Home

ചൊവ്വ മുതല്‍ ഞായര്‍ വരെ കടുത്ത നിയന്ത്രണം ; ഭീതി കൂടാതെ മഹാമാരിയെ മറികടക്കണമെന്ന് മുഖ്യമന്ത്രി

ശനി, ഞായര്‍ ദിവസങ്ങളില്‍ തുടരുന്ന നിയന്ത്രണങ്ങള്‍ക്ക് പുറമെ മേയ് 4 മുതല്‍ 9 വരെ കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തുമെന്ന് മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

തിരുവനന്തപുരം : കോവിഡ് വ്യാപനം അതിതീവ്രമായ സാഹചര്യത്തില്‍ കേരളത്തില്‍ നിയന്ത്ര ണങ്ങള്‍ കര്‍ശനമാക്കാന്‍ തീരുമാനം. ശനി, ഞായര്‍ ദിവസങ്ങളില്‍ തുടരുന്ന നിയന്ത്രണങ്ങള്‍ക്ക് പുറമെ മേയ് 4 മുതല്‍ 9 വരെ കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തുമെന്ന് മുഖ്യമന്ത്രി വാര്‍ത്താസമ്മേ ളനത്തില്‍ പറഞ്ഞു. സംസ്ഥാനത്ത് ഗുരുതരമായ രോഗാവസ്ഥയുളളവരുടെ ചികിത്സ മുടങ്ങു ന്ന സാഹചര്യമാണുളളത്. ഈ സാഹചര്യത്തിലാണ് മേയ് 4 മുതല്‍ 9 വരെ കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. ലോക്ഡൗണ്‍ വേണ്ട എന്ന് പറയുന്ന ത് സമൂഹത്തിന്റെ പൗരബോധത്തിലെ വിശ്വാസം കൊണ്ടാണ്. ഓരോരുത്തരും സ്വയം ലോക്ഡൗ ണിലേക്ക് പോകണ മെന്നും മുഖ്യമന്ത്രി പറഞ്ഞു. ഭീതി കൂടാതെ മഹാമാരിയെ മറികടക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. അതിനോട് ജനങ്ങള്‍ പൂര്‍ണമായും സഹകരിക്കണം.

ടി.വി സീരിയല്‍ ഷൂട്ടിങ് നിര്‍ത്തിവെയ്ക്കും. പച്ചക്കറി, മീന്‍ മാര്‍ക്കറ്റിലെ കച്ചവടക്കാര്‍ 2 മീറ്റര്‍ അകലം പാലിച്ച് കച്ചവടം നടത്തണം. ഇവര്‍ രണ്ടു മാസ്‌ക് ധരിക്കുകയും വേണം. ടി.വി സീരിയല്‍ ഷൂട്ടിങ് നി ര്‍ത്തിവെയ്ക്കും. പച്ചക്കറി, മീന്‍ മാര്‍ക്കറ്റിലെ കച്ചവടക്കാര്‍ 2 മീറ്റര്‍ അകലം പാലിച്ച് കച്ചവടം നടത്ത ണം. ഇവര്‍ രണ്ടു മാസ്‌ക് ധരിക്കുകയും വേണം. വീട്ടുസാധനങ്ങള്‍ വീട്ടിലെത്തിച്ചു നല്‍കാന്‍ കച്ചവ ടക്കാര്‍ മുന്‍ഗണന നല്‍ക ണം. ആവശ്യമുള്ള സാധനങ്ങളുടെ ലിസ്റ്റ് വാട്‌സ്ആപ്പില്‍ നല്‍കിയാല്‍ എത്തിക്കാന്‍ ഡെലിവറി സംവിധാനം ഒരുക്കണമെന്നും മുഖ്യമന്ത്രി നിര്‍ദേശിച്ചു.

സംസ്ഥാനത്ത് ഓക്സിജന്‍ വാര്‍ റൂമുകള്‍ സജ്ജീകരിക്കും. മെഡിക്കല്‍ ഉപകരണങ്ങള്‍, മരുന്നുകള്‍ എന്നിവ കൊണ്ടുവരുന്ന വാഹനങ്ങളില്‍ സ്റ്റിക്കര്‍ പതിപ്പിക്കണം. സാമൂഹിക അകലം പാലിക്കാന്‍ കഴിയാത്ത പരിപാടികള്‍ മാറ്റി വയ്ക്കണമെന്നും മുഖ്യമന്ത്രി നിഷ്‌കര്‍ഷിച്ചു. സംസ്ഥാനത്ത് ഓക്സിജന്‍ പാര്‍ലറുകള്‍ സ്ഥാപിക്കും. പ്രാദേശിക തലത്തിലും ഓക്സിജന്‍ പാര്‍ലറുകള്‍ സ്ഥാപിക്കുന്നതാണ്. ജനിതക വ്യതിയാനം വന്ന വൈറസ് മൂലം അടുത്ത സമ്പര്‍ക്കത്തിലൂടെയല്ലാതെ തന്നെ രോഗം പകരുന്നെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ഫലപ്രഖ്യാപനം വരുന്ന ദിവസം അവരവരുടെ വീടുകളിലിരുന്ന് അവ കാണണമെന്നും കൂട്ടം കൂടി രോഗസാദ്ധ്യത വര്‍ദ്ധിപ്പിക്കരുതെന്നും മുഖ്യമന്ത്രി ഓര്‍മ്മിപ്പിച്ചു. ആദ്യ കോവിഡ് തരംഗത്തില്‍ 75 ശതമാനം മരണവും 60 വയസിന് മുകളിലുളളവര്‍ക്കായിരുന്നു. 45 വയസിന് മുകളിലുളളവരാണ് 90 ശതമാനത്തിന് മുകളിലുമുളളത്. മരണനിരക്ക് കുറയ്ക്കാന്‍ വാക്സിനേഷനിലൂടെ കഴിഞ്ഞിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

The Gulf Indians

Recent Posts

വിനോദ് ഭാസ്കർ അനുസ്മരണവും രക്തദാന ക്യാമ്പും ബ്ലഡ് ഡോണേഴ്സ് ഒമാൻ സംഘടിപ്പിച്ചു

മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…

2 months ago

റൂവി മലയാളി അസോസിയേഷൻ വനിതാ വിങിന്റെ നേതൃത്വത്തിൽ ഓണാഘോഷ കമ്മിറ്റി രൂപീകരിച്ചു

മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…

2 months ago

സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് റൂവി മലയാളി അസോസിയേഷൻ ആരോഗ്യാവബോധ ക്ലാസും സൗജന്യ മെഡിക്കൽ ചെക്കപ്പും സംഘടിപ്പിക്കുന്നു

മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…

2 months ago

12ാമത് തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…

2 months ago

ദുബൈ: ഇന്ത്യയിലേക്ക് എൽ.എൻ.ജി എത്തിക്കാൻ അഡ്നോക് ഗ്യാസ്, ഹിന്ദുസ്ഥാൻ പെട്രോളിയം തമ്മിൽ കരാർ

ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…

2 months ago

മനാമ: യു.എസ് അംബാസഡറുമായി ശൂര കൗൺസിൽ ചെയർമാനുടെ കൂടിക്കാഴ്ച

മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…

2 months ago

This website uses cookies.