കോവിഡ് മൂലം അടച്ചിടപ്പെട്ട തിയേറ്ററുകളില്‍ വീണ്ടും തിരശ്ശീല ഉയര്‍ന്നപ്പോള്‍ ചിരിക്കാനൊരു ചിത്രം പ്രേക്ഷകരെ തേടിയെത്തി.സൂപ്പര്‍താരങ്ങളുടെ പകിട്ടില്ലാതെ, പ്രദര്‍ശനത്തിനെത്തി പ്രേക്ഷകരുടെ മനം കവര്‍ന്ന് ജൈത്രയാത്ര തുടരുകയാണ് ആ ചിത്രം, ജാനേമന്‍!.
സുരേഷ് കുമാര്‍. ടി
കോവിഡ് മൂലം അടച്ചിടപ്പെട്ട തിയേറ്ററുകളില്‍ വീണ്ടും തിരശ്ശീല ഉയര്‍ന്നപ്പോള്‍ ചിരിക്കാനൊരു ചിത്രം പ്രേക്ഷകരെ തേടിയെത്തി.സൂപ്പര്‍താരങ്ങളുടെ പകിട്ടില്ലാതെ, പ്രദര്‍ ശനത്തിനെത്തി പ്രേക്ഷകരുടെ മനം കവര്‍ന്ന് ജൈത്രയാത്ര തുടരുകയാണ് ആ ചിത്രം, ജാനേമന്‍!. പുതുമുഖമായ ചിദംബരമാണ് സംവിധായകന്‍. അദ്ദേഹവും നടന്‍ ഗണപതിയും സപ്‌നേഷ് വാരച്ചാലും ചേര്‍ന്നാണ് തിരക്കഥ എഴു തിയിട്ടുള്ളത്. ഗണപതിയുടെ സഹോദരന്‍ എന്നതായിരുന്നു ജാനേമന്‍ ഇറങ്ങുന്നതിനു മുമ്പ് ചിദംബ രത്തിന്റെ സിനിമാ മേല്‍വിലാസം.
സമൂഹത്തില്‍ ഇന്ന് പരക്കെ കണ്ടുവരുന്ന ഒരു രോഗാവസ്ഥയാണ് വിഷാദം. ഭൗതികമായ ഒറ്റപ്പെടല്‍, ജ നിച്ചു വളര്‍ന്ന സ്ഥലത്തു നിന്ന് മറ്റൊരിടത്തിലേക്കുള്ള പറിച്ചുനടല്‍, ഗാഢബന്ധങ്ങളറ്റുപോകല്‍, പ്രിയ പ്പെട്ടവരുടെ മരണം തുടങ്ങി പല കാരണങ്ങള്‍ കൊണ്ട് അത് സംഭവിക്കാം. ഏകാന്തതയില്‍ മുങ്ങിയ അത്തരം ഘട്ടങ്ങളില്‍ ചേര്‍ത്തുപിടി ക്കാന്‍, സാന്ത്വനവാക്കുകള്‍ പകര്‍ന്നു നല്‍കാന്‍ ആരെങ്കിലും ഉണ്ടാ യില്ലെങ്കില്‍ അവരെ അതില്‍ നിന്ന് മോചിപ്പിക്കാന്‍ കഴിഞ്ഞെന്നുവരില്ല.ഏകാന്തത ഉയര്‍ത്തുന്ന കടുത്ത മാനസികവ്യഥയില്‍ നിന്ന് മുക്തി നേടാന്‍ സാധിക്കാതെ ആത്മഹത്യയില്‍ ഒടുങ്ങുന്നവര്‍ നിരവധി. ഇത്ത രത്തിലുള്ള വാര്‍ത്തകള്‍ നമ്മള്‍ ലാഘവത്തോടെ വായിച്ചുവിടുക യാണ് പതിവ്. കാതലായ ഈ പ്രശ്‌നം കൂടി ജാനേമന്‍ ചര്‍ച്ച ചെയ്യുന്നു.
ഏകാന്തത ഭ്രാന്തമായ അവസ്ഥയിലേക്ക് കൊണ്ടെത്തിച്ചപ്പോള്‍ അതില്‍ നിന്നുള്ള മോചനം തേടി ജോയ് മോന്‍ കേരളത്തിലേക്കൊരു യാത്ര പ്ലാന്‍ ചെയ്യുന്നു. കനത്ത മഞ്ഞുവീഴ്ച കാരണം കുറച്ചുനാള്‍ അയാള്‍ ക്കവിടെ ജോലിക്ക് ഹാജരാകേണ്ടിയുമിരുന്നില്ല. തന്റെ മുപ്പതാം ജന്മദിനം കേരളത്തില്‍ ആഘോഷിക്കു ന്നതിനായി ജോയ് മോ ന്‍ സുഹൃത്ത് ഡോ.ഫൈസലുമായി (ഗണപതി) ചേര്‍ന്ന് പദ്ധതി തയ്യാറാക്കുന്നു. ഫൈസല്‍ അതിലേക്ക് അവരുടെ കൂട്ടുകാരന്‍ സമ്പത്തിനെക്കൂടി (അര്‍ജുന്‍ അശോകന്‍) ചേര്‍ക്കുന്നു. തന്റെ വീട്ടിലാണ് പാര്‍ട്ടി എന്നറിഞ്ഞതോടെ സമ്പത്ത് അതിനെ എതിര്‍ക്കുന്നുണ്ടെങ്കിലും ഒടുവില്‍ മന സ്സില്ലാമനസ്സോടെ സമ്മതിക്കുന്നു. എന്നാല്‍ അവരുടെ ഭാവനയ്ക്കപ്പുറമായിരുന്നു ജോയ് മോന്റെ പ്ലാനിംഗു കള്‍. പിറന്നാള്‍ പാര്‍ട്ടിക്കൊപ്പം അയാള്‍ സഹപാഠികളുടെ പുന:സമാഗമവും കൂട്ടിച്ചേര്‍ത്തിരുന്നു.
