പാലാരിവട്ടം പാലം അഴിമതി കേസില്‍ ജാമ്യവ്യവസ്ഥയില്‍ ഇളവ് തേടി മുന്‍ മന്ത്രി വികെ ഇബ്രാഹിം കുഞ്ഞ് എംഎല്‍എ സമര്‍പ്പിച്ച ഹര്‍ജി തള്ളി. ജില്ലയ്ക്ക് പുറത്ത് പോകാന്‍ അനുമതി തേടിയുള്ള അപേക്ഷയാണ് തള്ളിയത്.
കൊച്ചി : പാലാരിവട്ടം പാലം അഴിമതി കേസില്‍ ജാമ്യവ്യവസ്ഥയില്‍ ഇളവ് തേടി മുന്‍ മന്ത്രി വികെ ഇബ്രാഹിം കുഞ്ഞ് എംഎല്‍എ സമര്‍പ്പിച്ച ഹര്‍ജി തള്ളി. ജില്ലയ്ക്ക് പുറത്ത് പോകാന്‍ അനുമതി തേടിയുള്ള അപേക്ഷയാണ് തള്ളിയത്.
രാജ്യസഭാ തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാന്‍ തിരുവനന്തപുരത്തേക്ക് പോകാന്‍ അനുവദിക്കണം, എം എല്‍ എ ക്വാര്‍ട്ടേഴ്സ് ഒഴിയണം എന്നത് അടക്കം ഉള്ള ആവശ്യം ഉന്നയിച്ചാണ് ഹര്‍ജി നല്‍കി യത്. എന്നാല്‍ രാജ്യസഭാ തെറ്റഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥികള്‍ എതിരില്ലാതെ തെരെഞ്ഞെ ടുത്തു എന്ന് പ്രോസിക്യൂട്ടര്‍ അറിയിച്ചു. ഇതോടെയാണ് ഹര്‍ജി തള്ളിയത്.
നേരത്തെ ഉപാധികളോടെയാണ് കോടതി ഇബ്രാഹിം കുഞ്ഞിന് ജാമ്യം അനുവദിച്ചത്. ആരോഗ്യ സ്ഥിതി പരിഗണിച്ചായിരുന്നു ജാമ്യം നല്‍കിയത്. എറണാകുളം ജില്ല വിട്ടു പോകരുത്, സാക്ഷികളെ സ്വാധീനിക്കരുത്, അന്വേഷണവുമായി സഹകരിക്കണം, പാസ്‌പോര്‍ട്ട് കോടതിയില്‍ നല്‍കണം എന്നിങ്ങനെയാണ് ഉപാധികള്‍. കേസില്‍ കഴിഞ്ഞ വര്‍ഷം നവംബര്‍ 18നാണ് ഇബ്രാഹിം കുഞ്ഞി നെ വിജിലന്‍സ് അറസ്റ്റ് ചെയ്തത്. നേരത്തെ കേസില്‍ മൂന്നു തവണ ഇബ്രാഹിം കുഞ്ഞിനെ അറസ്റ്റു ചെയ്തിരുന്നു.
മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…
പി.കെ സജിത് കുമാര്‍ : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
This website uses cookies.