Kerala

ജാതി അധിക്ഷേപം നാക്കു പിഴ, മാപ്പു പറഞ്ഞ് കാസര്‍കോട് ഗവ. കോളജ് മുന്‍ പ്രിന്‍സിപ്പല്‍

തന്റെ പരാമര്‍ശങ്ങള്‍കൊണ്ട് വിദ്യാര്‍ത്ഥികള്‍ക്ക് ഉണ്ടായിട്ടുളള മാനസിക വിഷമങ്ങള്‍ ക്കും കോളേജി ന്റെ പ്രതിച്ഛായക്ക് എന്തെങ്കിലും കോട്ടങ്ങളുണ്ടായിട്ടുണ്ടെങ്കില്‍ അതി ന് മാപ്പ് പറയുന്നുവെന്നു രമ വാര്‍ത്ത കുറിപ്പില്‍ പറഞ്ഞു

കാസര്‍ഗോഡ്: വിദ്യാര്‍ത്ഥിനികള്‍ക്കെതിരായ വിവാദ പരാമര്‍ശത്തില്‍ മാപ്പ് പറഞ്ഞ് കാസര്‍ഗോഡ് ഗവ. കോളേജിലെ മുന്‍ പ്രിന്‍സിപ്പല്‍ ഡോ. എം രമ. ചില വിദ്യാര്‍ത്ഥി കളുടെ ആശാസ്യമല്ലാത്ത ചെയ്തികളെ ക്കുറിച്ച് പറഞ്ഞപ്പോള്‍ അത് മൊത്തം വിദ്യാര്‍ത്ഥികളുടെ സ്ഥിതിയായി തെറ്റിദ്ധരിക്കപ്പെട്ടെങ്കില്‍ അത് ഖേദകരമാണ്. തന്റെ പരാമര്‍ ശങ്ങള്‍കൊണ്ട് വിദ്യാര്‍ത്ഥികള്‍ക്ക് ഉണ്ടായിട്ടുളള മാനസിക വിഷമങ്ങള്‍ ക്കും കോളേജിന്റെ പ്രതിച്ഛായക്ക് എന്തെങ്കിലും കോട്ടങ്ങളുണ്ടായിട്ടുണ്ടെങ്കില്‍ അതിന് മാപ്പ് പറയുന്നു വെന്നു രമ വാര്‍ത്ത കുറിപ്പില്‍ പറഞ്ഞു.

എസ്എഫ്‌ഐ തനിക്കെതിരെ അപവാദ പ്രചരണം തുടരുകയാണെന്നും ദേഹോപദ്രവം ഏല്‍പ്പിച്ച് കൊ ല്ലുവാനുളള ശ്രമം നടത്തിയെന്നും രമ ആരോപിച്ചു. കോളേജില്‍ മയക്കുമരുന്ന് ഉപയോഗവും അരുതാ ത്ത മറ്റ് പലതും നടക്കുന്നുണ്ടെന്നായിരുന്നു രമ പറഞ്ഞിരുന്നത്. കാസര്‍ഗോഡ് ഗവ. കോളേജിലെ മുന്‍ പ്രിന്‍സിപ്പലിന്റെ പരാമര്‍ശത്തിനെതിരെ മഹിളാ അസോസിയേഷന്‍ രംഗത്തെത്തിയിരുന്നു. പ്രിന്‍സി പ്പല്‍ പോലുള്ള ഉന്നത തസ്തികയിലിരുന്ന് ഇത്രമാത്രം തരംതാഴരുതെന്ന് മഹിളാ അസോസിയേഷന്‍ ജില്ലാ കമ്മിറ്റി പറഞ്ഞു.

