Kerala

ജര്‍മ്മനിയിലേയ്ക്കുളള നഴ്‌സിങ്ങ് റിക്രൂട്ട്‌മെന്റ് : അപേക്ഷിക്കാനുള്ള തീയതി മാര്‍ച്ച് 10 വരെ നീട്ടി

ഏപ്രില്‍ 19 മുതല്‍ 28 വരെ തിരുവനന്തപുരത്ത് ജര്‍മ്മന്‍ ഡെലിഗേഷന്‍ നേരിട്ട് നട ത്തുന്ന ഇന്റര്‍വ്യൂ വിലൂടെ തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് ഗോയ്‌ഥേ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ജര്‍മ്മന്‍ ഭാഷാപരിശീലനം (ബി 1 ലെ വല്‍ വരെ) നല്‍കി ജര്‍മ്മനിയിലെ ആരോഗ്യ മേഖലയിലേയ്ക്ക് റിക്രൂട്ട് ചെയ്യും. മലയാളികളായ സ്ത്രീകള്‍ ക്കും പുരുഷന്മാര്‍ക്കും അ പേക്ഷിക്കാവുന്നതാണ്

തിരുവനന്തപുരം : നോര്‍ക്ക റൂട്ട്‌സും ജര്‍മ്മന്‍ ഫെഡറല്‍ എംപ്ലോയ്‌മെന്റ് ഏജന്‍സിയും ജര്‍മ്മന്‍ ഏജ ന്‍സി ഫോര്‍ ഇന്റര്‍നാഷണല്‍ കോ-ഓപ്പറേഷനും സംയുക്തമായി നടപ്പാക്കുന്ന, ജര്‍മ്മനിയി ലേയ്ക്കുളള നഴ്‌സുമാരുടെ റിക്രൂട്ട്‌മെന്റ് പദ്ധതിയായ ട്രിപ്പിള്‍ വിന്‍ പദ്ധതിയിലേയ്ക്ക് മാര്‍ച്ച് 10 വരെ അപേക്ഷ നല്‍ കാം. നേരത്തേ മാര്‍ച്ച് അറ് വ ആയിരുന്നു അവസാന തീയ്യതി . നഴ്‌സിങ്ങില്‍ ബിരുദമോ ഡിപ്ലോമയോ ഉള്ളവര്‍ക്കാണ് അവസരം.

ഏപ്രില്‍ 19 മുതല്‍ 28 വരെ തിരുവനന്തപുരത്ത് ജര്‍മ്മന്‍ ഡെലിഗേഷന്‍ നേരിട്ട് നടത്തുന്ന ഇന്റര്‍വ്യൂ വിലൂടെ തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് ഗോയ്‌ഥേ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ജര്‍മ്മന്‍ ഭാഷാപരിശീലനം (ബി 1 ലെ വല്‍ വരെ) നല്‍കി ജര്‍മ്മനിയിലെ ആരോഗ്യമേഖലയിലേയ്ക്ക് റിക്രൂട്ട് ചെയ്യും. മലയാളികളായ സ്ത്രീകള്‍ ക്കും പുരുഷന്മാര്‍ക്കും അപേക്ഷിക്കാവുന്നതാണ്.

ബി.എസ്.സി നഴ്‌സുമാര്‍ക്ക് പ്രവര്‍ത്തി പരിചയം നിര്‍ബന്ധമല്ല. എന്നാല്‍ ജനറല്‍ നഴ്‌സിംഗ് പാസായവ ര്‍ക്ക് 3 വര്‍ഷത്തെ പ്രവര്‍ത്തി പരിചയം നിര്‍ബന്ധമാണ്. പ്രായപരിധി ഇല്ല. ഭാഷാ പരിശീലനവും റിക്രൂ ട്ട്‌മെന്റും സൗജന്യമായിരിക്കും.