പാര്‍ട്ടിക്കുള്ള ഒരുക്കങ്ങള്‍ സമ്പത്തിന്റെ വീട്ടില്‍ തകൃതിയായി നടക്കുമ്പോള്‍ തൊട്ടടുത്ത വീട്ടില്‍ അവി ചാരിതമായി ഒരു മരണം സംഭവിക്കുന്നു. കുമളിയില്‍ നിന്ന് വന്ന് അവിടെ വാടകയ്ക്ക് താമസിക്കുന്നവരാ ണവര്‍. അവിടുത്തെ ഗൃഹനാഥനായ റിട്ട.പട്ടാളക്കാരനാണ് മരിച്ചത്. നാട്ടുനടപ്പനുസരിച്ച് പിറന്നാള്‍ പാര്‍ട്ടി ഒഴിവാക്കപ്പെടേണ്ടതാണെങ്കിലും ജോയ് മോന്‍ അതിന് തയ്യാറല്ല. മരിച്ചയാളുടെ മകനായ മോനിച്ചനുമാ യി (ബാലു വര്‍ഗീസ്) ഉടക്ക് നിലവിലുള്ളതിനാല്‍ പാര്‍ട്ടി നടത്തുന്നതില്‍ സമ്പത്തിന് എതിരഭിപ്രായമൊ ന്നുമില്ല. എന്നാല്‍ ജോയ് മോന്റെ ക്ഷണപ്രകാരം പുതിയ അതിഥികള്‍ വീട്ടില്‍ വന്നുകേറാന്‍ തുടങ്ങു മ്പോഴാണ് അയാളുടെ മട്ടു മാറുന്നത്. സീരിയല്‍ നടന്‍ രതീഷും (സിദ്ധാര്‍ത്ഥ് മേനോന്‍) ഗുണ്ട സജിയു മൊക്കെ വരുമ്പോള്‍ അയാളിലെ അമര്‍ഷം അണ പൊട്ടിയൊഴുകുന്നുണ്ടെങ്കിലും, നഷ്ടപ്രാണേശ്വരി അമ്മുവിന്റെ ആഗമനത്തോടെ അയാള്‍ തരളനായി മാറുന്നു. പെട്ടെന്നുതന്നെ പഴയ കാമുകക്കുപ്പായം എടുത്തണിഞ്ഞ അയാള്‍ അവളെ വീണ്ടും ഇഷ്ടപ്രാണേശ്വരിയാക്കാനുള്ള പ്രയത്‌നത്തിലേര്‍പ്പെടുന്നു.
മരിച്ചയാളുടെ അനുജനും കര്‍ഷകനുമായ കുഞ്ഞുമോന്‍ (ലാല്‍) ആണ് ജാനേമനിലെ മറ്റൊരു പ്രധാന കഥാപാത്രം. അയാള്‍ എല്ലാവരെയും ബന്ധിപ്പിക്കുന്ന ഒരു പാലമാ യി വര്‍ത്തിക്കുന്നു. അപ്രധാനമെന്ന് തോന്നിയേക്കാവുന്ന കഥാപാത്രങ്ങള്‍ക്കുപോലും പ്രേക്ഷകര്‍ ഓര്‍ത്തുവയ്ക്കും വിധം മിഴിവു പകരാന്‍ സാ ധിച്ചിട്ടുണ്ടെന്നതും ഈ ചിത്രത്തിന്റെ പ്ലസ് പോയിന്റാണ്. ഇവന്റ് മാനേജ്‌മെന്റുകാരനും, സജിയേട്ടന്‍ ഇവിടെ സേഫല്ലെന്ന് കൂടെക്കൂടെ പറയുന്ന പാലക്കാട്ടുകാരനും,കേക്ക് കൊണ്ടുവരുന്നയാളും, ഓസി നടിക്കാന്‍ ആരുമായും സെറ്റുകൂടുന്ന അയല്‍വാസിയുമൊക്കെ അവരില്‍ ചിലര്‍ മാത്രം. കഥയുടെ കാര്യത്തിലും ഇത് കാണാന്‍ കഴിയും. ഇടയില്‍ ഉപകഥകളെന്നു കരുതാവുന്ന ചില സംഭവങ്ങള്‍ കേറി വരുമ്പോഴും പ്രധാന കഥയില്‍ നിന്ന് ബന്ധം വിട്ടുപോകാതെ നിലനിര്‍ത്താന്‍ സാധിച്ചിട്ടുണ്ട്. ക്ലൈമാ ക്‌സിലേക്കായി ഒരു ട്വിസ്റ്റും കരുതിവയ്ക്കുന്നു. നാഗരികരുടെ പുറംപൂച്ചുകളും കപടതയും ചിത്രീകരി ക്കുമ്പോള്‍തന്നെ ഗ്രാമീണരുടെ നിഷ്‌കളങ്കതയും ഹൃദയവിശുദ്ധിയും എടുത്തുകാട്ടുക കൂടി ചെ യ്യുന്നു. ജോയ് മോന്‍ അത് തിരിച്ചറിയുകയും കൂട്ടുകാരനോട് തുറന്നുപറയുകയും ചെയ്യുന്നുണ്ട്.
