Breaking News

ചെറുകിട വ്യവസായങ്ങൾക്ക് 100 കോടി ദിർഹത്തിന്റെ പ്രത്യേക ഫണ്ട് പ്രഖ്യാപിച്ച് യുഎഇ

അബുദാബി : വ്യാവസായിക സ്ഥാപനങ്ങളുടെ വളർച്ച ശക്തിപ്പെടുത്തുന്നതിന് അടുത്ത 5 വർഷത്തിനകം കമ്പനികൾക്ക് 4000 കോടി ദിർഹം ധനസഹായം നൽകുമെന്ന് യുഎഇ . ചെറുകിട, ഇടത്തരം വ്യവസായങ്ങളുടെ വളർച്ച ശക്തിപ്പെടുത്തുന്നതിന് 100 കോടി ദിർഹത്തിന്റെ പ്രത്യേക ഫണ്ട് ആരംഭിക്കുമെന്നും മന്ത്രി ഡോ. സുൽത്താൻ അൽ ജാബർ പറഞ്ഞു. അബുദാബി നാഷനൽ എക്സിബിഷൻ സെന്ററിൽ ആരംഭിച്ച മെയ്ക്ക് ഇറ്റ് ഇൻ ദി എമിറേറ്റ്സിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു മന്ത്രി. തന്ത്രപ്രധാന മേഖലകളിലെ ചെറുകിട, ഇടത്തരം സംരംഭങ്ങളെ പിന്തുണയ്ക്കുന്നതിനാണ് 100 കോടി ദിർഹത്തിന്റെ എമിറേറ്റ്സ് ഗ്രോത്ത് ഫണ്ട് യുഎഇ ആരംഭിക്കുന്നതെന്നും വിശദീകരിച്ചു. ഉൽപാദനം, ആരോഗ്യം, ഭക്ഷ്യസുരക്ഷ, നൂതന സാങ്കേതികവിദ്യ എന്നിവ ഇതിൽ ഉൾപ്പെടും. യുഎഇയിൽ അടുത്ത 10 വർഷത്തിനകം സംഭരണ മേഖലയുടെ നിക്ഷേപം 16,800 കോടി ദിർഹമായി ഉയരും. 4,800 വസ്തുക്കൾ പ്രാദേശികമായി ഉൽപാദിപ്പിക്കാനും ലക്ഷ്യമിടുന്നു. എണ്ണയുടെ ആശ്രിതത്വം കുറച്ച് രാസവസ്തുക്കൾ, ഇലക്ട്രിക്കൽ, നിർമാണം, യന്ത്രങ്ങൾ, ഉപകരണങ്ങൾ, ഭക്ഷണം, ഗതാഗതം, ലോഹങ്ങൾ, ഫാർമസ്യൂട്ടിക്കൽസ്, റബർ, പ്ലാസ്റ്റിക്, ഫൈബർ ഗ്ലാസ്, മരം, പേപ്പർ തുടങ്ങിയ മേഖലകളിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. വ്യാവസായിക അടിത്തറ വിപുലീകരിക്കുന്നതിന്റെ ഭാഗമായി ജോർദാൻ, ബഹ്റൈൻ, ഈജിപ്ത്, മൊറോക്കോ, ഖത്തർ, തുർക്കി എന്നീ രാജ്യങ്ങളുമായി സഹകരിച്ചു പ്രവർത്തിക്കും.
പ്രധാന മേഖലകളിൽ 500 കോടി ഡോളറിന്റെ സംയുക്ത പദ്ധതികൾ നടപ്പാക്കും. അബുദാബി കിരീടാവകാശി ഷെയ്ഖ് ഖാലിദ് ബിൻ മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ, അബുദാബി ഇൻവെസ്റ്റ്മെന്റ് അതോറിറ്റി മാനേജിങ് ഡയറക്ടർ ഷെയ്ഖ് ഹാമിദ് ബിൻ സായിദ് അൽ നഹ്യാൻ തുടങ്ങി ഒട്ടേറെ പ്രമുഖർ പ്രദർശനം കാണാനെത്തി.

The Gulf Indians

Recent Posts

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…

2 weeks ago

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…

3 weeks ago

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

4 months ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

4 months ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

8 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

8 months ago

This website uses cookies.