Home

ബൈക്ക് യാത്രികരുടെ കൂട്ടായ്മയില്‍ പ്രിയന്‍ ; ജപിന്റെ ആകസ്മിക മരണത്തില്‍ ഞെട്ടല്‍ മാറാതെ കൂട്ടുകാര്‍

പ്രിയ സുഹൃത്തിന്റെ ആകസ്മിക വേര്‍പാടില്‍ ഞെട്ടല്‍ മാറാതെ കൂട്ടുകാര്‍. ബൈക്ക് യാത്ര കളെ ഇഷ്ടപ്പെട്ടിരുന്ന ജപിന്‍ ജയപ്രകാശ് (37) കഴിഞ്ഞ ദിവസം ഷാര്‍ജ -കല്‍ ബയില്‍ അപ കടത്തില്‍ മരിച്ചതിനോട് പൊരുത്തപ്പെടാനാകാതെ വിഷമിക്കുകയാണ് ഇപ്പോഴും സുഹൃ ത്തുക്കള്‍

ദുബായ് :പ്രിയ സുഹൃത്തിന്റെ ആകസ്മിക വേര്‍പാടില്‍ ഞെട്ടല്‍ മാറാതെ കൂട്ടുകാര്‍. ബൈക്ക് യാത്രകളെ ഇഷ്ടപ്പെട്ടിരുന്ന ജപിന്‍ ജയപ്രകാശ് (37) കഴിഞ്ഞ ദിവസം ഷാര്‍ജ -കല്‍ബയില്‍ അപകടത്തില്‍ മരിച്ചതി നോട് പൊരുത്തപ്പെടാനാകാതെ വിഷമിക്കുകയാണ് ഇപ്പോഴും സുഹൃത്തുക്കള്‍.

ജപിന്‍ ജയപ്രകാശ്

കോഴിക്കോട് ബാലുശ്ശേരി സ്വദേശിയായ ജപിന്‍ ദു ബായ് ഇന്ത്യന്‍ കോണ്‍സുലേറ്റിലെ മുന്‍ ജീവനക്കാ രനാണ്. കഴിഞ്ഞ ശനിയാഴ്ചയാണ് ജപിന്റെ ജീവന്‍ കവര്‍ന്ന അപക ടം ഉണ്ടായത്. ജോലി രാജിവെച്ച് സ്വന്ത മായി പരസ്യകമ്പനി തുടങ്ങാനിരുന്ന ജപിന്‍ തിങ്കളാഴ്ച ഉദ്ഘാടനവും നിശ്ചയിച്ചിരുന്നു.

യുഎഇയിലെ ബൈക്ക് യാത്രികരുടെ കൂട്ടായ്മയില്‍ അഗമായ ജപിന്‍ മത്സരങ്ങളിലും റൈഡുകളിലും സജീവമായിരുന്നു. ബൈക്ക് യാത്രകള്‍ ഇഷ്ടപ്പെട്ടി രു ന്ന ജപിന്‍ ഒഴിവു വേളകളില്‍ മലനിരകളിലേക്ക് ബൈക്ക് ഓടിച്ചു പോകുക പതിവായിരുന്നു. അവധി ദിവസത്തിന്റെ ആലസ്യത്തില്‍ രാവിലെ ബൈക്കു മായി ഉല്ലാസ സാഹസിക യാത്രയ്ക്ക് പോയ ജപിന്‍ അപകടത്തില്‍പ്പെട്ട വിവരമാണ് സുഹൃത്തുക്കളെ തേടി യെത്തിയത്. റോഡിലെ ഡിവൈഡറില്‍ തട്ടിമറിഞ്ഞാണ് ജപിന്റെ ബൈക്ക് അപകടത്തില്‍പ്പെട്ടത്. അപ കട സ്ഥലത്ത് പാഞ്ഞെത്തിയ പൊലീസും ആംബുലന്‍സും ജപിനെ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കി ലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല.

ഷാര്‍ജ -കല്‍ബ റോഡില്‍ രാവിലെ ഏഴുമണി കഴിഞ്ഞായിരുന്നു അപകടം. അതിരാവിലെ വാരാന്ത്യ അ വധി ദിനം കൂടിയായതിനാല്‍ അധികമാളുകള്‍ ഈ റോഡില്‍ ഉണ്ടായിരുന്നില്ല. അപകടം കണ്ട ആരോ ഷാര്‍ജ പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു. രാവിലെ 7.30 നാണ് ബൈക്ക് അപകടം സംബ ന്ധിച്ച വിവരം കണ്‍ട്രോള്‍ റൂമില്‍ ലഭിച്ചതെന്ന് ഷാര്‍ജ പൊലീസ് പറഞ്ഞു.

പോസ്റ്റ്മോര്‍ട്ടത്തിനു ശേഷം ഞായറാഴ്ച ജപിന്റെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയി. സഹപ്രവര്‍ത്ത കരും സുഹൃത്തുക്കളും ജപിന്റെ വേര്‍പാടില്‍ അനുശോചിച്ചു. രേഖപ്പെടുത്തി. ജപിന്റെ ഭാര്യ ഡോ. അ ഞ്ജു.വിദ്യാര്‍ത്ഥികളായ രണ്ട് മക്കളുണ്ട്.

The Gulf Indians

Recent Posts

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…

2 weeks ago

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…

3 weeks ago

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

4 months ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

4 months ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

8 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

8 months ago

This website uses cookies.