Breaking News

ചൂട് കനക്കില്ല, നോമ്പുകാലം ആശ്വാസമാകും; ബഹ്റൈനിൽ മാർച്ചിൽ മിതമായ കാലാവസ്ഥ

മനാമ : ഗൾഫിലെ കടുത്ത ചൂടിലാണ് പലപ്പോഴും റമസാൻ മാസമെത്തുന്നത്. ഇത്തവണ പക്ഷേ വിശ്വാസികൾക്ക് അധികം വേനൽചൂടില്ലാതെ നോമ്പെടുക്കാം. ബഹ്‌റൈനിൽ മാർച്ചിൽ മിതമായ കാലാവസ്‌ഥയാണ് പ്രവചിക്കപ്പെട്ടിട്ടുള്ളത്. മാർച്ച് 1 മുതൽ 30 വരെ 20 നും 30  ഡിഗ്രി സെൽഷ്യസിനും ഇടയിലായിരിക്കും പകൽ താപനില എന്നാണ് കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. വ്രതം എടുക്കുന്നവർക്കും കുട്ടികൾക്കും മാത്രമല്ല ഭക്ഷണ മേഖലയിൽ പ്രവർത്തിക്കുന്നവർക്കും അനുകൂല കാലാവസ്‌ഥയായിരിക്കുമിത്. 
റമസാൻ നാളുകളിൽ കൂടുതൽ ഭക്ഷണം കരുതിവെക്കുന്ന വീട്ടമ്മമാർക്കും ഭക്ഷണ ശാലകൾക്കും മികച്ച കാലാവസ്‌ഥ ഗുണകരമാകും. ഭക്ഷണ ഡെലിവറി മേഖലയിൽ ജോലി ചെയ്യുന്ന വലിയൊരു വിഭാഗത്തിനും വ്രതനാളുകളിൽ വേനൽ ചൂട് കനക്കില്ലെന്നത് ആശ്വാസമാണ്.  നൂറുകണക്കിന് സംഘടനകളുടെ ഇഫ്താർ സംഗമങ്ങൾ,ഖബ്ഗകൾ തുടങ്ങി റമസാൻ മാസത്തിലെ ആത്മീയ ഒത്തു കൂടലുകൾക്കും മിതമായ കാലാവസ്‌ഥ വലിയ അനുഗ്രഹമാകും.
ചന്ദ്രനെ അടിസ്‌ഥാനമാക്കിയുള്ള ഇസ്ലാമിക് കലണ്ടർ പ്രകാരം ഓരോ വർഷത്തിലും പത്തോ പന്ത്രണ്ടോ ദിവസങ്ങൾ ഗ്രിഗോറിയൻ കലണ്ടറുമായുള്ള വ്യത്യാസം ഉള്ളത് കൊണ്ട് തന്നെ റമസാൻ മാസവും ഓരോ വർഷവും വ്യത്യാസപ്പെടുന്നുണ്ട്. ഗൾഫ് നാടുകളിലെ  വിശ്വാസികൾക്ക് ഇത്തവണ അധികം വേനൽചൂടില്ലാത്ത കാലാവസ്ഥയിൽ തന്നെ വ്രതമെടുക്കാമെന്ന് ആശ്വസിക്കുമ്പോൾ കേരളത്തിൽ അടക്കമുള്ള ഇന്ത്യൻ സംസ്‌ഥാനങ്ങളിൽ ഇപ്പോൾ തന്നെ കടുത്ത ചൂട് ആരംഭിച്ചു കഴിഞ്ഞു.

The Gulf Indians

Recent Posts

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

3 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

3 months ago

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…

3 months ago

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…

3 months ago

യുഎഇയിൽ കനത്ത മൂടൽമഞ്ഞ്: ഷാർജ വിമാനത്താവളത്തിൽ സർവീസുകൾ താളം തെറ്റി; യാത്രക്കാരോട് ജാഗ്രത നിർദേശം

ഷാർജ: വ്യാഴാഴ്ച പുലർച്ചെ യുഎഇയിൽ പെയ്തിറങ്ങിയ കനത്ത മൂടൽമഞ്ഞ് ഷാർജ രാജ്യാന്തര വിമാനത്താവളത്തിലെ സർവീസുകൾ ഗുരുതരമായി ബാധിച്ചു. ദൂരക്കാഴ്ച വളരെ…

3 months ago

ഒമാനി റിയാലിന്റെ ഔദ്യോഗിക ചിഹ്നം പുറത്തിറക്കി:ആഗോള സാമ്പത്തിക വേദിയിൽ കൂടുതൽ ശക്തമായി ഒമാൻ

മസ്‌കത്ത് ∙ ഒമാനി റിയാലിന്റെ ചിഹ്നം ഔദ്യോഗികമായി പുറത്തിറക്കി സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ (സിബിഒ). ഒമാനി റിയാലിന് ഏകീകൃത…

3 months ago

This website uses cookies.