ജോയ് മോനും മോനിച്ചനും ഒരുതരത്തില്‍ വിഷാദത്തിനടിമകളാണ്. വ്യത്യസ്തമായ രീതിയിലാണെന്നു മാ ത്രം. ഒരാള്‍ വിജനതയില്‍ ഒറ്റപ്പെടുമ്പോള്‍, മറ്റെയാള്‍ ആള്‍ക്കൂട്ട ത്തില്‍ തനിയെയാകുകയാണ്. ഇവര്‍ തമ്മിലുള്ള കണ്ടുമുട്ടലും സംഭാഷണവും അതുവരെ പുലര്‍ത്തിപ്പോന്ന രീതിയില്‍നിന്നും ഈ ചിത്രത്തെ മറ്റൊരു തലത്തിലേക്കുയ ര്‍ത്തുന്നു.
മഞ്ഞില്‍ വിരിഞ്ഞ പൂക്കളിലെ ഗാനം സന്ദര്‍ഭോചിതമായി ഉപയോഗിച്ചതും, അനശ്വരപ്രണയം വെളിപ്പെ ടുത്തുന്ന കത്തിന്റെ വായനയ്ക്ക് ആസിഫലിയുടെ ശബ്ദം ഉപയോഗി ച്ചതുമെല്ലാം ചിത്രത്തെ കൂടുതല്‍ ആ കര്‍ഷകമാക്കുന്നു. ടി വി സീരിയലുകളെ കണക്കിന് കളിയാക്കി ഒരു സീരിയല്‍ നടനെതന്നെ കഥാപാത്ര മാക്കിയതും പ്രേക്ഷകരെ രസിപ്പിച്ചു. ഇതിലും വലിയ ക്ലൈമാക്‌സ് സ്വപ്നങ്ങളില്‍ മാത്രം എന്നു പറയാവു ന്ന, മതത്തിന്റെ വേലിക്കെട്ടുകളില്‍ നന്മയുടെ പൂക്കള്‍ വിടര്‍ത്തുന്ന അന്ത്യം ജാനേമന്‍ എന്ന ശീര്‍ഷക ത്തിനോടു കൂടി നീതി പുലര്‍ത്തുന്ന സവിശേഷതയാണ്.
തിരക്കഥയുടെ ബലംതന്നെയാണ് ജാനേമന്റെ വിജയത്തിലെ പ്രധാന ഘടകമെന്നു പറയാം. വരികള്‍ക്കി ടയില്‍ വിരിയുന്ന തമാശകള്‍ ഓര്‍ത്തു ചിരിക്കാന്‍പോലും ഉതകുന്നവയാണ്. അതില്‍ എല്ലാ കഥാപാത്ര ങ്ങളും പരസ്പരം മത്സരിക്കുന്നു. അക്കാര്യത്തില്‍ സംവിധായകന്‍ എല്ലാ അഭിനേതാക്കളെയും വിലക്കു കളില്ലാതെ അഴിഞ്ഞാടാന്‍ അനുവദിച്ചിരിക്കുന്നു. സിറ്റ്വേഷന്‍ കോമഡികളും മികച്ചുനിന്നു.
ടെന്‍ഷനെല്ലാം അവധി കൊടുത്ത് രണ്ടര മണിക്കൂര്‍ ആഹ്ലാദിക്കാന്‍, മനസ്സുതുറന്ന് ചിരിക്കാന്‍ ഇഷ്ടപ്പെടു ന്ന പ്രേക്ഷകര്‍ക്ക് തീര്‍ച്ചയായും ജാനേമന് ടിക്കറ്റെടുക്കാം. ചിദം ബരം എന്ന സംവിധായകന്‍ മലയാള സി നിമയില്‍ ഇനിയും ഉണ്ടാകും എന്ന ഉറപ്പു കൂടി നല്‍കുന്നുണ്ട് ഈ ചിത്രം.
മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.