Kerala

ജനത കൾച്ചറൽ സെന്റർ യു എ ഇ കമ്മിറ്റി മണ്ഡൽ കമീഷൻ മുപ്പതാം വാർഷിക ആഘോഷം സംഘടിപ്പിച്ചു

ദുബായ്: സ്വതന്ത്ര ഇന്ത്യ കണ്ട ഏറ്റവും മികച്ച വിപ്ലവ ഭരണ നടപടിയായിരുന്നു മണ്ഡൽ കമീഷൻ നടപ്പാക്കിയതെന്ന് എൽ ജെ ഡി സംസ്ഥാന ജനറൽ സെക്രട്ടറി ഷെയ്ഖ് പി ഹാരിസ് അഭിപ്രായപ്പെട്ടു. വി പി സിംഗ് സർക്കാർ നടപ്പാക്കിയ മണ്ഡലിനെ മറികടക്കാൻ ഇന്ത്യയിലെ സവർണ സംഘ്പരിവാർ തട്ടികൂട്ടിയ വിദ്വേഷ രഥ യാത്രയാണ് രാമജൻമഭൂമി പ്രസ്ഥാനം. അതിന്റെ തിക്തഫലങ്ങൾ രാജ്യം ഇപ്പോഴും അനുഭവിച്ചു കൊണ്ടിരുക്കുകയാണ്.
ജനത കൾച്ചറൽ സെന്റർ യു എ ഇ കമ്മിറ്റി മണ്ഡൽ കമീഷൻ മുപ്പതാം വാർഷികത്തോടനുബന്ധിച്ച് സംഘടിപ്പിച്ച വെബിനാർ പരമ്പര ഉദ്ഘാടനം ചെയ്യുകയായിരുന്നു  അദ്ദേഹം.
‘മണ്ഡൽ കമീഷന്റെ പ്രസക്തി: അന്നും ഇന്നും’ എന്ന വിഷയം ‘അന്തർധാര’ പത്രാധിപർ വിജയരാഘവൻ ചേലിയ അവതരിപ്പിച്ചു. മണ്ഡൽ കമീഷൻ ശിപാർശകൾ പൂർണമായി നടപ്പാക്കിയിട്ടില്ലെന്നും പിന്നാക്ക സംവരണം കാര്യക്ഷമതാവാദം ഉയർത്തി അട്ടിമറിക്കാനാണ് തുടർന്നു വന്ന ഭരണകൂടങ്ങൾ ശ്രമിച്ചത്. ജാതി സംവരണത്തിനു പകരം സാമ്പത്തിക സംവർണവാദം ഉയർത്തുന്നവർ ഇന്ത്യൻ യാഥാർത്ഥ്യം മനസ്സിലാകാത്തവരാണ്.
പ്രസിഡന്റ് പി ജി രാജേന്ദ്രൻ അധ്യക്ഷത വഹിച്ചു. ഇ. കെ ദിനേശൻ ആമുഖ പ്രഭാഷണം നടത്തി. മസ്ഹറുദ്ദീൻ സ്വാഗതവും നാസർ മുഖദാർ നന്ദിയും പറഞ്ഞു. വെബിനാറിന്റെ അടുത്ത അധ്യായത്തിൽ മുൻ എം പി തമ്പാൻ തോമസ് ‘മണ്ഡൽ കമീഷനും അടിസ്ഥാന തൊഴിൽ സമൂഹവും’ വിഷയം അവതരിപ്പിക്കും.
The Gulf Indians

Recent Posts

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

1 month ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

1 month ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

5 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

5 months ago

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…

5 months ago

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…

5 months ago

This website uses cookies.