Home

ചെന്നിത്തല പിഴുതെറിഞ്ഞ സര്‍വേ കല്ലുകള്‍ മന്ത്രി പുനഃസ്ഥാപിച്ചു; ചെങ്ങന്നൂരില്‍ വീടുകള്‍ കയറിയിറങ്ങി സിപിഎം വിശദീകരണം

മന്ത്രി സജി ചെറിയാന്‍ വീടു കയറി വിശദീകരിക്കുന്നു

സമരക്കാര്‍ പിഴുതെറി ഞ്ഞ സര്‍വേക്കല്ലുകള്‍  പുനഃസ്ഥാപിച്ചു. മന്ത്രി നേരിട്ടെത്തി നഷ്ടപരി ഹാരം ഉറപ്പു നല്‍കിയതി നെത്തുടര്‍ന്നാണ് പിഴു തെറിഞ്ഞ കല്ലുകള്‍ തിരി കെ സ്ഥാപിക്കാന്‍ നാട്ടു കാര്‍ തയ്യാറായത്

ആലപ്പുഴ : ചെങ്ങന്നൂരില്‍ കെ റെയില്‍ വിരുദ്ധ സമരം നടന്ന സ്ഥലങ്ങളില്‍ മന്ത്രി സജി ചെറിയാന്റെ നേതൃത്വത്തില്‍ സിപിഎം ബോധവല്‍ക്കരണം. വീടുകള്‍ കയറിയാണ് സജി ചെറിയാന്റെ നേതൃത്വത്തി ല്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ ബോധവല്‍ക്കരണം നടത്തിയത്. സമരക്കാര്‍ പിഴുതെറിഞ്ഞ കെ റെയില്‍ സര്‍വേക്കല്ലുകള്‍ നാട്ടുകാര്‍ പുനഃസ്ഥാപിച്ചു. മന്ത്രി സജി ചെറിയാന്‍ നേരിട്ടെത്തി നഷ്ടപരിഹാരം ഉറപ്പു നല്‍കിയതിനെത്തുടര്‍ന്നാണ് പിഴുതെറിഞ്ഞ കല്ലുകള്‍ തിരികെ സ്ഥാപിക്കാന്‍ നാട്ടുകാര്‍ തയ്യാറായത്. കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തലയുടെ നേതൃത്വത്തിലാണ് സര്‍വേ കല്ലുകള്‍ പിഴുതെറിഞ്ഞത്.

പ്രതിഷേധമുയര്‍ത്തിയ വീട്ടുകാരുമായി സംസാരിച്ചെന്നും അവരെ അനുനയിപ്പിക്കാനായെന്നും സജി ചെറിയാന്‍ പറഞ്ഞു. നിങ്ങള്‍ കണ്ടോ ഇവരാണ് രമേശ് ചെന്നിത്തല യുടെ മുന്‍പില്‍ പൊട്ടിക്കരഞ്ഞത്. അവര്‍ക്ക് ഇപ്പോള്‍ എന്തൊരു സന്തോഷമാണ്,യാതൊരു പ്രശ്നവുമില്ല. നിങ്ങളുടെ ഈ വസ്തു പോവുകയാ ണെങ്കില്‍ ന്യായമായ തുക അക്കൗണ്ടില്‍ വന്നിട്ട് ഒഴിഞ്ഞാല്‍ മതി. അമ്മാമയുടെ മുന്‍പില്‍ വെച്ചാണ് കല്ലൂരിയത്. ആ കല്ലങ്ങ് വെച്ചേക്ക്- സജി ചെറിയാന്‍ പറഞ്ഞു. ഇരുചക്ര വാഹനത്തിലെത്തിയാണ് സജി ചെറിയാന്‍ വീടുകള്‍ സന്ദര്‍ശിച്ചത്. താന്‍ ആളുകളെ നേരിട്ട് കണ്ടെന്നും പ്രതിഷേധങ്ങള്‍ എല്ലാം തീര്‍ ന്നെന്നും മന്ത്രി അവകാശപ്പെട്ടു.

കമ്യൂണിസ്റ്റുകാര്‍ വാക്കു പറഞ്ഞാല്‍ മാറില്ല. നിങ്ങളെ ആളുകള്‍ വന്ന് ഇളക്കുകയാണെന്നും മന്ത്രി പറഞ്ഞു. അമ്മാമയുടെ പടം പത്രങ്ങളില്‍ വന്നു എന്ന് മന്ത്രിയോടൊപ്പമു ള്ളയാള്‍ പറഞ്ഞപ്പോള്‍, അമ്മാമ കേരളം മൊത്തം അറിയപ്പെട്ടു എന്നായിരുന്നു സജി ചെറിയാന്റെ പ്രതികരണം. കെ റെയിലി നെതിരായ ആരോപണങ്ങളെല്ലാം പ്രതിപക്ഷത്തിന് വിഴുങ്ങേണ്ടി വരും. ചെങ്ങന്നൂരിലെ നാട്ടുകാരെ കാര്യങ്ങള്‍ പറഞ്ഞ് ബോധ്യപ്പെടുത്തിയെന്നും സജി ചെറിയാന്‍ പറഞ്ഞു. ചെങ്ങന്നൂരിലെ 20 വീടുകള്‍ കയറിയാണ് മന്ത്രി കാര്യങ്ങള്‍ വിശദീകരിച്ചത്.

The Gulf Indians

Recent Posts

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

3 weeks ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

4 weeks ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

5 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

5 months ago

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…

5 months ago

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…

5 months ago

This website uses cookies.