ട്രിപ്പിള്‍വിന്‍ പ്രോഗ്രാമില്‍ നേരത്തെ അപേക്ഷിച്ചിട്ടും സെലക്ഷന്‍ ലഭിക്കാത്തവര്‍,മൂന്ന് വര്‍ഷമോ അതി നുമുകളിലോ പ്രവര്‍ത്തി പരിചയമുള്ളവര്‍,ജര്‍മ്മന്‍ ഭാഷാ പ്രാവീണ്യമുള്ളവര്‍, ഹോം കെയര്‍/നഴ്‌സിംഗ് ഹോം പ്രവര്‍ത്തി പരിചയമുള്ളവര്‍,തീവ്രപരിചരണം/ജറിയാട്രിക്‌സ് കാര്‍ഡിയോളജി/ജനറല്‍ വാര്‍ഡ് സര്‍ജിക്കല്‍- മെഡിക്കല്‍ വാര്‍ ഡ്/നിയോനാറ്റോളജി/ന്യൂറോളജി/ഓര്‍ത്തോപീഡിക്‌സും അനുബന്ധ മേ ഖലകളും/ഓപ്പറേഷന്‍ തീയേറ്റര്‍/ സൈക്യാട്രി എന്നീ മേഖലയില്‍ പ്രവര്‍ത്തി പരിചയമുള്ളവര്‍ എന്നിവ ര്‍ക്ക് മുന്‍ഗണന ലഭിക്കും.

ഗോയ്‌ഥേ ഇന്‍സ്റ്റിറ്റ്യൂട്ട് നിശ്ചയിക്കുന്ന കേന്ദ്രങ്ങളില്‍ നേരിട്ട് ക്ലാസിന് ഹാജരാകാന്‍ കഴിയുന്ന ഉദ്യോഗാര്‍ ത്ഥികള്‍ മാത്രം അപേക്ഷിച്ചാല്‍ മതിയാകും. ഏതെങ്കിലും വിദേശ രാജ്യങ്ങളില്‍ നിലവില്‍ ജോലി ചെയ്യു ന്നവരോ, സാധുവായ വിസ ഉള്ളവരോ ഈ പ്രോഗ്രാമിലേക്ക് അപേക്ഷിക്കാന്‍ അര്‍ഹരല്ല. അപേക്ഷകര്‍ കഴിഞ്ഞ ആറു മാസമായി ഇന്ത്യയില്‍ സ്ഥിരതാമസം ഉള്ളവരായിരിക്കണം.

താല്‍പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ നോര്‍ക്ക -റൂട്ട്‌സിന്റെ www.nifl.norkaroots.org എന്ന വെബ്‌സൈറ്റ് സന്ദര്‍ശിച്ച് അപേക്ഷ സമര്‍പ്പിയ്ക്കാവുന്നതാണെന്ന് നോര്‍ക്ക റൂ ട്ട്‌സ് ചീഫ് എക്‌സിക്യുട്ടീവ് ഓഫീസര്‍ അ റിയിച്ചു. അപേക്ഷയോടൊപ്പം ഇഢ, ഡിഗ്രി/ഡിപ്ലോമ സര്‍ട്ടിഫിക്കറ്റ്, German Language Certificate, രജി സ്‌ട്രേഷന്‍, മേല്‍പ്പറഞ്ഞ ഡിപ്പാര്‍ട്ടുമെന്റുകളില്‍ എക്‌സ്പീരിയന്‍സ് സൂചിപ്പിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍, പാസ്‌പോര്‍ട്ട് എന്നിവ സ്‌കാന്‍ ചെയ്ത് ഒറ്റ പി.ഡി.എഫ് ആയി അപ്പ് ലോഡ് ചെയ്യേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് 1800-425-3939 ടോള്‍ ഫ്രീ നമ്പരില്‍ ബന്ധപ്പെടാവുന്നതാണ്.

The Gulf Indians

Recent Posts

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

2 weeks ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

3 weeks ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

4 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

4 months ago

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…

4 months ago

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…

4 months ago

This website uses cookies.