പാര്‍ട്ടി മുഖപത്രത്തില്‍ ഗുരുനിന്ദ നടത്തിയെന്ന് സമൂഹിക മാധ്യമങ്ങളില്‍ വിമര്‍ശിച്ച ഇടുക്കി ജില്ലാ സെക്രട്ടറി കെ കെ ശിവരാമനെതിരെ സിപിഐ അച്ചടക്ക നടപടി
തിരുവനന്തപുരം: പാര്‍ട്ടി മുഖപത്രത്തില്‍ ഗുരുനിന്ദ നടത്തിയെന്ന് സമൂഹിക മാധ്യമങ്ങളില്‍ വിമര്‍ ശിച്ച ഇടുക്കി ജില്ലാ സെക്രട്ടറി കെ കെ ശിവരാമനെതിരെ സിപിഐ അച്ചടക്ക നടപടി. പരസ്യ താ ക്കീത് നല്‍കാന്‍ സംസ്ഥാന കൗണ്‍സില്‍ തീരുമാനിച്ചു. ജനയുഗം ശ്രീനാരായണ ഗുരുവിനെ നിന്ദി ച്ചു എന്ന പരാമര്‍ശത്തിലാണ് നടപടി. ശിവരാമന് എതിരെ നടപടിയെടുക്കാനുള്ള സംസ്ഥാന എക്സി ക്യൂട്ടിവ് തീരുമാനം ഇന്നു ചേര്‍ന്ന സംസ്ഥാന കൗണ്‍സില്‍ യോഗം അംഗീകരിച്ചു.
ശ്രീനാരായണ ജയന്തി ദിനത്തില്‍ ഇറങ്ങിയ ജനയുഗത്തെ വിമര്‍ശിച്ചുകൊണ്ടാണ് ശിവരാമന്‍ ഫെ യ്സ്ബുക്കില്‍ പോസ്റ്റിട്ടത്. ഗുരുവിന്റെ ഒറ്റക്കോ ളം പടം മാത്രം നല്‍കിയതിന് എതിരെയായിരുന്നു വിമര്‍ശനം.
‘ഇന്ന് ശ്രീ നാരായണഗുരു ജയന്തി.രണ്ടു പത്രങ്ങളൊഴികെ മറ്റെല്ലാ മലയാള ദിനപത്രങ്ങളും അവരു ടെതായ കാഴ്ച്ചപ്പാടില്‍ ഗുരു ദര്‍ശനങ്ങളെ അവതരിപ്പിച്ചു. ലേഖനങ്ങള്‍ എഴുതി ജനയുഗം ഒന്നാം പേജില്‍ ഒരു ചെറിയ ചിത്രം കൊടുത്തു. ദീപിക അകം പേജിലും ഒരു ചെറിയ ചിത്രം കൊടുത്തു. ജനയുഗത്തിന്റേത് ഗുരു നിന്ദയായിരുന്നു. ഗുരുവിനെ അറിയാത്ത ഒരു എഡിറ്റോറിയല്‍ ബോര്‍ ഡും മാനേജ്മെന്റും ജനയുഗത്തിനു ഭൂഷണമല്ല’ എന്നായിരുന്നു ശിവരാമന്റെ പരാമര്‍ശം.
ശിവരാമനെ താക്കീതു ചെയ്യാനും നടപടി പരസ്യപ്പെടുത്താനുമാണ് സംസ്ഥാന കൗണ്‍സില്‍ യോഗ ത്തിന്റെ തീരുമാനം.പാര്‍ട്ടി പത്രത്തെ പരസ്യമായി വിമര്‍ശിച്ചതിന് ശിവരാമനോട് സംസ്ഥാന സെക്ര ട്ടറി കാനം രാജേന്ദ്രന്‍ വിശദീകരണം ആരാഞ്ഞിരുന്നു.
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എൽ കമ്പനി യുടെ തുടക്കവും വളർച്ചയും…
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എ ൽ കമ്പനി യുടെ തുടക്കവും…
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
This website uses cookies.