കുട്ടികളുടെ ക്യാമ്പസിലെ ഇടപെടല്‍ സദാചര പൊലീസ് കണ്ണിലൂടെ വീക്ഷിച്ച് സ്വന്തം അഭിപ്രായം രൂപ പ്പെടുത്തുന്നത് സ്ഥാനത്തിന് ചേര്‍ന്നതല്ല. പുതിയ കാലത്ത് പെ ണ്‍കുട്ടികള്‍ ക്യാമ്പസിലും പൊതുസമൂ ഹത്തിലും ഉയര്‍ന്ന ബോധ്യത്തില്‍ പ്രവര്‍ത്തിക്കുന്നവരാണ്. അവരെയാണ് അധ്യാപിക എന്ന പദവി പോ ലും മറന്ന് ആക്ഷേപിച്ചത്. സ്വന്തം മകള്‍ പഠിക്കുന്ന കാമ്പസിനെയാണ് പൊതുസമൂഹത്തിന് മുന്നില്‍ ഇ ത്രമാത്രം ഇകഴ്ത്തിയത്. പദവിയിലിരുന്ന് മന്ത്രിയെ പോലും ആക്ഷേപിച്ച പ്രിന്‍സിപ്പലിനെതി രെ നടപടി വേ ണമെന്നും മഹിളാ അസോസിയേഷന്‍ ആവശ്യപ്പെട്ടിരുന്നു.

രമയ്ക്കെതിരെ എസ്എഫ്ഐയും രംഗത്തെത്തിയിരുന്നു. രമ നടത്തിയ അശ്ലീല പരാമര്‍ശങ്ങള്‍ അങ്ങേ യറ്റം ഖേദകരമാണ്. രമയുടെ ഏകാധിപത്യ നിലപാടുകളെ ചോദ്യം ചെയ്ത വിദ്യാര്‍ത്ഥികളെ പരസ്യമായി അപമാനിക്കാനും മോശക്കാരായി ചിത്രീകരിക്കാനുമാണ് അവര്‍ ശ്രമിക്കുന്നതെന്ന് എസ്എഫ്ഐ സം സ്ഥാന സെക്രട്ടറി പിഎം ആര്‍ഷോ പറഞ്ഞു. വിദ്യാര്‍ത്ഥികളെ മോശക്കാരായി ചിത്രീകരിക്കുന്ന രമയുടെ ദുഷ്ടലാക്ക് നാട് തിരിച്ചറിയും. അധികാര ഭ്രാന്തും വിദ്യാര്‍ത്ഥി വിരുദ്ധതയും മാത്രമല്ല, തികഞ്ഞ ജാതി വെറിയും പുളിച്ചുതികട്ടുന്നുണ്ട് രമയുടെ നാവിലും തലച്ചോറിലുമെന്ന് പി എം ആര്‍ഷോ പറഞ്ഞിരുന്നു.

The Gulf Indians

Recent Posts

വിനോദ് ഭാസ്കർ അനുസ്മരണവും രക്തദാന ക്യാമ്പും ബ്ലഡ് ഡോണേഴ്സ് ഒമാൻ സംഘടിപ്പിച്ചു

മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…

2 months ago

റൂവി മലയാളി അസോസിയേഷൻ വനിതാ വിങിന്റെ നേതൃത്വത്തിൽ ഓണാഘോഷ കമ്മിറ്റി രൂപീകരിച്ചു

മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…

2 months ago

സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് റൂവി മലയാളി അസോസിയേഷൻ ആരോഗ്യാവബോധ ക്ലാസും സൗജന്യ മെഡിക്കൽ ചെക്കപ്പും സംഘടിപ്പിക്കുന്നു

മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…

2 months ago

12ാമത് തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…

2 months ago

ദുബൈ: ഇന്ത്യയിലേക്ക് എൽ.എൻ.ജി എത്തിക്കാൻ അഡ്നോക് ഗ്യാസ്, ഹിന്ദുസ്ഥാൻ പെട്രോളിയം തമ്മിൽ കരാർ

ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…

2 months ago

മനാമ: യു.എസ് അംബാസഡറുമായി ശൂര കൗൺസിൽ ചെയർമാനുടെ കൂടിക്കാഴ്ച

മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…

2 months ago

This website uses cookies.