Kerala

ജഡ്ജിമാരുടെ പേരില്‍ കോഴ ; അഡ്വ.സൈബി ജോസിനെതിരെ അഭിഭാഷകരുടെ മൊഴി

ജഡ്ജിക്ക് നല്‍കാനെന്ന വ്യാജേന സിനിമ നിര്‍മ്മാതാവില്‍ നിന്ന് കൈക്കൂലി വാങ്ങിയ സൈബി ജോസ് കിടങ്ങൂരിനെതിരെ അഭിഭാഷകരുടെ നിര്‍ണായക മൊഴി. മൂന്ന് ജ ഡ്ജിമാരുടെ പേരില്‍ സൈബി പണം വാങ്ങി. ഒരു ജഡ്ജിയുടെ പേരില്‍ മാത്രം 50 ലക്ഷം വാങ്ങി. 72 ലക്ഷം കൈപ്പറ്റിയെന്നു അഭിഭാഷകര്‍ മൊഴി നല്‍കിയിട്ടുണ്ട്

കൊച്ചി: കോഴ വാങ്ങിയ കേസില്‍ ഹൈക്കോടതി അഭിഭാഷകന്‍ സൈബി ജോസ് കിടങ്ങൂരിനെതിരെ അഭിഭാഷകരുടെ നിര്‍ണായക മൊഴി. ജഡ്ജിക്ക് നല്‍കാനെന്ന വ്യാജേന സിനിമാ നിര്‍മാതാവിന് നിന്ന് കോഴ വാങ്ങിയ സംഭവത്തിലാണ് സൈബി ജോസ് കിടങ്ങൂറിനെതിരെ ഗുരുതരമായ ക്രമേക്കേടുകള്‍ വിജിലന്‍സ് കണ്ടെത്തിയത്. മൂന്ന് ജഡ്ജിമാരുടെ പേരില്‍ സൈബി ജോസ് കിടങ്ങൂര്‍ വന്‍ തോതില്‍ പണം കൈപ്പറ്റിയെന്നാണ് കണ്ടെത്തല്‍. നാല് അഭിഭാഷകരാണ് സൈബിക്കെതിരെ മൊഴി നല്‍കിയത്.

മൂന്ന് ജഡ്ജിമാരുടെ പേരില്‍ സൈബി പണം വാങ്ങി. ഒരു ജഡ്ജിയുടെ പേരില്‍ മാത്രം 50 ലക്ഷം വാങ്ങി. 72 ലക്ഷം കൈപ്പറ്റിയെന്നു അഭിഭാഷകര്‍ മൊഴി നല്‍കിയിട്ടുണ്ട്. സൈബിക്കെതിരെ തെളിവ് ഉണ്ടെന്ന് ഹൈക്കോടതിയില്‍ വിജിലന്‍സ് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. അഭിഭാഷകനായ സൈബിക്കെതി രെ അഡ്വക്കേറ്റ് ആക്ട് പ്രകാരം നടപടി സ്വീകരിക്കണമെന്നും വിജിലന്‍സ് നിര്‍ദേശിച്ചു.

ആഢംബര ജീവിതമാണ് ഇയാള്‍ നയിച്ചിരുന്നത്. മൂന്ന് ലക്ഷ്വറി കാറുകള്‍ സ്വന്തമായുണ്ട്. പ്രമുഖ സിനിമ താരങ്ങളാണ് സൈബിയുടെ കക്ഷികളെന്നും കണ്ടെത്തിയിട്ടുണ്ട്. ഇയാള്‍ക്കെതിരെ കോടതിയലക്ഷ്യ നടപടിയും സ്വീകരിക്കാവുന്നതാണ്. അച്ചടക്കനടപടി സ്വീകരിക്കാന്‍ ബാര്‍ കൗണ്‍സിലിന് ശുപാര്‍ശ ചെ യ്യാമെന്നും ഹൈക്കോടതി വിജിലന്‍സ് വിഭാഗം അറിയിച്ചിട്ടുണ്ട്.

എറണാകുളം സൗത്ത് പൊലീസ് രജിസ്റ്റര്‍ ചെയ്ത പീഡന കേസില്‍ സിനിമ നിര്‍മാതാവിന് 25 ലക്ഷം ചെല വായിരുന്നു.15 ലക്ഷം ഫീസ് ആയി സൈബി നിര്‍മ്മാതാവില്‍ നിന്ന് വാങ്ങി. 5 ലക്ഷം കുറക്കാന്‍ പറ്റുമോ എന്ന് ചോദിച്ചപ്പോള്‍ ജഡ്ജിന് കുറച്ചു കൂടുതല്‍ പൈസ കൊടുക്കേണ്ടതുണ്ട് എന്ന് സൈബി പറഞ്ഞു എന്ന് മൊഴി ലഭിച്ചിരു ന്നു. ഇതിനെ തുടര്‍ന്നാണ് സൈബി ജോസ് കിടങ്ങൂരിനെതിരെ വിജിലന്‍സ് അ ന്വേഷണം നടത്തിയത്.

The Gulf Indians

Recent Posts

വിനോദ് ഭാസ്കർ അനുസ്മരണവും രക്തദാന ക്യാമ്പും ബ്ലഡ് ഡോണേഴ്സ് ഒമാൻ സംഘടിപ്പിച്ചു

മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…

2 months ago

റൂവി മലയാളി അസോസിയേഷൻ വനിതാ വിങിന്റെ നേതൃത്വത്തിൽ ഓണാഘോഷ കമ്മിറ്റി രൂപീകരിച്ചു

മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…

2 months ago

സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് റൂവി മലയാളി അസോസിയേഷൻ ആരോഗ്യാവബോധ ക്ലാസും സൗജന്യ മെഡിക്കൽ ചെക്കപ്പും സംഘടിപ്പിക്കുന്നു

മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…

2 months ago

12ാമത് തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…

2 months ago

ദുബൈ: ഇന്ത്യയിലേക്ക് എൽ.എൻ.ജി എത്തിക്കാൻ അഡ്നോക് ഗ്യാസ്, ഹിന്ദുസ്ഥാൻ പെട്രോളിയം തമ്മിൽ കരാർ

ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…

2 months ago

മനാമ: യു.എസ് അംബാസഡറുമായി ശൂര കൗൺസിൽ ചെയർമാനുടെ കൂടിക്കാഴ്ച

മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…

2 months ago

This website uses cookies.