക്ക് 600 കോടി രൂപ അനുവദിച്ചു.
  • സര്‍ക്കാര്‍ വകുപ്പികള്‍ വാര്‍ഷിക റിപ്പോര്‍ട്ട് തയാറാക്കണം. ഇതിനായി മേല്‍നോട്ടത്തിന് ഐഎംജിയെ ചുമതലപ്പെടുത്തി.

തിരുവനന്തപുരം: അതിജീവനത്തിന്റെ വര്‍ഷമായിരുന്നു കടന്നു പോയതെന്ന് ബജറ്റ് അവതരണത്തിന് അഭിമുഖമായി ധനമന്ത്രി പറഞ്ഞു. കേരളം പ്രതിസന്ധിയില്‍ നിന്ന് കരകയറിയ വര്‍ഷമാണിത്. വ്യാവ സായ മേഖലയില്‍ അടക്കം മികച്ച വളര്‍ച്ചാ നിരക്ക് ഉണ്ടായിയെന്നും മന്ത്രി പറഞ്ഞു.

സര്‍ക്കാര്‍ വകുപ്പികള്‍ വാര്‍ഷിക റിപ്പോര്‍ട്ട് തയാറാക്കണം. ഇതിനായി മേല്‍നോട്ടത്തിന് ഐഎംജിയെ ചുമതലപ്പെടുത്തി. സംസ്ഥാന ബജറ്റിനെ കുറിച്ച് ആശങ്ക വേണ്ടെന്ന് ധനമന്ത്രി ബജറ്റ് അവതരണത്തിന് മുമ്പ് മാധ്യമങ്ങളോട് പറഞ്ഞു. താങ്ങാനാവാത്ത ഭാരം ജനങ്ങള്‍ക്കുണ്ടാകില്ല. അധികഭാരം അടിച്ചേല്‍പി ക്കുന്നത് എല്‍ഡിഎഫ് നയമല്ലെന്നും ചെലവ് ചുരുക്കാന്‍ സ്വാഭാവികമായും നിര്‍ദേശങ്ങളുണ്ടാകുമെ ന്നും ജനകീയ മാജിക് പ്രതീക്ഷിക്കാമെന്നും ധനമന്ത്രി പറഞ്ഞു.

The Gulf Indians

Recent Posts

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…

2 weeks ago

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…

2 weeks ago

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

4 months ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

4 months ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

8 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

8 months ago

This website uses cookies.