Breaking News

ജനനസര്‍ട്ടിഫിക്കറ്റ് വിവാദം: സുഹൃത്തില്‍ നിന്നും അവിവാഹിത ഗര്‍ഭിണിയായി ; കുട്ടിയെ കിട്ടിയത് സുഹൃത്ത് വഴിയെന്ന് അനൂപ്

അവിവാഹിതയായ യുവതി ഗര്‍ഭിണിയായതതിനെ തുടര്‍ന്ന് കുട്ടിയെ ഒഴിവാക്കേ ണ്ട സാഹചര്യം ഉണ്ടെന്ന് ഇടനിലക്കാരനായ സുഹൃത്ത് അറിയിക്കുകയായിരു ന്നു വെന്ന് അനൂപ് പൊലീസിന് മൊഴി നല്‍കി. സംഗീത സംഘവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നയാളില്‍ നിന്നാണ് അവിവാഹിത ഗര്‍ഭിണിയായത്

കൊച്ചി : എറണാകുളം മെഡിക്കല്‍ കോളേജിലെ വ്യാജ ജനനസര്‍ട്ടിഫിക്കറ്റ് വിവാദത്തില്‍ കുട്ടിയെ കിട്ടി യത് സുഹൃത്ത് വഴിയെന്ന് കുട്ടിയെ ഏറ്റുവാങ്ങിയ അനൂപ് പൊലീസിനോട് പറഞ്ഞു. ജനിച്ച് ഒരാഴ്ചയ്ക്ക കമാണ് കുഞ്ഞിനെ തൃപ്പൂണിത്തുറയിലെ ദമ്പതികള്‍ക്ക് കൈമാറിയത്. പ്രസവത്തിന് ആ ഴ്ചകള്‍ക്ക് മുന്‍ പേ കൈമാറ്റത്തിന് തീരുമാനമെടുത്തിരുന്നുവെന്നും ഇയാള്‍ പൊലിസിനോട് സമ്മതിച്ചു.

അവിവാഹിതയായ യുവതി ഗര്‍ഭിണിയായതതിനെ തുടര്‍ന്ന് കുട്ടിയെ ഒഴിവാക്കേണ്ട സാഹചര്യം ഉണ്ടെ ന്ന് ഇടനിലക്കാരനായ സുഹൃത്ത് അറിയിക്കുകയായിരുന്നുവെന്ന് അനൂപ് പൊലീസിന് മൊഴി നല്‍കി. സംഗീത സംഘവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നയാളില്‍ നിന്നാണ് അവിവാഹിത ഗര്‍ഭിണിയായത്. ഇതേത്തുടര്‍ന്നാണ് വിവാഹിതനായ കുട്ടിയുടെ യഥാര്‍ത്ഥ പിതാവ് കുഞ്ഞിനെ ഒഴിവാക്കാന്‍ കാരണമാ യതെന്നും ഇടനിലക്കാരന്‍ ഈ സംഗീത സംഘവുമായി ബന്ധമുണ്ടെന്നും അനൂപ് മൊഴി നല്‍കിയതെ ന്നാണ് വിവരം.

വിവാഹം കഴിഞ്ഞ് ദീര്‍ഘകാലം കഴിഞ്ഞിട്ടും അനൂപിന് കുട്ടികളുണ്ടായില്ല. നിരവധി ചികിത്സകളും നട ത്തിയിരുന്നു.താനൊരു കുട്ടിയെ ആഗ്രഹിച്ചിരുന്നു.അതേസമയം കുട്ടിയുടെ യഥാര്‍ത്ഥ മാതാപിതാക്ക ള്‍ക്ക് കുട്ടിയെ എങ്ങനെയും ഒഴിവാക്കണമെന്ന സാഹചര്യവുമായിരുന്നു. സുഹൃത്തിന്റെ കുടുംബം തക രാതിരിക്കുക എന്നതു കൂടി കണക്കിലെടുത്താണ് കുട്ടിയെ ഏറ്റെടുക്കാന്‍ തയ്യാറായതെന്നും അനൂപ് പൊലീസിന് മൊഴി നല്‍കി.

അതിനിടെ അനൂപും കേസിലെ പ്രതിയായ അനില്‍കുമാറും തമ്മില്‍ കൂടിക്കാഴ്ച നടത്തുന്നതിന്റെ ദൃശ്യ ങ്ങളും പുറത്തു വന്നിട്ടുണ്ട്. കളമശ്ശേരി മെഡിക്കല്‍ കോളജിലെ സിസിടിവി ദൃശ്യങ്ങളാണ് പുറത്തു വന്ന ത്. കഴിഞ്ഞ മാസം 31 നാണ് കൂടിക്കാഴ്ച നടന്നത്.ഇതിനു ശേഷമാണ് കുട്ടിയുടെ വ്യാജ ജനനസര്‍ട്ടിഫിക്കറ്റ് തയ്യാറാക്കുന്നത് വേഗ ത്തിലാക്കാന്‍ ആവശ്യപ്പെട്ട് ആശുപത്രിയിലെ നഗരസഭ കിയോസ്‌കിലെത്തുന്നത്. പിന്നീട് സര്‍ട്ടിഫിക്കറ്റ് തയ്യാറാക്കി അനൂപിന് കൈമാറുകയും, അനൂപ് അതുകൊണ്ട് പോകുകയുമായിരു ന്നു. മെഡിക്കല്‍ കോളജ് ആശുപത്രിയിലെ അഡ്മിനിസ്ട്രേറ്റീവും മുഖ്യപ്രതിയുമായ അനില്‍കുമാറിനെ ഇതുവരെ പിടികൂടാന്‍ കഴിഞ്ഞിട്ടില്ല.

The Gulf Indians

Recent Posts

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…

1 week ago

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…

2 weeks ago

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

3 months ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

4 months ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

7 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

7 months ago

This website uses cookies.